അതിവേഗ ചാർജിങ് ഫീച്ചറും താങ്ങാനാകുന്ന വിലയും; അറിയാം ഈ അടിപൊളി സ്മാർട്ട്ഫോണുകളെക്കുറിച്ച്

|

സ്മാർട്ട്ഫോണുകളിലെ ബാറ്ററികളുടെ ശേഷിക്കൊപ്പം തന്നെ അവയിൽ ലഭ്യമാകുന്ന ഫാസ്റ്റ് ചാർജിങ് ഫീച്ചറുകളും പ്രധാനമാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ അതിവേഗ ചാർജിങ് ഫീച്ചറിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. 120 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്ന സ്മാർട്ട്ഫോണുകൾ വരെ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇങ്ങനെ അതിവേഗ ചാർജിങ് സപ്പോർട്ട് ഉള്ള, 30,000 രൂപയിൽ താഴെയുള്ള മികച്ച സ്മാർട്ട്ഫോണുകൾ എതൊക്കെയാണെന്ന് നോക്കാം. ഷവോമി എംഐ 11ഐ ഹൈപ്പർചാർജ്, ഓപ്പോ റെനോ 7 തുടങ്ങിയ സ്മാർട്ട്ഫോണുകൾ ഈ ലിസ്റ്റിൽ ഉണ്ട്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

വൺപ്ലസ് നോർഡ് സിഇ 2

വൺപ്ലസ് നോർഡ് സിഇ 2

വൺപ്ലസ് നോർഡ് സിഇ 2 65 വാട്ട് ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയുമായി വരുന്നു. 4500 എംഎഎച്ച് ബാറ്ററി 30 മിനിറ്റിനുള്ളിൽ ഫുൾ ചാർജ് ചെയ്യാൻ ഈ 65 വാട്ട് ഫാസ്റ്റ് ചാർജർ സഹായിക്കുന്നു. വൺപ്ലസ് നോർഡ് സിഇ 2 സ്മാർട്ട്ഫോണിന് ഒപ്പം, ബോക്സിൽ ഫാസ്റ്റ് ചാർജറും വരുന്നുണ്ട്. വൺപ്ലസ് നോർഡ് സിഇ 2 സ്മാർട്ട്ഫോണിന്റെ ബാക്കി ഫീച്ചറുകൾ നോക്കാം. 23,999 രൂപ മുതലാണ് വൺപ്ലസ് നോർഡ് സിഇ 2 സ്മാർട്ട്ഫോണിന് വില വരുന്നത്.

പണമില്ലാത്തതിനാൽ ഐഫോൺ വാങ്ങാതിരിക്കണ്ട, സബ്ക്രിപ്ഷൻ സേവനവുമായി ആപ്പിൾപണമില്ലാത്തതിനാൽ ഐഫോൺ വാങ്ങാതിരിക്കണ്ട, സബ്ക്രിപ്ഷൻ സേവനവുമായി ആപ്പിൾ

നോർഡ് സിഇ 2

6.43 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലെയാണ് വൺപ്ലസ് നോർഡ് സിഇ 2 സ്മാർട്ട്ഫോണിൽ ഉള്ളത്. കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും വൺപ്ലസ് നോർഡ് സിഇ 2 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ ഉണ്ട്. മീഡിയടെക് ഡൈമൻസിറ്റി 900 5ജി, 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 64 മെഗാ പിക്സൽ ട്രിപ്പിൾ ക്യാമറ സിസ്റ്റം, 16 മെഗാപിക്സൽ സെൽഫി ക്യാമറ, 5ജി സപ്പോർട്ട് എന്നിവ ഉൾപ്പെടുന്നു.

