വൺപ്ലസ് നോർഡ് 6 ജിബി റാം മോഡൽ ഇന്ന് വിൽപ്പനയ്‌ക്കെത്തുന്നു: വില, സവിശേഷതകൾ

|

കഴിഞ്ഞ ആഴ്ച്ച, വൺപ്ലസ് ഓപ്പൺ സെയിൽ വഴി വൺപ്ലസ് നോർഡ് വിൽപന ആരംഭിച്ചു. എന്നാൽ, 8 ജിബി റാം, 12 ജിബി റാം മോഡലുകൾ മാത്രമായിരുന്നു വിൽപനയ്ക്ക് എത്തിച്ചിരുന്നത്. എന്നാൽ, വൺപ്ലസ് നോർഡ് 6 ജിബി റാം മോഡൽ ഇപ്പോഴും ഫ്ലാഷ് വിൽപ്പനയിൽ തുടരുകയാണ്. ഈ ഹാൻഡ്‌സെറ്റ് ഇന്ന് ഉച്ചയ്ക്ക് 2:00 മണിക്ക് ആമസോൺ ഇന്ത്യ വഴി ലഭ്യമാകും. 8 ജിബി റാം വേരിയന്റും 12 ജിബി റാം വേരിയന്റും ലഭ്യതയനുസരിച്ച് ഓപ്പൺ സെയിലിൽ വിൽപന നടത്തുന്നു.

 

വൺപ്ലസ് നോർഡ് 6 ജിബി റാം മോഡൽ: വില

വൺപ്ലസ് നോർഡ് 6 ജിബി റാം മോഡൽ: വില

ഏറ്റവും വിലക്കുറവ് വരുന്ന ഈ പ്രീമിയം സ്മാർട്ട്ഫോണായ വൺപ്ലസ് നോർഡ് അടിസ്ഥാന വേരിയന്റിന് ഇന്ത്യയിൽ 24,999 രൂപ വിലയിൽ ആരംഭിക്കുന്നു. ഈ അടിസ്ഥാന 6 ജിബി റാം മോഡൽ അടുത്തിടെ ആദ്യമായി വിൽപ്പനയ്‌ക്കെത്തിയിരുന്നു. അതിനാൽ പ്രത്യേക വേരിയന്റിനായി കൂടുതൽ ഫ്ലാഷ് വിൽപ്പന നടക്കുമെന്നുള്ള സാധ്യത റിപ്പോർട്ടുകൾ കാണിക്കുന്നു. നിലവിൽ 8 ജിബി റാം വേരിയൻറ് 27,999 രൂപയ്ക്ക് കമ്പനി വിൽക്കുന്നു. 12 ജിബി റാമുള്ള ടോപ്പ് എൻഡ് വേരിയന്റിന് 29,999 രൂപയാണ് വില വരുന്നത്. രണ്ട് മോഡലുകളും ആമസോൺ ഇന്ത്യ, വൺപ്ലസ്.ഇൻ തുടങ്ങിയ ഓൺലൈൻ വിൽപന കേന്ദ്രങ്ങളിൽ ഇപ്പോൾ ഓപ്പൺ സെയിലിലാണ്. വൺപ്ലസ് നോർഡ് ബ്ലൂ, വൈറ്റ് നിറങ്ങളിൽ ലഭ്യമാണ്.

 

വൺപ്ലസ് നോർഡ് 6 ജിബി റാം മോഡൽ: സവിശേഷതകൾ

വൺപ്ലസ് നോർഡിൽ സ്‌നാപ്ഡ്രാഗൺ 765 ജി പ്രോസസറാണ് വരുന്നത്. 765 ജി 5 ജി കണക്റ്റിവിറ്റിയിലാണ് ഈ ഹാൻഡ്‌സെറ്റ് വിൽപ്പനയ്ക്കെത്തുന്നത്. എന്നാൽ, ഇന്ത്യയിലേക്ക് ഈ ഡിവൈസിന്റെ 5 ജി എഡിഷൻ ഇതുവരെ വന്നിട്ടില്ല. 90 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം 6.4 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്സൽ) ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയും ഈ സ്മാർട്ട്ഫോണിന് ലഭിക്കും. ഒരു ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഇതിൽ കമ്പനി നൽകിയിരിക്കുന്നു. 20:9 ആസ്പെക്ട് റേഷ്യോ വരുന്ന ഈ ഡിസ്‌പ്ലേയ്ക്ക് കോർണിങ് ഗൊറില്ല ഗ്ലാസ് 5 സുരക്ഷയുമുണ്ട്.

വൺപ്ലസ് നോർഡ് 6 ജിബി റാം മോഡൽ: ക്യാമറ

വൺപ്ലസ് നോർഡ് 6 ജിബി റാം മോഡൽ: ക്യാമറ

ഫ്രണ്ട് ക്യാമറ സിസ്റ്റത്തിന് രണ്ട് സെൻസറുകൾ ലഭിക്കുന്നു, അതായത് 32 മെഗാപിക്സൽ പ്രധാന ക്യാമറയും 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയുമാണ്. 48 മെഗാപിക്സൽ സോണി IMX586 സെൻസർ അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് പിൻവശത്തുള്ളത്. ഇതിനൊപ്പം 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും രണ്ട് 2 മെഗാപിക്സൽ മാക്രോയും ഡെപ്ത് ക്യാമറകളും വരുന്നു. ഏറ്റവും കൃത്യതയുള്ള ഫോട്ടോകൾ പകർത്തുവാനും വിഡിയോകൾ റെക്കോർഡ് ചെയ്യുന്നതിനുമായി പ്രധാന സെൻസറിന് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് കമ്പനി നൽകിയിരിക്കുന്നു.

 4,115mAh ബാറ്ററി

വൺപ്ലസ് നോർഡിന് 4,115mAh ബാറ്ററിയാണ് ലഭിക്കുന്നത്. വൺപ്ലസ് അതിന്റെ 30W വാർപ്പ് ചാർജ് സിസ്റ്റത്തിൽ വരുന്നു. ഒരു മണിക്കൂറിനുള്ളിൽ മുഴുവനായി ചാർജ് ചെയ്യുവാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. 2 നാനോ സിമ്മുകൾ വരുന്ന വൺപ്ലസ് നോർഡ് ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ ഓക്‌സിജൻ 10.5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 256 ജിബി UFS 2.1 സ്റ്റോറേജ് വരുന്ന ഈ ഹാൻഡ്‌സെറ്റിൽ സ്റ്റോറേജ് വിപുലീകരിക്കുവാനുള്ള ഓപ്ഷൻ ലഭ്യമല്ല. 5ജി , 4ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് v5.1, ജിപിഎസ്/ എ-ജിപിഎസ്/ NavIC, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നത്.

Best Mobiles in India

English summary
The 6 GB RAM model, however, is still on flash sale and will be available via Amazon India at 2:00 PM today. On the other side, according to availability, Amazon and OnePlus.in offer the 8 GB RAM variant and the 12 GB RAM variant in open sales.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X