Home
Mobile

ഇന്ത്യ കാത്തിരിക്കുന്ന അ‌ടുത്ത വൺപ്ലസ് ഫോൺ! 9000mAh ബാറ്ററിയുമായി വൺപ്ലസ് നോർഡ് 6

ഇന്ത്യയിലെ വൺപ്ലസ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അ‌ടുത്ത സ്മാർട്ട്ഫോൺ മോഡലാണ് വൺപ്ലസ് നോർഡ് 6 (OnePlus Nord 6). നേരത്തെ ഈ ഫോൺ മാർച്ചിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്, എന്നാൽ പിന്നീട് ലോഞ്ച് ​വൈകുമെന്നും ഏപ്രിലിലായിരിക്കും നോർഡ് 6 ഇന്ത്യയിൽ എത്തുകയെന്നും റിപ്പോർട്ടുകൾ വന്നു. അ‌തായത് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ നോർഡ് 6 ഇന്ത്യയിൽ എത്തും. ഏപ്രിൽ ആദ്യ പകുതിയിൽ തന്നെ ലോഞ്ച് ഉണ്ടാകുമെന്നാണ് സൂചനകൾ. ഇപ്പോൾ ഈ ഫോണിലെ ഫീച്ചറുകൾ സംബന്ധിച്ചും വില സംബന്ധിച്ചും നിരവധി അ‌ഭ്യൂഹങ്ങൾ ശക്തമായി പ്രചരിച്ചുകൊണ്ടിരിക്കുന്നു.

നോർഡ് സീരീസിൽ വൺപ്ലസ് നോർഡ് 5ന്റെ പിൻഗാമിയായാണ് നോർഡ് 6 എത്തുന്നത്. ഇന്ത്യയിൽ എത്താറുള്ള വൺപ്ലസ് നോർഡ് സ്മാർട്ട്‌ഫോണുകൾ സാധാരണയായി ചൈന-എക്‌സ്‌ക്ലൂസീവ് ടർബോ സീരീസിന്റെ റീബ്രാൻഡുകളാണ്. ഏതാനും നാൾ മുമ്പ് ​ചൈനയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് ടർബോ 6 ആണ് ചെറിയ ചില മാറ്റങ്ങളോടെ ഇന്ത്യയിൽ നോർഡ് 6 ആയി എത്തുന്നത് എന്നാണ് റിപ്പോർട്ട്.

ഇന്ത്യ കാത്തിരിക്കുന്ന ഫോൺ! 9000mAh ബാറ്ററിയുമായി വൺപ്ലസ് നോർഡ് 6
Also Read

വൺപ്ലസ് നോർഡ് 5നെക്കാൾ മികച്ച ഫീച്ചറുകൾ നോർഡ് 6 അ‌വതരിപ്പിക്കും, എന്നാൽ അ‌തോടൊപ്പം വിലയിലും വർധന ഉണ്ടാകും. സ്മാർട്ട്ഫോണുകൾക്ക് പൊതുവിൽ നിർമാണ ചെലവ് വർധിച്ചതിനാൽ പുതിയ മോഡലുകൾ പഴയ മോഡലുകളെക്കാൾ ഉയർന്ന വിലയിലാണ് എത്തിക്കൊണ്ടിരിക്കുന്നത്, ഇതുതന്നെ നോർഡ് 6ന്റെ കാര്യത്തിലും സംഭവിക്കും.

വൺപ്ലസ് നോർഡ് 5 ഇന്ത്യയിൽ 31,999 രൂപ പ്രാരംഭ വിലയിൽ ആണ് ലോഞ്ച് ചെയ്യപ്പെട്ടത്, എന്നാൽ പിന്നീട് പല തവണയായി വില വർധിപ്പിച്ചു, ഏറ്റവും പുതിയ വർധനവിന് ശേഷം 33999 രൂപ വിലയിലാണ് നോർഡ് 6 അ‌ടസ്ഥാന മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. അ‌തിനാൽത്തന്നെ പുതിയ നോർഡ് 6 5ജി 35000 രൂപയ്ക്കും 40000 രൂപയ്ക്കും ഇടയിലുള്ള വിലയിൽ എത്താനാണ് സാധ്യത.

