വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് vs സാംസങ് ഗാലക്സി എം33 5ജി: മിഡ്റേഞ്ചിലെ മികവുറ്റ സ്മാർട്ട്ഫോണുകൾ

|

ജനപ്രിയ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ വൺപ്ലസ് അവരുടെ ഏറ്റവും പുതിയ ഡിവൈസ്, വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് കഴിഞ്ഞ ദിവസം ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോൺ ഒരു മിഡ് റേഞ്ച് ഡിവൈസ് ആണ്. നിരവധി ഫീച്ചറുകളും പുതിയ സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നു. വിപണിയിൽ വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് നേരിട്ടേറ്റ് മുട്ടുന്ന സ്മാർട്ട്ഫോണുകളിൽ ഒന്നാണ് സാംസങ് ഗാലക്സി എം33 5ജി. ഈ രണ്ട് സ്മാർട്ട്ഫോണുകളും തമ്മിലുള്ള വിശദമായ താരതമ്യം അറിയാൻ തുടർന്ന് വായിക്കുക.

 

ഡിസ്‌പ്ലെ താരതമ്യം

ഡിസ്‌പ്ലെ താരതമ്യം

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ 6.59 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജിയുടെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. ഫോണിലെ എൽസിഡി സാങ്കേതികവിദ്യ സുഗമവും പവർ എഫിഷ്യന്റുമായ കാഴ്ചാനുഭവം നൽകുന്നു.

ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിൽപ്പന വൻതോതിൽ കുറഞ്ഞു, വിപണിയിൽ മുന്നിൽ ഷവോമിഇന്ത്യയിലെ സ്മാർട്ട്ഫോൺ വിൽപ്പന വൻതോതിൽ കുറഞ്ഞു, വിപണിയിൽ മുന്നിൽ ഷവോമി

ഡിസ്‌പ്ലെ

സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോൺ 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഇൻഫിനിറ്റി വി ഡിസ്‌പ്ലെ പായ്ക്ക് ചെയ്യുന്നു. 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ ലഭ്യമാണ്.

പ്രൊസസറുകളും ഓപ്പറേറ്റിങ് സിസ്റ്റവും
 

പ്രൊസസറുകളും ഓപ്പറേറ്റിങ് സിസ്റ്റവും

2.2 ഗിഗാ ഹെർട്സ് വരെ വേഗതയുള്ള ഒക്ടാ കോർ സിപിയു ഓഫർ ചെയ്യുന്ന സ്‌നാപ്ഡ്രാഗൺ 695 5ജി മൊബൈൽ ചിപ്പ്സെറ്റാണ് വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റ് 6 nm ഫാബ്രിക്കേഷൻ പ്രോസസിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അഡ്രീനോ 619 ജിപിയുവും വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റിൽ ലഭ്യമാണ്. 8 ജിബി വരെയുളള റാം ഓപ്ഷനുകളും 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനും വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോണിൽ ഉണ്ട്. ആൻഡ്രോയിഡ് 12 ഒഎസ് ബേസ് ചെയ്ത് എത്തുന്ന ഓക്സിജൻഒഎസ് 12.1ൽ ആണ് വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് പ്രവർത്തിക്കുന്നത്.

5 മിനുറ്റിൽ പകുതി ബാറ്ററി ചാർജ് ചെയ്യാം, റിയൽമി ജിടി നിയോ 3 ഇന്ത്യയിലെത്തി5 മിനുറ്റിൽ പകുതി ബാറ്ററി ചാർജ് ചെയ്യാം, റിയൽമി ജിടി നിയോ 3 ഇന്ത്യയിലെത്തി

സ്മാർട്ട്ഫോൺ

5nm ഒക്ടാ കോർ എക്‌സിനോസ് പ്രൊസസറാണ് സാംസങ് ഗാലക്‌സി എം33 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 8 ജിബി വരെ റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും സാംസങ് ഗാലക്‌സി എം33 5ജി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. ഇൻബിൽറ്റ് സ്റ്റോറേജ് ഉപയോഗിച്ച് 16 ജിബി വരെയായി വെർച്വൽ റാം എക്സ്പാൻഡ് ചെയ്യാനും ഓപ്ഷൻ നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 12 ബേസ് ചെയ്ത് എത്തുന്ന വൺ യുഐ 4.1ലാണ് സാംസങ് ഗാലക്‌സി എം33 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ക്യാമറ ഫീച്ചറുകൾ