ഓപ്പോ റെനോ 7
 

ഓപ്പോ റെനോ 7

65 വാട്ട് ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയുടെ സപ്പോർട്ട് ലഭിക്കുന്ന മറ്റൊരു സ്മാർട്ട്ഫോണാണ് ഓപ്പോ റെനോ 7. 4500 എംഎഎച്ച് ശേഷിയുള്ള ബാറ്ററി ടോപ്പ് അപ്പ് ചെയ്യാൻ ഏകദേശം 30 മിനിറ്റ് സമയം എടുക്കും. നിങ്ങൾക്ക് ഓപ്പോ റെനോ 7 സ്മാർട്ട്ഫോണിന്റെ പകുതി ബാറ്ററി ചാർജ് ചെയ്താൽ മതി എന്നുണ്ടെങ്കിൽ ഏകദേശം 15 മിനിറ്റിനുള്ളിൽ അത് നിർവഹിക്കാൻ സാധിക്കും. അതിവേഗ ചാർജിങ് ഫീച്ചറിന് ഒപ്പം അതി മനോഹരമായ ഒരു ഡിസൈനും ഓപ്പോ റെനോ 7 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു.

താങ്ങാവുന്ന വിലയും തകർപ്പൻ ഫീച്ചറുകളും; ഗാലക്സി എ13 4ജി, ഗാലക്സി എ23 4ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തിതാങ്ങാവുന്ന വിലയും തകർപ്പൻ ഫീച്ചറുകളും; ഗാലക്സി എ13 4ജി, ഗാലക്സി എ23 4ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

റെനോ 7

6.43 ഇഞ്ച് ഫുൾ എച്ച്‌ഡി അമോലെഡ് ഡിസ്‌പ്ലെയും ഓപ്പോ റെനോ 7 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 90 ഹെർട്‌സ് റിഫ്രഷ് റേറ്റും ഓപ്പോ റെനോ 7 സ്മാർട്ട്ഫോണിൽ ഉണ്ട്. മീഡിയടെക് ഡൈമൻസിറ്റി 900 പ്രൊസസർ, 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്‌റ്റോറേജ്, 64 മെഗാ പിക്‌സൽ ട്രിപ്പിൾ ക്യാമറ സിസ്റ്റം, 32 മെഗാ പിക്‌സൽ സെൽഫി ക്യാമറ, ആൻഡ്രോയിഡ് 11 ബേസ് ചെയ്ത് എത്തുന്ന കളർ ഒഎസ് 12ൽ ആണ് ഓപ്പോ റെനോ 7 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 28,999 രൂപയ്ക്കാണ് ഓപ്പോ റെനോ 7 സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്.

ഷവോമി എംഐ 11ഐ ഹൈപ്പർചാർജ്

ഷവോമി എംഐ 11ഐ ഹൈപ്പർചാർജ്

65 വാട്ട് ചാർജിങിന് വേഗം കുറവാണെന്ന് കരുതുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന സ്മാർട്ട്ഫോൺ ആണ് ഷവോമി എംഐ 11ഐ ഹൈപ്പർചാർജ്. 120 വാട്ട് ഔട്ട്പുട്ട് ലഭിക്കുന്ന ചാർജർ ഈ പ്രൈസ് സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ ചാർജിങ് ഫീച്ചർ ഓഫർ ചെയ്യുന്ന സ്മാർട്ട്ഫോൺ ആണിത്. ഷവോമി അവകാശപ്പെടുന്നത് അതിന്റെ എംഐ 11ഐ ഹൈപ്പർചാർജിന് വെറും 15 മിനിറ്റിനുള്ളിൽ അതിന്റെ 4,500 എംഎഎച്ച് ബാറ്ററി ഫുൾ ചാർജ് ചെയ്യാൻ കഴിയും. 65 വാട്ട് ചാർജർ കൊണ്ട് ഇതേ ശേഷിയുള്ള ബാറ്ററി ചാർജ് ചെയ്യാൻ എടുക്കാൻ സമയത്തിന്റെ പകുതി സമയം മാത്രമാണിത്. ഇത് കുറച്ച് ഓവർ ആണെന്ന് തോന്നുന്നവർ ഉണ്ടാകും.

