ജൂലൈ 27 മുതൽ പോപ്പ്-അപ്പ് വിൽപ്പനയിലൂടെ വൺപ്ലസ് നോർഡ് നിങ്ങൾക്കും സ്വന്തമാക്കാം
ഓഗസ്റ്റ് 4 മുതൽ വൺപ്ലസ് നോർഡ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. എന്നാൽ, ഈ ഫോൺ നേരത്തേ വാങ്ങണം എന്ന് ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി വൺപ്ലസ് അതിന്റെ വെർച്വൽ പോപ്പ്-അപ്പ് വിൽപ്പന വേളകൾ ജൂലൈ 27 മുതൽ തന്നെ അവതരിപ്പിക്കുന്നു. ജൂലൈ 26 വരെ അതിന്റെ വെബ്‌സൈറ്റ് വഴി പോപ്പ്-അപ്പ് രജിസ്‌ട്രേഷൻ സ്വികരിക്കുന്നുണ്ട്. ഒന്നാമത്തെയും രണ്ടാമത്തെയും വിൽപ്പന റൗണ്ടുകൾ റെഡ് കേബിൾ ക്ലബ് അംഗങ്ങൾക്ക് മാത്രമായുള്ളതാണ്. അതേസമയം വൺപ്ലസ് നോർഡ് സാധാരണ ഉപയോക്താക്കൾക്കായുള്ള മൂന്നാം റൗണ്ട് പോപ്പ്-അപ്പ് വിൽപ്പന ജൂലൈ 29 ന് ആരംഭിക്കും.

വൺപ്ലസ് നോർഡ് പ്രീ-ബുക്കിംഗുകൾ ഇതിനകം വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ വഴി ലഭ്യമാണ് കൂടാതെ ആമസോൺ ഇന്ത്യ സൈറ്റിൽ ജൂലൈ 28 മുതൽ ആരംഭിക്കും. വൺപ്ലസ് നോർഡ് പോപ്പ്-അപ്പ് സെയിൽ റൗണ്ടുകൾ രജിസ്റ്റർ ചെയ്യുന്നതിനായി നിങ്ങൾ വൺപ്ലസ് സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ അവതാർ സൃഷ്ടിക്കേണ്ടതുണ്ട്. പോപ്പ്-അപ്പ് വിൽപനയ്‌ക്കായി ഒരു ഇൻവിറ്റേഷൻ കോഡ് നേടുന്നതിന് ഓരോ അവതാരവും #NordPopUp എന്ന ഹാഷ്‌ടാഗിനൊപ്പം ഇൻസ്റ്റാഗ്രാമിൽ പങ്കിടേണ്ടതുണ്ട്. ഇൻസ്റ്റാഗ്രാമിൽ നിങ്ങളുടെ അവതാർ പോസ്റ്റുചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ വൺപ്ലസ് അക്കൗണ്ടിലേക്ക് പ്രവേശിച്ച് ആ പോസ്റ്റ് സമർപ്പിക്കേണ്ടതുണ്ട്.

പങ്കെടുക്കുന്ന ആദ്യ 100 പേർക്ക് പോപ്പ്-അപ്പ് വിൽപ്പന ഇവന്റിനായി ഒരു ഇൻവിറ്റേഷൻ കോഡ് ലഭിക്കുമെന്ന് ഉറപ്പുനൽകുന്നുവെന്ന് വൺപ്ലസ് പറയുന്നു. കൂടാതെ, നിങ്ങൾ ഇൻവിറ്റേഷൻ കോഡ് നേടിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് അറിയിപ്പ് ലഭിക്കാൻ ന്യൂസ്‌ലെറ്ററിനായി സൈൻ അപ്പ് ചെയ്യാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു. ആദ്യ പോപ്പ്-അപ്പ് സെയിൽ റൗണ്ട് ജൂലൈ 27 നും രണ്ടാമത്തേത് ജൂലൈ 28 നും നടക്കും. ഈ രണ്ട് ആരംഭ റൗണ്ടുകളും റെഡ് കേബിൾ ക്ലബ് അംഗങ്ങൾക്ക് മാത്രമായിരിക്കും. എന്നിരുന്നാലും, വൺപ്ലസ് യഥാക്രമം ജൂലൈ 29, 30 തീയതികളിൽ വൺപ്ലസ് നോർഡിന്റെ പോപ്പ്-അപ്പ് വിൽപ്പനയുടെ മൂന്നാമത്തെയും നാലാമത്തെയും റൗണ്ടുകൾക്ക് ആതിഥേയത്വം വഹിക്കും.

വൺപ്ലസ് നോർഡ് പോപ്പ്-അപ്പ് ബോക്സ് റീട്ടെയിൽ ഓഫറിംഗിൽ നിന്ന് വ്യത്യസ്തമായിരിക്കും. കാരണം, അതിൽ ഹാൻഡ്‌സെറ്റും ഒരു നോർഡ് ക്രിയേറ്റർ കേസും ഒരു നോർഡ് ബ്രേവ് ബോട്ടിൽ അല്ലെങ്കിൽ നോർഡ് ഡിറ്റർമിനേറ്റഡ് ടോട്ടെ ബാഗും ഉൾപ്പെടും. നോർഡ് പോപ്പ്-അപ്പ് ഇവന്റിനായി രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും എന്തെങ്കിലും വാഗ്ദാനം ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു. ഈ പ്രക്രിയ പിന്തുടരാൻ നിങ്ങൾക്ക് താൽപ്പര്യമില്ല, എന്നാൽ, കുറച്ച് ദിവസത്തേക്ക് കാത്തിരിക്കാമെങ്കിൽ ഓഗസ്റ്റ് 4 മുതൽ ആമസോൺ, വൺപ്ലസ്.ഇൻ എന്നിവയിലൂടെ വൺപ്ലസ് നോർഡ് വാങ്ങാൻ ലഭ്യമാണ്.

