Home
Mobile

വൺപ്ലസ് നോർഡ്, വൺപ്ലസ് ബഡ്സ് എന്നിവ ഇന്ന് വൈകിട്ട് 7.30ന് പുറത്തിറങ്ങും

വൺപ്ലസ് എക്‌സിന് ശേഷം കമ്പനിയുടെ ആദ്യത്തെ മിഡ് റേഞ്ച് 5 ജി സ്മാർട്ട്‌ഫോണായി വൺപ്ലസ് നോർഡ് ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കാനായുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യയിലും യൂറോപ്പിലും മാത്രം നോർഡ് വിൽക്കാൻ വൺപ്ലസ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്മാർട്ട്‌ഫോണിന്റെ ലോഞ്ചിന് മുൻപായി പരിമിതമായ പ്രീ-ഓർഡറുകളും ഇത് വെളിപ്പെടുത്തിയിട്ടുണ്ട്. അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ വൺപ്ലസ് നിരവധി രാജ്യങ്ങളിൽ വെർച്വൽ പോപ്പ്-അപ്പ് ഇവന്റുകൾ അവതരിപ്പിക്കുമെന്നും പറയുന്നുണ്ട്. വൺപ്ലസ് നോർഡിനൊപ്പം വൺപ്ലസ് ബഡ്സും ഉണ്ടായിരിക്കുമെന്ന് വാർത്തകളുണ്ട്. വൺപ്ലസ് നോർഡിനെക്കുറിച്ചും വൺപ്ലസ് ബഡ്ഡുകളെക്കുറിച്ചും ഇതുവരെ ലഭ്യമായിട്ടുള്ള എല്ലാ വിവരങ്ങളും ഇവിടെ പരിശോധിക്കാവുന്നതാണ്.

ലൈവ്സ്ട്രീം എങ്ങനെ കാണാം?

ലൈവ്സ്ട്രീം എങ്ങനെ കാണാം?

വൺപ്ലസ് നോർഡ് ലോഞ്ച് പരിപാടി ഇന്ന് വൈകുന്നേരം 7.30 ആരംഭിക്കും. യൂറോപ്പിൽ 4 PM CET അല്ലെങ്കിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ 7 AM പസഫിക് സമയം (10 AM) ആരംഭിക്കുന്നു. ഈ ലോഞ്ചിന്റെ ഒരു തന്ത്രപ്രധാനമായ ഭാഗം ഇവന്റ് തന്നെയാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി യൂട്യൂബ് അല്ലെങ്കിൽ അതിന്റെ സാമൂഹ്യമാധ്യമ ചാനലുകൾ വഴി വൺപ്ലസ് ഇവന്റ് അവതരിപ്പികുന്നില്ല. പകരം ലോഞ്ചിനായി കമ്പനി വികസിപ്പിച്ച ഓഗ്മെന്റ് റിയാലിറ്റി ഉപയോഗിക്കുന്നു. വൺപ്ലസ് നോർഡ് ലോഞ്ച് കാണുന്നതിനായി ആദ്യം നിങ്ങളുടെ ആൻഡ്രോയ്ഡി അല്ലെങ്കിൽ ഐഓഎസ് ഉപകരണത്തിൽ "വൺപ്ലസ് നോർഡ് എആർ" അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യ്ത് ഇൻസ്റ്റാൾ ചെയ്യുക.

വൺപ്ലസ് നോർഡ് ലോഞ്ച്

ഇൻസ്റ്റാളേഷൻ സമയത്ത് ആപ്ലിക്കേഷൻ സുഗമമായി പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന എല്ലാ ഓപ്ഷനുകൾക്കും നിങ്ങൾ അനുമതി നൽകുക. തുടർന്ന് നിങ്ങൾ ഒരു അവതാർ സജ്ജീകരിക്കേണ്ടതുണ്ട്. അതിനുശേഷം എആർ സജ്ജീകരണം പൂർത്തിയാക്കുന്നതിന് ഫോൺ ഒരു പരന്ന പ്രതലത്തിൽ നീക്കാൻ അപ്ലിക്കേഷൻ നിങ്ങളോട് ആവശ്യപ്പെടുന്നു. ഈ പരന്ന പ്രതലത്തിലാണ് ഇവന്റ് നടക്കുക. അവതരിപ്പിക്കുന്ന സമയത്ത് നിങ്ങൾക്ക് അപ്ലിക്കേഷൻ തുറന്ന് ഈ ഇവന്റ് കാണാവുന്നതാണ്.

വൺപ്ലസ് നോർഡ്: എന്താണ് പ്രതീക്ഷിക്കേണ്ടത്

വൺപ്ലസ് നോർഡ്: എന്താണ് പ്രതീക്ഷിക്കേണ്ടത്

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി ചിപ്‌സെറ്റ് നൽകുന്ന മിഡ് റേഞ്ച് 5 ജി സ്മാർട്ട്‌ഫോണാണ് വൺപ്ലസ് നോർഡ്. ക്വാൽകോമിൽ നിന്ന് ഫ്ലാഗ്ഷിപ്പ് സീരീസ് ചിപ്‌സെറ്റ് ഉപയോഗിക്കുന്ന ആദ്യത്തെ വൺപ്ലസ് സ്മാർട്ട്‌ഫോണാണിത്. വൺപ്ലസ് എക്സ് സ്നാപ്ഡ്രാഗൺ 801 നൊപ്പമായിരുന്നു ലോഞ്ച് ചെയ്‌തത്‌. ഇന്ന് സ്നാപ്ഡ്രാഗൺ 690 വരുന്ന രണ്ടാമത്തെ സ്മാർട്ഫോണായി വൺപ്ലസ് നോർഡ് ലൈറ്റിനെ അവതരിപ്പിക്കാനുള്ള സാധ്യതയുണ്ട്. നോർഡിന് 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജും ലഭിക്കുമെന്ന് പറയുന്നു.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി ചിപ്‌സെറ്റ്

