ഫസ്റ്റ് ഇംപ്രഷൻ റിവ്യൂ; വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജിയെക്കുറിച്ച് അറിയേണ്ടതെല്ലാം

|

വൺപ്ലസിന്റെ ഏറ്റവും ജനപ്രിയമായ സ്മാർട്ട്ഫോൺ സീരീസാണ് നോർഡ്. നോർഡ് സീരീസിലെ കമ്പനിയുടെ ഏറ്റവും പുതിയ ഡിവൈസാണ് വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ. വൺപ്ലസിന്റെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോൺ കൂടിയാണിത്. 8 ജിബി വരെ റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഫോണിലുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 എസ്ഒസിയാണ് വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജിയുടെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് ഇന്ത്യയിൽ 19,999 രൂപയാണ് വില വരുന്നത്. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന് 21,999 രൂപയും വില വരുന്നു. വിപണിയിൽ വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്ഫോണിന് റിയൽമി, ഷവോമി മുതലായ ബ്രാൻഡുകളിൽ നിന്ന് കടുത്ത മത്സരം നേരിടേണ്ടി വരുന്നുണ്ട്. വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്ഫോണിന്റെ ഫസ്റ്റ് ഇമ്പ്രഷൻ റിവ്യൂ മനസിലാക്കാൻ തുടർന്ന് വായിക്കുക.

 

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജിയുടെ മേന്മകൾ

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജിയുടെ മേന്മകൾ

കമ്പനിയിൽ നിന്നുള്ള ബജറ്റ് ഓഫറാണെങ്കിലും, വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്ഫോണിന് വിപണിയിൽ മുൻതൂക്കം നൽകുന്ന ചില മികച്ച ഫീച്ചറുകൾ ഉണ്ട്. ഒാഫ്-ഓഫ്-ദി ബോക്‌സ്, വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12 ബേസ്ഡ് ആയിട്ടുള്ള കസ്റ്റം ഓക്സിജൻഒഎസ് 12.1ൽ ആണ് പ്രവർത്തിക്കുന്നത്.

വൺപ്ലസ് 10ആർ vs റിയൽമി ജിടി 2; പ്രീമിയം പോരാട്ടത്തിൽ ആര് ജയിക്കും?വൺപ്ലസ് 10ആർ vs റിയൽമി ജിടി 2; പ്രീമിയം പോരാട്ടത്തിൽ ആര് ജയിക്കും?

വൺപ്ലസ്

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ 6.59 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ ലഭ്യമാണ്. 120 ഹെർട്സ് ഐപിഎസ് സ്‌ക്രീനുള്ള ആദ്യത്തെ വൺപ്ലസ് സ്‌മാർട്ട്‌ഫോൺ കൂടിയാണിത്. കൂടാതെ പവർ ബട്ടണായി കൂടി പ്രവർത്തിക്കുന്ന സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുള്ള കമ്പനിയുടെ ആദ്യ സ്മാർട്ട്ഫോണും വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി തന്നെ.

നോർഡ്
 

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി പൂർണമായും പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നതെങ്കിലും ഉറപ്പും ഈടും ഫീൽ ചെയ്യുന്നു. കൂടാതെ ഗിസ്ബോട്ട് ടീം പരീക്ഷിക്കുന്ന ബ്ലൂ ടൈഡ് വേരിയന്റ് പ്രീമിയം ഫീലും നൽകുന്നുണ്ട്. കൂടാതെ ഡിവൈസിന് അൽപ്പം ഭാരവുമുണ്ട്. അതിനാൽ, വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ ഒരു തരത്തിലും ഒരു വില കുറഞ്ഞ സ്മാ‍‍ർട്ട്ഫോണായി തോന്നുകയില്ല.

ഷവോമി 12 പ്രോ ഫസ്റ്റ് ഇംപ്രഷൻസ്: മേന്മകൾ ധാരാളം, അല്പം പോരായ്മകളുംഷവോമി 12 പ്രോ ഫസ്റ്റ് ഇംപ്രഷൻസ്: മേന്മകൾ ധാരാളം, അല്പം പോരായ്മകളും

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജിയുടെ പോരായ്മകൾ

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജിയുടെ പോരായ്മകൾ

20,000 രൂപ വിലയുള്ള സ്‌മാർട്ട്‌ഫോണുകൾ വിപണിയിൽ ധാരാളമുണ്ട്. സ്റ്റീരിയോ സ്പീക്കർ സജ്ജീകരണം, അമോലെഡ് ഡിസ്പ്ലെ, ട്രിപ്പിൾ ക്യാമറ സജ്ജീകരണം എന്നിവ പോലുള്ള ഫീച്ചറുകളും ഈ സ്മാർട്ട്ഫോണുകൾ ഓഫർ ചെയ്യുന്നു. അതേ സമയം വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്ഫോണിൽ സ്റ്റീരിയോ സ്പീക്കർ സജ്ജീകരണം നൽകിയിട്ടില്ല. അതേ സമയം തന്നെ വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജിയിൽ 3.5 എംഎം ഹെഡ്ഫോൺ ജാക്ക് സൌകര്യം കൊണ്ട് വന്നിട്ടുണ്ട്.