കമ്പനി തുടക്കത്തിൽ 8 ജിബി ഓപ്ഷൻ ബ്ലൂ മാർബിൾ എന്ന വേരിയന്റിൽ കൊണ്ടുവരും. ഗ്രേ ഫീനിക്സ് നിറങ്ങളും ഗ്രേ ഫീനിക്സ് കളർ പതിപ്പിലെ 12 ജിബി മോഡലും ആയിരിക്കും കമ്പനി തുടക്കത്തിൽ കൊണ്ടുവരിക. എന്നിരുന്നാലും, 12 ജിബി പതിപ്പിന് ഓഗസ്റ്റ് 6 മുതൽ ആമസോണിൽ ബ്ലൂ മാർബിൾ ഓപ്ഷൻ ലഭിക്കും. ഇതുവരെ നാല് ദശലക്ഷത്തിലധികം ‘നോട്ടിഫൈ മി' അഭ്യർത്ഥനകൾ നേടിയ ആമസോണിലെ ഏറ്റവും പ്രതീക്ഷിച്ച ഫോണായി വൺപ്ലസ് നോർഡ് ഇതിനകം മാറി. ജൂലൈ 15 ന് ഫോൺ ഇന്ത്യയിൽ മുൻകൂട്ടി ഫോൺ പ്രേമികൾ ഓർഡർ ചെയ്യുകയും ചെയ്തു.

വൺപ്ലസ് നോർഡ്: സവിശേഷതകൾ
എഫ്‌എച്ച്‌ഡി + റെസല്യൂഷനുള്ള 6.44 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് വൺപ്ലസ് നോർഡ് പുറത്തിറക്കിയിരിക്കുന്നത്. ഈ 90Hz ഡിസ്പ്ലേ കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഡിസ്പ്ലെയിൽ ഉണ്ട്. ഡിവൈസിന്റെ പിൻ പാനലും ഗ്ലാസ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഫോണിന്റെ ഫ്രെയിം പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

ക്വാൽകോമിന്റെ ഏറ്റവും ശക്തമായ 700 സീരീസ് പ്രോസസറായ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി 5ജി SoCയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 12 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഡിവൈസിൽ ഉണ്ട്. സ്റ്റോറേജ് വികസിപ്പിക്കുന്നതിനായി വൺപ്ലസ് നോർഡിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടോ ഇയർഫോണിനും മറ്റുമായി 3.5 എംഎം ഹെഡ്‌ഫോൺ ജാക്കോ നൽകിയിട്ടില്ല.

വൺപ്ലസ് നോർഡിൽ മൊത്തം ആറ് ക്യാമറകളുണ്ട്, പിന്നിൽ നാല് സെൻസറുകളും മുന്നിൽ രണ്ട് സെൻസറുകളുമാണ് വൺപ്ലസ് നൽകിയിട്ടുള്ളത്. മുൻവശത്ത് 32 എംപി പ്രൈമറി സെൻസറും 8 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയുമാണ് നൽകിയിട്ടുള്ളത്. ഇത്തരത്തിൽ സെൽഫി ക്യാമറ സെറ്റപ്പ് വരുന്ന ആദ്യ വൺപ്ലസ് സ്മാർട്ട്‌ഫോണാണ് ഇത്. പിന്നിലെ ക്യാമറ യൂണിറ്റിൽ 48 എംപി സോണി ഐഎംഎക്സ് 586 പ്രൈമറി സെൻസറാണ് നൽകിയിട്ടുള്ളത്.

8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും 2 എംപി മാക്രോ ലെൻസും 5 എംപി ഡെപ്ത് സെൻസറുമാണ് ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ. 4,115 mAh ബാറ്ററിയാണ് വൺപ്ലസ് നോർഡിൽ ഉള്ളത്. ഇതിനൊപ്പം വാർപ്പ് ചാർജ് 30ടി സപ്പോർട്ടും നൽകിയിട്ടുണ്ട്. ഫാസ്റ്റ് ചാർജറും റീട്ടെയിൽ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെറും 30 മിനിറ്റിനുള്ളിൽ 70 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ഈ ഫാസ്റ്റ് ചാർജിങ് സംവിധാനം നൽകിയിട്ടുള്ളത്.

ഈ പുതിയ മിഡ് റേഞ്ച് 5ജി സ്മാർട്ട്‌ഫോൺ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി 5ജി SoCയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ ലഭ്യമായിട്ടുള്ള ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് വൺപ്ലസ് നോർഡ് 5ജി. യുഎസ്ബി ടൈപ്പ്-സി പോർട്ടാണ് ഡിവൈിസിൽ നൽകിയിട്ടുള്ളത്. വൺപ്ലസ് നോർഡ് ആൻഡ്രോയിഡ് 10 ഒഎസിൽ കസ്റ്റം ഓക്‌സിജൻ ഒഎസ് 10.5 സ്‌കിനിലാണ് പ്രവർത്തിക്കുന്നത്. നോർഡിന് രണ്ട് വർഷത്തേക്ക് സോഫ്റ്റ്വെയർ അപ്‌ഡേറ്റുകളും മൂന്ന് വർഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. വൺപ്ലസ് നോർഡ് ബ്ലൂ മാർബിൾ, ഗ്രേ ഫീനിക്സ് എന്നി നിറങ്ങളിൽ ലഭ്യമാണ്.


Click it and Unblock the Notifications








