Home
Mobile

വൺപ്ലസ് നോർഡ് സിഇ 2 5ജി Vs ഓപ്പോ റെനോ7 5ജി; മികച്ചതാര്?

വൺപ്ലസിന്റെ ജനപ്രീയ സ്മാർട്ട്ഫോൺ സീരീസുകളിൽ ഒന്നാണ് നോർഡ് സീരീസ്. നോർഡ് സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് നോർഡ് സിഇ 2 5ജി. ഡൈമൻസിറ്റി 900 ചിപ്‌സെറ്റ്, ശക്തമായ ക്യാമറകൾ, 5ജി സപ്പോർട്ട് മുതലായ ഫീച്ചറുകളുമായിട്ടാണ് വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയത്. പ്രീമിയം മിഡ് റേഞ്ച് സെഗ്മെന്റിലെ മികച്ച ഓപ്ഷനുകൾ ഒന്ന് കൂടിയാണിത്. സെഗ്മെന്റിൽ വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണുമായി കനത്ത മത്സരം കാഴ്ച വയ്ക്കുന്ന ഡിവൈസാണ് ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോൺ. പ്രീമിയം ഫീച്ചറുകൾ തന്നെയാണ് ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോണിന്റെയും സവിശേഷത. ഈ രണ്ട് സ്മാർട്ട്ഫോണുകളും തമ്മിൽ ഒന്ന് താരതമ്യം ചെയ്ത് നോക്കാം.

വിലയും വേരിയന്റുകളും

വിലയും വേരിയന്റുകളും

വൺപ്ലസ് നോർഡ് സിഇ 2 5ജി, ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോണുകളുടെ വിലയും ലഭ്യമായ വേരിയന്റുകളും താരതമ്യം ചെയ്യാം. പുതിയ വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിന്റെ ബേസ് മോഡൽ വരുന്നത് 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റുമായിട്ടാണ്. 23,999 രൂപയാണ് ഈ മോഡലിന് വില വരുന്നത്. വൺപ്ലസ് നോർഡ് സിഇ 2 5ജിയുടെ ഹൈ എൻഡ് മോഡൽ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിൽ വരുന്നു. അതും 24,999 രൂപ പ്രൈസ് ടാഗിൽ.

ഓപ്പോ

അതേ സമയം ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോണിന് ഒറ്റ വേരിയന്റ് മാത്രമാണ് ഉള്ളത്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്ന കോൺഫിഗറേഷനിൽ വരുന്ന ഡിവൈസിന് 28,999 രൂപയാണ് വില വരുന്നത്. വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിന് ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോണിനേക്കാൾ വില കുറവാണ്. മാത്രമല്ല വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ യൂസേഴ്സിന് തിരഞ്ഞെടുക്കാവുന്ന രണ്ട് വേരിയന്റുകളിലും ലഭ്യമാണ്.

ഡിസൈനും ഡിസ്പ്ലേയും

ഡിസൈനും ഡിസ്പ്ലേയും

പുതിയ വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ ബഹാമ ബ്ലൂ, ഗ്രേ മിറർ എന്നീ നിറങ്ങളിൽ ലഭ്യമാണ്. അതേ സമയം ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോൺ സ്റ്റാറി ബ്ലാക്ക്, സ്റ്റാർട്രെയിൽസ് ബ്ലൂ നിറങ്ങളിലും ലഭ്യമാണ്. രണ്ട് സ്മാർട്ട്ഫോണുകളിലും നിറം മാറുന്ന പിൻ പാനൽ ഒഴിവാക്കിയിട്ടുണ്ട്. ഇത് ഡിസൈനിൽ മത്സരം സമനിലയിലാക്കുന്നു. സ്‌മാർട്ട്‌ഫോണിന്റെ പ്രകടനത്തെ ബാധിക്കില്ലെങ്കിലും പുതിയ ഫോണുകൾക്കിടയിൽ നിറം മാറുന്ന പിൻ പാനൽ ഇപ്പോഴും ഒരു ട്രെൻഡാണ്.

വൺപ്ലസ്

വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ 6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്നു. 1080 x 2400 പിക്‌സൽ റെസലൂഷൻ ഉള്ള ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേ ആണിത്. അത് പോലെ തന്നെ 90Hz റിഫ്രഷ് റേറ്റ്, എച്ച്ഡിആർ 10 പ്ലസ് സപ്പോർട്ട്, 20:9 ആസ്പക്റ്റ് റേഷ്യോ എന്നിവയും വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലേയുടെ ഭാഗമാണ്. ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോൺ 6.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫീച്ചർ ചെയ്യുന്നത്. ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേ ആണിത്. 90Hz റിഫ്രഷ് റേറ്റ്, 180Hz വരെ ടച്ച് സാംപ്ലിങ് റേറ്റും ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലേയുടെ ഭാഗമാണ്. മൊത്തത്തിൽ, രണ്ട് സ്മാർട്ട്‌ഫോണുകളും ഇമ്മേഴ്‌സീവ് ഡിസ്‌പ്ലേ ഓഫർ ചെയ്യുന്നു.