സിഇ 2 ലൈറ്റ്

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ലഭ്യമാണ്. എന്നാൽ ഇതൊരു മാർക്കറ്റിങ് ഗിമ്മിക്ക് മാത്രമാണ് എന്ന് പറയാതെ വയ്യ. 64 മെഗാ പിക്സൽ പ്രൈമറി സെൻസറിനൊപ്പം, വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്ഫോണിൽ 2 മെഗാ പിക്സൽ ഡെപ്ത് സെൻസറും 2 മെഗാ പിക്സൽ മാക്രോ സെൻസറും ഉണ്ട്. ഈ പ്രൈസ് റേഞ്ചിൽ ഉള്ള സ്മാർട്ട്ഫോണുകളിൽ 8 മെഗാ പിക്സൽ അൾട്ര വൈഡ് ആംഗിൾ ലെൻസുകൾ സാധാരണമാണ്. അതിനാൽ തന്നെ വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്ഫോണിലും ഇത്തരം ഒരു ലെൻസ് നൽകേണ്ടിയിരുന്നു.

ഈ മാതൃദിനത്തിൽ അമ്മയ്ക്ക് സമ്മാനിക്കാൻ മികച്ച ബജറ്റ് സ്മാർട്ട്‌ഫോണുകൾഈ മാതൃദിനത്തിൽ അമ്മയ്ക്ക് സമ്മാനിക്കാൻ മികച്ച ബജറ്റ് സ്മാർട്ട്‌ഫോണുകൾ

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി ഫസ്റ്റ് ഇംപ്രഷൻ

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി ഫസ്റ്റ് ഇംപ്രഷൻ

സമാന സ്പെസിഫിക്കേഷനുകളുള്ള ഒന്നിലധികം സ്മാർട്ട്ഫോണുകൾ ഇപ്പോൾ തന്നെ വിപണിയിൽ ലഭ്യമാണ്. ഇവയിൽ ചില സ്മാർട്ട്ഫോണുകൾക്ക് വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്ഫോണിനെക്കാളും വിലയും കുറവാണ്. എന്നാൽ തന്നെയും വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്ഫോണിനെ ആകർഷമാക്കുന്ന മറ്റ് ചില ഘടകങ്ങളും ഉണ്ട്. ഒന്ന് ഇതൊരു വൺപ്ലസ് സ്മാർട്ട്ഫോൺ ആണെന്നത് തന്നെയാണ്. രണ്ട് മിക്ക ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളിൽ നിന്നും വ്യത്യസ്തമായി, വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി ബ്ലോട്ട്‌വെയർ രഹിത ഉപയോക്തൃ അനുഭവം നൽകുകയും ചെയ്യുന്നു.

5000 എംഎഎച്ച് ബാറ്ററി

5000 എംഎഎച്ച് ബാറ്ററിയും വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. 33 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. മിക്ക ഉപയോക്താക്കൾക്കും വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി ഒരു ദിവസം മുഴുവൻ ഉപയോഗിക്കാനുള്ള ബാറ്ററി ബായ്ക്കപ്പ് ഒരു തവണ ചാർജ് ചെയ്യുമ്പോൾ തന്നെ ലഭിക്കും. 5ജി സപ്പോർട്ട് ലഭിക്കുന്ന ഏറ്റവും പുതിയതും അഫോർഡബിളുമായ വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്‌ഫോണിനെക്കുറിച്ച് കൂടുതലറിയാൻ വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജിയുടെ വിശദമായ റിവ്യൂവിനായി കാത്തിരിക്കുക.

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് vs സാംസങ് ഗാലക്സി എം33 5ജി: മിഡ്റേഞ്ചിലെ മികവുറ്റ സ്മാർട്ട്ഫോണുകൾവൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് vs സാംസങ് ഗാലക്സി എം33 5ജി: മിഡ്റേഞ്ചിലെ മികവുറ്റ സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Nord is OnePlus' most popular smartphone series. The OnePlus Nord CE 2 Lite 5G smartphone is the company's latest device in the Nord series. It is also the most affordable smartphone from OnePlus. The phone has up to 8GB of RAM and 128GB of internal storage. The OnePlus Nord CE 2 Lite 5G smartphone is powered by Qualcomm Snapdragon 695 SOC.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X