ക്യാമറ ഫീച്ചറുകൾ

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായി വരുന്നു. 64 മെഗാ പിക്സൽ പ്രൈമറി ലെൻസാണ് വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോണിലെ ക്യാമറ ഡിപ്പാർട്ട്മെന്റിന്റെ ഹൈലൈറ്റ്. 2 മെഗാ പിക്സൽ ഡെപ്ത് അസിസ്റ്റ് ക്യാമറയും 2 മെഗാ പിക്സൽ മാക്രോ ലെൻസും ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിൽ ഉണ്ട്. വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോണിന്റെ മുൻവശത്ത് ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ ( ഇഐഎസ് ) സപ്പോർട്ട് ഉള്ള 16 മെഗാ പിക്സൽ ക്യാമറയും നൽകിയിരിക്കുന്നു.

പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ, വില 12,999 രൂപ മുതൽപോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ, വില 12,999 രൂപ മുതൽ

ക്യാമറ

സാംസങ് ഗാലക്‌സി എം33 5ജി സ്മാർട്ട്ഫോണിൽ ക്വാഡ് ക്യാമറ സജ്ജീകരണമാണ് ഉള്ളത്. 50 മെഗാ പിക്സൽ പ്രൈമറി സെൻസർ, 5 മെഗാ പിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 മെഗാ പിക്സൽ മാക്രോ ഷൂട്ടർ, 2മെഗാ പിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. സെൽഫികൾ എടുക്കാനും വീഡിയോ കോളുകൾ ചെയ്യാനുമായി സാംസങ് ഗാലക്‌സി എം33 5ജി സ്മാർട്ട്ഫോണിന്റെ മുൻ വശത്ത് 8 മെഗാ പിക്സൽ സെൽഫി ഷൂട്ടറും നൽകിയിരിക്കുന്നു.

ബാറ്ററിയും വിലയും വേരിയന്റുകളും

ബാറ്ററിയും വിലയും വേരിയന്റുകളും

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോണിൽ 5000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 33 വാട്ട് സൂപ്പർവൂക്ക് ചാർജിങ് സാങ്കേതികവിദ്യയും വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റിൽ ലഭ്യമാണ്. ഇത് വെറും 30 മിനിറ്റിനുള്ളിൽ സ്മാർട്ട്ഫോൺ 50 ശതമാനം ചാർജ് ചെയ്യുമെന്നാണ് കമ്പനിയുടെ അവകാശ വാദം. വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 19,999 രൂപയും 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 21,999 രൂപയും വില വരുന്നു.

17 മിനുറ്റിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാവുന്ന വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ വിപണിയിൽ17 മിനുറ്റിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാവുന്ന വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ വിപണിയിൽ

ബാറ്ററി

6000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 25 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും സാംസങ് ഗാലക്സി എം33 5ജിയിൽ ലഭ്യമാണ്. എന്നാൽ ചാർജർ പണം കൊടുത്ത് പ്രത്യേകം വാങ്ങണം എന്ന് മാത്രം. സാംസങ് ഗാലക്സി എം33 5ജി രണ്ട് വേരിയന്റുകളാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ വരുന്ന ബേസ് വേരിയന്റിന് 18,999 രൂപയാണ് വില. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 20,499 രൂപയും വില വരുന്നു.

Best Mobiles in India

English summary
Popular smartphone maker OnePlus has launched its latest device, the OnePlus Nord CE2 Lite, in India yesterday. The OnePlus Nord CE2 Lite smartphone is a mid-range device. The new smartphone packs many features. The Samsung Galaxy M33 5G is one of the smartphones in the market that will face the OnePlus Nord CE2 Lite directly.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X