അടിപൊളി ഫീച്ചറുകളുമായി വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി
വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. അടിപൊളി ഫീച്ചറുകളും ആരെയും ആകർഷിക്കുന്ന ഡിസൈനുമൊക്കെ എക്കാലത്തും വൺപ്ലസ് സ്മാർട്ട്ഫോണുകളുടെ സവിശേഷതയാണ്. അത് കൊണ്ട് തന്നെയാണ് വൺപ്ലസ് പെട്ടെന്ന് ജനപ്രിയമായി മാറിയതും. ഈ സ്വഭാവം പുതിയ വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിലും കമ്പനി നിലനിർത്തിയിട്ടുണ്ട്. മീഡിയാടെക്ക് ഡൈമൻസിറ്റി 900 എസ്ഒസി, 65 വാട്ട് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, 64 എംപി മെയിൻ ക്യാമറ തുടങ്ങിയ ഫീച്ചറുകളാണ് വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിനെ ആകർഷകം ആക്കുന്നത്. വൺപ്ലസ് ടിവി വൈ1എസ്, വൈ1എസ് എഡ്ജ് സ്മാർട്ട് ടിവികളും ഇന്ത്യയിൽ ലോഞ്ച് ചെയ്തു.

വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ ഡിസൈനും ഡിസ്പ്ലേയും
6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 1080 x 2400 പിക്സൽസ് റെസല്യൂഷനും നൽകിയിരിക്കുന്നു. 90 ഹെർട്സ് റിഫ്രഷ് റേറ്റും പുതിയ ഡിസ്പ്ലേ നൽകുന്നു. എച്ച്ഡിആർ 10 പ്ലസ് സർട്ടിഫിക്കേഷനും ലഭ്യമാണ്. 20:9 ആസ്പറ്റ് റേഷ്യോയും ഡിവൈസിൽ ഉണ്ട്. സെൽഫി ക്യാമറയ്ക്കായി പഞ്ച് ഹോൾ കട്ടൌട്ടും ഡിസ്പ്ലേയിൽ നൽകിയിരിക്കുന്നു. കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്. വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ രണ്ട് കളർ വേരിയന്റുകളിലാണ് വരുന്നത്. ഗ്രേ മിറർ, ബഹാമാ ബ്ലൂ എന്നിവയാണ് അത്. 7.8 എംഎം തിക്നസ് ഉള്ള സ്ലിം ഡിസൈനാണ് വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിന് നൽകിയിരിക്കുന്നത്.

ക്യാമറ ഫീച്ചറുകൾ
വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിൽ 64 എംപി എഐ ട്രിപ്പിൾ ക്യാമറ സജ്ജീകരണവും നൽകിയിരിക്കുന്നു. 64 എംപി പ്രൈമറി സെൻസറിനൊപ്പം 8 എംപി അൾട്രാ വൈഡ് ആങ്കിൾ ലെൻസും 2 എംപി മാക്രോ ക്യാമറയും പിൻ പാനലിൽ നൽകിയിരിക്കുന്നു. പോട്രെയിറ്റ് മോഡ്, ബൊക്കേ ഫ്ലെയർ ഫിൽറ്റർ, എഐ ബാക്ക് ലിറ്റ് വീഡിയോ തുടങ്ങിയ ഫീച്ചറുകളും ലഭ്യമാണ്. സെൽഫികൾ എടുക്കാൻ 16 എംപി സെൽഫി സെൻസറും നൽകിയിരിക്കുന്നു.

പ്രോസസറും വേരിയന്റുകളും
ഒക്ടാ കോർ മീഡിയാടെക്ക് ഡൈമൻസിറ്റി 900 ചിപ്പ്സെറ്റാണ് പുതിയ വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. രണ്ട് റാം വേരിയന്റുകളും പുതിയ വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റ് ( ഇന്ത്യയിൽ മാത്രം ), 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റ് എന്നീ വേരിയന്റുകളിലാണ് പുതിയ വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ വരുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് കൂട്ടാനും കഴിയും. ആൻഡ്രോയിഡ് 11 ബേസ് ചെയ്ത് എത്തുന്ന ഓക്സിജൻ ഒസ് 11.3യിലാണ് പുതിയ വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ബാറ്ററിയും ചാർജിങും
4,500 എംഎഎച്ച് ബാറ്ററിയാണ് വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 65 വാട്ട് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാക്കിയിരിക്കുന്നു.വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ ഫുൾ ചാർജ് ആകാൻ 15 മിനുറ്റ് മതിയെന്നും കമ്പനി അവകാശപ്പെടുന്നു.

വിലയും ലഭ്യതയും
23,999 രൂപ മുതലാണ് വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ മോഡലുകളുടെ വില ആരംഭിക്കുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 23,999 രൂപയാണ് ഇന്ത്യയിലെ വില. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 24,999 രൂപയും നൽകണം. ഇന്ത്യയിൽ ഫെബ്രുവരി 22ന് വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തും. മാർച്ചിൽ യൂറോപ്പ്യൻ വിപണികളും വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ ലഭ്യമാകും. ലോഞ്ച് ഓഫറുകളുടെ ഭാഗമായി, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉള്ള ഉപഭോക്താക്കൾക്ക് ആമസോൺ വഴി വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 1,500 രൂപ കിഴിവ് ക്ലെയിം ചെയ്യാം.

ഡ്യുവൽ സിം കാർഡിനൊപ്പം 1 ടിബി വരെ വികസിപ്പിക്കാവുന്ന എസ്ഡി കാർഡ് സ്ലോട്ടും വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു. 3.5 എംഎം ഹെഡ്ഫോൺ ജാക്കും ഇൻഡിസ്പ്ലേ ഫിങ്കർപ്രിന്റ് സെൻസറും ഡിവൈസിൽ ലഭ്യമാണ്. അതിവേഗത്തിലുള്ള 5ജി ഡൌൺലോഡുകളും വൈഫൈ 6 ഡൌൺലോഡ്സും സാധിക്കും. 25,000 രൂപയിൽ താഴെ വിലയുള്ള സെഗ്മെന്റിൽ കനത്ത മത്സരം തന്നെ പുതിയ വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ കാഴ്ച വയ്ക്കുമെന്ന് ഉറപ്പാണ്. റിയൽമി 9 പ്രോ, ഷവോമി 11ഐ, തുടങ്ങിയ സ്മാർട്ട്ഫോണുകളുമായിട്ടാകും മത്സരം.


Click it and Unblock the Notifications