താങ്ങാനാകുന്ന വിലയും ഭേദപ്പെട്ട ഫീച്ചറുകളും; റിയൽമി സി31 മാർച്ച് 31ന് ഇന്ത്യയിലെത്തുംതാങ്ങാനാകുന്ന വിലയും ഭേദപ്പെട്ട ഫീച്ചറുകളും; റിയൽമി സി31 മാർച്ച് 31ന് ഇന്ത്യയിലെത്തും

എംഐ 11ഐ

എന്നാൽ ഫാസ്റ്റ് ചാർജിങിന് മുൻഗണന നൽകുന്നവർക്ക് ഷവോമി എംഐ 11ഐ ഹൈപ്പർചാർജ് പരിഗണിക്കാവുന്നതാണ്. എംഐ 11ഐ ഹൈപ്പർചാർജിന്റെ സ്പെസിഫിക്കേഷനുകളിൽ 6.67 ഇഞ്ച് ഫുൾ എച്ച്ഡി അമോലെഡ് ഡിസ്പ്ലെ, 120 ഹെർട്സ് റിഫ്രഷ് റേറ്റ് , കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ, മീഡിയടെക് ഡൈമൻസിറ്റി 920 പ്രൊസസർ, 108 മെഗാ പിക്സൽ ട്രിപ്പിൾ ക്യാമറ സംവിധാനം ( 16 മെഗാ പിക്സൽ, 40 മെഗാ പിക്സൽ ക്യാമറ, 40 മെഗാ പിക്‌സൽ ക്യാമറ എന്നിവ ഉൾപ്പെടുന്നു ). 26,999 രൂപ മുതലാണ് ഷവോമി എംഐ 11ഐ ഹൈപ്പർചാർജിന് വിലയാരംഭിക്കുന്നത്.

റിയൽമി 9 പ്രോ പ്ലസ്

റിയൽമി 9 പ്രോ പ്ലസ്

120 വാട്ടും 65 വാട്ടും വരുന്ന ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ അധികമാണെന്ന് തോന്നുന്നവർക്ക് 60 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്നവർക്ക് റിയൽമി 9 പ്രോ പ്ലസ് സ്മാർട്ട്ഫോൺ സെലക്റ്റ് ചെയ്യാം. റിയൽമി 9 പ്രോ പ്ലസ് സ്മാർട്ട്ഫോണിന് അതിന്റെ 4500 എംഎഎച്ച് ബാറ്ററി ഏകദേശം 40 മിനിറ്റിനുള്ളിൽ ഫുൾ ചാർജ് ചെയ്യാൻ കഴിയും. ഇത് 65 വാട്ട് ഫാസ്റ്റ് ചാർജർ എടുക്കുന്ന സമയത്തേക്കാൾ അല്പം കൂടുതലാണ്. 24,999 രൂപ മുതലാണ് റിയൽമി 9 പ്രോ പ്ലസ് സ്മാർട്ട്ഫോണിന് വിലയാരംഭിക്കുന്നത്.

ഐഫോൺ എസ്ഇ Vs റെഡ്മി 10; ബജറ്റ് ആൻഡ്രോയിഡ്, ബജറ്റ് ഐഒഎസ് താരതമ്യംഐഫോൺ എസ്ഇ Vs റെഡ്മി 10; ബജറ്റ് ആൻഡ്രോയിഡ്, ബജറ്റ് ഐഒഎസ് താരതമ്യം

9 പ്രോ പ്ലസ്

റിയൽമി 9 പ്രോ പ്ലസ് അതിന്റെ വില വിഭാഗത്തിലെ ഏറ്റവും മികച്ച ക്യാമറ ഫോൺ കൂടിയാണ്. 6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലെ, ഫുൾ എച്ച്‌ഡി റെസല്യൂഷനും 90 ഹെർട്‌സ് റിഫ്രഷ് റേറ്റ്, മീഡിയടെക് ഡൈമെൻസിറ്റി 920 പ്രൊസസർ, 8 ജിബി വരെ റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്, 50 മെഗാ പിക്‌സൽ ഫ്ലാഗ്ഷിപ്പ് സോണി ക്യാമറ എന്നിവയാണ് റിയൽമി 9 പ്രോ പ്ലസിന്റെ പ്രത്യേകതകൾ, 16 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയും റിയൽമി 9 പ്രോ പ്ലസ് സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്.

Best Mobiles in India

English summary
Along with the capacity of the batteries in smartphones, the fast charging features available in them are also important. The fast charging feature has undergone major changes over the last few months. Up to 120W fast charging smartphones are available in the market today. The list includes smartphones like the Oppo Reno 7 and Xiaomi Mi 11i HyperCharge.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X