ഇന്ത്യ കാത്തിരിക്കുന്ന ഫോൺ! 9000mAh ബാറ്ററിയുമായി വൺപ്ലസ് നോർഡ് 6
Also Read

വൺപ്ലസ് ടർബോ 6​ ന്റെ റീബ്രാൻഡ് ആണ് വൺപ്ലസ് നോർഡ് 6 എന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, ഇന്ത്യയിലേക്ക് എത്താൻ പോകുന്ന ഈ നോർഡ് ഫോണിന്റെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയാണ് എന്ന് നമുക്കുമുന്നിലുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 പ്രോസസർ കരുത്തിലാകും ഈ ഫോൺ എത്തുക.

80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 9,000mAh ഗ്ലേസിയർ ബാറ്ററിയുമായാണ് ടർബോ 6 അ‌വതരിപ്പിക്കപ്പെട്ടത്, ഈ വലിയ ബാറ്ററി ശേഷി തന്നെ നോർഡ് 6 മോഡലിനും ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് സത്യമാണെങ്കിൽ വൻ കുതിച്ചുചാട്ടമാണ് ബാറ്ററി ശേഷിയുടെ കാര്യത്തിൽ വൺപ്ലസ് നോർഡ് സീരീസിൽ ഉണ്ടാകാൻ പോകുന്നത്, കാരണം മുൻഗാമിയായ നോർഡ് 5-ൽ 6,800mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്.

9,000mAh ബാറ്ററി ശേഷിയോടെ എത്തിയാൽ രണ്ടു ദിവസം വരെ നീണ്ടുനിൽക്കുന്ന ഉപയോഗം വാഗ്ദാനം ചെയ്യാൻ നോർഡ് 6ന് സാധിക്കും. ഇത് ഒരു വലിയ നേട്ടമായി വിലയിരുത്തപ്പെടുകയും ചെയ്യും. 165Hz റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേ ഈ ഫോണിൽ ഉണ്ടാകും. ഇത് ഫ്ലാഗ്ഷിപ്പ് വൺപ്ലസ് 15 സീരീസിന്റെ റിഫ്രഷ് റേറ്റിന് തുല്യമാണ്. അതായത് നോർഡ് 6-ൽ ഗെയിമിങ് നടത്തുമ്പോൾ ഫ്രെയിം റേറ്റുകൾ സുഗമമായിരിക്കും.

Also Read
ഇന്ത്യ കാത്തിരിക്കുന്ന ഫോൺ! 9000mAh ബാറ്ററിയുമായി വൺപ്ലസ് നോർഡ് 6

ക്യാമറയുടെ കാര്യത്തിലും നോർഡ് 6 നിരാശപ്പെടുത്തില്ല എന്നാണ് സൂചന. ടർബോ 6 മോഡലിലേത് പോലെ 50MP + 2MP റിയർ ക്യാമറകൾ, 16MP ഫ്രണ്ട് ക്യാമറ എന്നിവ നോർഡ് 6 മോഡലിലും ഉണ്ടാകും. മൊത്തത്തിൽ നോക്കിയാൽ നോർഡ് 5നെക്കാൾ ഫീച്ചറുകളിൽ വളരെ മുന്നിലാണ് നോർഡ് 6. അ‌തിനാൽ പുതിയ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഏപ്രിലിൽ നോർഡ് 6ന്റെ ലോഞ്ച് വരെ കാത്തിരിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
OnePlus Nord 6 is likely to be launched in India in April. Reports suggest that the OnePlus Nord 6 is a rebranded version of the OnePlus Turbo 6. The Nord 6 is expected to feature a Qualcomm Snapdragon 8s Gen 4 processor, a 6.78-inch 1.5K AMOLED display with a 165Hz refresh rate, a 9,000mAh Glacier battery, 80W fast charging support, 50MP + 2MP rear cameras, and a 16MP front camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X