6.44 ഇഞ്ച് അല്ലെങ്കിൽ 90 ഹെർട്സ് പുതുക്കൽ നിരക്കിനൊപ്പം 6.5 ഇഞ്ച് ഡിസ്‌പ്ലേയും ഈ സ്മാർട്ട്‌ഫോണിൽ വരുന്നു. വൺപ്ലസ് 8 പ്രോയ്ക്ക് സമാനമായ 180 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റിനെയും ഇത് പിന്തുണയ്ക്കും. വൺപ്ലസ് സ്മാർട്ട്‌ഫോണിൽ ആദ്യമായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഡ്യുവൽ സെൽഫി ക്യാമറയുമുണ്ട്. ക്വാഡ് റിയർ ക്യാമറ സജ്ജീകരണം കാണിച്ച ഡിസൈൻ കാൾ പെ ഇത് സ്ഥിരീകരിച്ചു. പ്രധാന ക്യാമറ 48 മെഗാപിക്സൽ സോണി IMX586 സെൻസറാണ്, രണ്ടാമത്തേത് 8 മെഗാപിക്സൽ 105 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ക്യാമറ ആയിരിക്കും. 5 മെഗാപിക്സൽ ഡെപ്ത് സെൻസറും മാക്രോ ക്യാമറയും ഉണ്ടാകും.

4,115mAh ബാറ്ററി

സെൽഫികൾക്കായി, രണ്ടാമത്തെ അൾട്രാ-വൈഡ് ആംഗിൾ ക്യാമറയുമായി ജോടിയാക്കിയ 32 മെഗാപിക്സൽ പ്രധാന ക്യാമറയാണ് ഇവിടെ നോക്കുന്നത്. വൺപ്ലസ് ഈ ക്യാമറയെ വിശേഷിപ്പിക്കുന്നത് ഒരു സെൽഫി സ്റ്റിക്കിന്റെ ആവശ്യകത ഇല്ലാതാക്കുന്നു എന്നാണ്. ഈ ഫോണിന്റെ ബാറ്ററി ലൈഫിനെക്കുറിച്ച് ഇപ്പോഴും കൂടുതൽ വ്യക്തമല്ല, പക്ഷേ ഇത് 4,115mAh ബാറ്ററിയാണ് നിർമ്മിക്കുന്നത്. ഇതിന് വയർലെസ് ചാർജിംഗ് ഇല്ലെങ്കിലും വേഗതയുള്ള വയർഡ് ചാർജിംഗിനായി വാർപ്പ് ചാർജ് 30 ടി പിന്തുണയ്ക്കുന്നു. ഇവാൻ ബ്ലാസ് വെളിപ്പെടുത്തിയ ആറ് ഔദ്യോഗിക കേസുകൾക്കൊപ്പം ഈ സ്മാർട്ട്‌ഫോൺ അവതരിപ്പിക്കും.

വൺപ്ലസ് ഇയർബഡുകൾ

വൺപ്ലസ് ഇയർബഡുകൾ

കമ്പനിയിൽ നിന്നുള്ള ആദ്യത്തെ യഥാർത്ഥ വയർലെസ് ഇയർബഡുകളായി വൺപ്ലസ് ബഡ്സ് നോർഡിൽ ചേരും. 100 ഡോളറിൽ (ഏകദേശം 7,500 രൂപ) വിലയുള്ള നീല, കറുപ്പ്, വെള്ള നിറങ്ങളിൽ ഇത് വരുന്നു. ഗൂഗിൾ പിക്സൽ ബഡ്സും വിവോ ടിഡബ്ല്യുഎസ് നിയോയും തമ്മിലുള്ള മിശ്രിതം പോലെ തോന്നിക്കുന്ന ഒരു ഡിസൈൻ വെളിപ്പെടുത്തിക്കൊണ്ട് ഈ ഇയർബഡുകൾ ഇന്നലെ ചോർന്നു. ടി‌ഡബ്ല്യുഎസ് ഇയർബഡുകൾ കോളുകൾക്കിടയിലും 30 മണിക്കൂർ വരെ ബാറ്ററി ലൈഫും നോയ്‌സ് ക്യാൻസെല്ലിങ് വരുമെന്ന അഭ്യൂഹമുണ്ട്. വയർലെസ് ചാർജിംഗ് ഇല്ലെങ്കിലും വേഗത്തിലുള്ള ചാർജിംഗിനെ ഇത് പിന്തുണയ്‌ക്കും. ആമസോൺ ഇന്ത്യയിലും ഫ്ലിപ്കാർട്ടിലും ഈ വൺപ്ലസ് വയർലെസ് ഇയർബഡുകൾ ലഭ്യമാകും.

Best Mobiles in India

English summary
OnePlus Nord is set to launch today in India as the company's first 5 G mid-range smartphone since the OnePlus X. We already know that OnePlus is planning to only sell Nord in India and Europe. The smartphone has also run limited pre-orders ahead of its launch. Likewise, onePlus is scheduled to host virtual pop-up events in many countries soon after the launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X