ഹാർഡ്‌വെയർ പെർഫോമൻസ്

ഹാർഡ്‌വെയർ പെർഫോമൻസ്

വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണും ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോണും തമ്മിലുള്ള ഏറ്റവും വലിയ സാമ്യം പ്രോസസറുകളിലാണ്. വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണും ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോണും മീഡിയടെക് ഡൈമൻസിറ്റി 900 ചിപ്പ്സെറ്റ് ആണ് ഫീച്ചർ ചെയ്യുന്നത്. രണ്ട് സ്മാർട്ട്ഫോണുകളും 8 ജിബി വരെയുള്ള റാമും 256 ജിബി വരെയുള്ള സ്റ്റോറേജും നൽകുന്നു. പ്രോസസർ സുഗമവും തടസ്സങ്ങളില്ലാത്തതുമായ സ്മാർട്ട്ഫോൺ അനുഭവം ഓഫർ ചെയ്യുന്നു. വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്‌ഫോണിൽ ഒരു മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉൾപ്പെടുന്നു. സ്റ്റോറേജ് എക്സ്പാൻഷന് വേണ്ടിയാണിത്. അതേ സമയം ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോണിൽ എസ്ഡി കാർഡ് സ്ലോട്ട് ഇല്ല.

ക്യാമറ ഫീച്ചറുകൾ

ക്യാമറ ഫീച്ചറുകൾ

വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണം ആണ് നൽകിയിരിക്കുന്നത്. 64എംപി പ്രൈമറി സെൻസറും 8 എംപി അൾട്രാ വൈഡ് ലെൻസും 2 എംപി മാക്രോ ഷൂട്ടറും വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. മുൻവശത്ത് പ്രീമിയം ഫീച്ചറുകളോട് കൂടിയ 16 എംപി സെൽഫി ക്യാമറയും വൺപ്ലസ് നോർഡ് സിഇ 2 5ജിയിൽ ഉണ്ട്.

റെനോ7

മറുവശത്ത്, ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോണിൽ 64 എംപി പ്രൈമറി ക്യാമറ, 8 എംപി വൈഡ് ആംഗിൾ ഷൂട്ടർ, 2 എംപി മാക്രോ ലെൻസ് എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണവും നൽകിയിരിക്കുന്നു. കൂടാതെ, ഓപ്പോ റെനോ7 5ജിയിൽ മുൻവശത്ത് 32 എംപി സെൽഫി ക്യാമറയുണ്ട്. ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോണിൽ നിരവധി പ്രീമിയം ക്യാമറ ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്നുണ്ട് ( ഡിഎസ്എൽആർ ലുക്ക് നൽകുന്ന പോർട്രെയിറ്റ് മോഡ് പോലുള്ളവ ).

നോർഡ്

കൂടാതെ, വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ 4,500 mAh ബാറ്ററിയും 65 വാട്ട് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകുന്നു. രസകരമെന്ന് പറയട്ടെ, ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോണും ഇതേ ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്നു. വൺപ്ലസും ഓപ്പോയും ഒരേ മാതൃ കമ്പനിയിൽ നിന്നാണ് വരുന്നതെന്നതും ശ്രദ്ധിക്കേണ്ടതാണ്, അതിനാൽ തന്നെ രണ്ട് ഡിവൈസുകളിലിയും ഒഎസിലും ഫീച്ചറുകളിലും ഒക്കെ ഓവർലാപ്പ് ചെയ്യുന്ന ഫീച്ചറുകൾ കാണാൻ കഴിയും.

വൺപ്ലസ് നോർഡ് സിഇ 2 5ജി Vs ഓപ്പോ റെനോ7 5ജി

വൺപ്ലസ് നോർഡ് സിഇ 2 5ജി Vs ഓപ്പോ റെനോ7 5ജി

ഒരേ മാതൃ കമ്പനിയിൽ നിന്നാണ് വൺപ്ലസ് നോർഡ് സിഇ 2 5ജി, ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോണും വിപണിയിൽ എത്തുന്നത്. ഇതിനാൽ തന്നെ മിക്ക ഫീച്ചറുകളും ഓവർലാപ്പ് ചെയ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ച് പെർഫോമൻസ്, ബാറ്ററി, ക്യാമറകൾ മുതലായവ. ഡിസ്പ്ലേ, ഡിസൈൻ വിശദാംശങ്ങൾ പോലും ഏകദേശം സമാനമാണ്. എന്നാൽ വില പരിഗണിക്കുമ്പോൾ വൺപ്ലസ് നോർഡ് സിഇ 2 5ജിയ്ക്ക് ഓപ്പോ റെനോ7 5ജിയേക്കാൾ മുൻതൂക്കം ലഭിക്കുന്നു. കാരണം ഇത് വില കുറഞ്ഞതും കൂടുതൽ സ്റ്റോറേജ് ഓപ്ഷനുകളും തരുന്നു.

Best Mobiles in India

English summary
The OnePlus Nord CE 2 5G smartphone comes with a Dimensity 900 chipset, powerful cameras and 5G support. The Oppo Reno7 5G smartphone is expected to compete with the OnePlus Nord CE 2 5G smartphone. The Oppo Reno7 5G smartphone also features premium features.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X