Home
Mobile

ഇഷ്ടപ്പെടുമോന്ന് നോക്ക്, പറ്റില്ലെങ്കിൽ വിട്ടേക്ക്! 26,999 രൂപയുടെ വൺപ്ലസ് 5ജി ഫോൺ 16,999 രൂപയ്ക്ക്

വൺപ്ലസ് തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോണായ വൺപ്ലസ് 13യുടെ ഇന്ത്യൻ ലോഞ്ചിന് തയാറെടുക്കുകയാണ്. ഇപ്പോൾ വൺപ്ലസ് ഇന്ത്യയുടെ മുഴുവൻ ശ്രദ്ധയും വരാൻ പോകുന്ന ഈ പ്രീമിയം സ്മാർട്ട്ഫോണിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്, എന്നാൽ പ്രീമിയം സ്മാർട്ട്ഫോൺ ഇറക്കാൻ ഒരുങ്ങുമ്പോഴും സാധാരണക്കാരെ മറക്കാൻ വൺപ്ലസ് തയാറല്ല എന്ന് തോന്നുന്നു. കാരണം 26,999 രൂപ പ്രാരംഭ വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഒരു വൺപ്ലസ് 5ജി ഫോൺ ഇപ്പോൾ ആമസോണിൽനിന്ന് വെറും 16,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഡയറക്ട് ഡിസ്കൗണ്ടിന് ശേഷമാണ് ഈ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്നതിനാൽ ബാങ്ക് കാർഡുകളുടെ സഹായമില്ലാതെതന്നെ ഇത് വാങ്ങാനാകും.

വൺപ്ലസ് 2023ൽ ഇന്ത്യയിൽ അ‌വതരിപ്പിച്ച മോഡലാണ് വൺപ്ലസ് നോർഡ് സിഇ 3 5ജി (OnePlus Nord CE 3 5G). ഈ മോഡൽ ആണ് ഇപ്പോൾ ഏകദേശം 10000 രൂപ ഡിസ്കൗണ്ടിൽ ആമസോണിൽ വിൽക്കുന്നത്. താൽപര്യമുള്ളവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. എന്നാൽ വൺപ്ലസ് നോർഡ് സിഇ3യുടെ പിൻഗാമിയായ വൺപ്ലസ് നോർഡ് സിഇ 4 5ജി ഇതിനകം ഇന്ത്യയിൽ ലഭ്യമാണ് എന്നതും ഓർമ്മയിലുണ്ടാകണം.

26,999 രൂപയുടെ വൺപ്ലസ് 5ജി ഫോൺ 16,999 രൂപയ്ക്ക്

ഒരു വർഷം പഴയ മോഡൽ ആണെങ്കിലും അ‌ത്യാവശ്യം മികച്ച ഫീച്ചറുകൾ ഇതിൽ ഉപയോക്താക്കൾക്ക് ലഭ്യമാകും. ഏറ്റവും പുതിയ മോഡൽ തന്നെ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഇതിന് പകരം വൺപ്ലസ് നോർഡ് സിഇ 4 5ജി പരിഗണിക്കാം. എന്നാൽ നോർഡ് സിഇ4 ന്റെ അടിസ്ഥാന മോഡലിന് 24,999 രൂപയാണ് വില എന്ന് അ‌റിഞ്ഞിരിക്കണം.

അ‌ത്രയും തുക മുടക്കാൻ ഇല്ലാത്ത വൺപ്ലസ് ആരാധകർക്ക് വൺപ്ലസ് നോർഡ് സിഇ3 5ജിയുടെ ആമസോണിലെ ഡീൽ പരിഗണിക്കാവുന്നതാണ്. മിഡ് റേഞ്ചിൽ ​ദൈനംദിന ആവശ്യങ്ങൾക്കായി ഒരു സ്മാർട്ട്ഫോൺ തേടുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സ്‌നാപ്ഡ്രാഗൺ 782G ചിപ്സെറ്റ് കരുത്തിൽ എത്തുന്ന വൺപ്ലസ് നോർഡ് സിഇ 3യ്ക്ക് സാധിക്കും.

26,999 രൂപയുടെ വൺപ്ലസ് 5ജി ഫോൺ 16,999 രൂപയ്ക്ക്

​വൺപ്ലസ് നോർഡ് സിഇ 3 5ജി (OnePlus Nord CE 3 5G) യുടെ പ്രധാന ഫീച്ചറുകൾ: ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 782 ജി ചിപ്‌സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 6.7 ഇഞ്ച് ഫുൾ-HD+ ഫ്ലൂയിഡ് AMOLED ഡിസ്പ്ലേ, 120Hz വരെ റിഫ്രഷ് റേറ്റ്, അഡ്രിനോ 642 എൽ ജിപിയു, 12 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാം, 256GB സ്റ്റോറേജ് എന്നിവ ഇതിലുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് വൺപ്ലസ് ഇതിൽ നൽകിയിരിക്കുന്നത്. അ‌തിൽ ഒഐഎസ്, ഇഐഎസ് പിന്തുണയുള്ള, 1/1.56-ഇഞ്ച് സോണി IMX890 സെൻസറുള്ള 50MP ​പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ സോണി IMX355 അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 2 മെഗാപിക്സൽ 4cm മാക്രോ ലെൻസും ഉൾപ്പെടുന്നു.

26,999 രൂപയുടെ വൺപ്ലസ് 5ജി ഫോൺ 16,999 രൂപയ്ക്ക്

സെൽഫികൾക്കായി 16 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും വൺപ്ലസ് നോർഡ് സിഇ 3 5ജിയിലുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, 80W SuperVOOC ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററി, 5G, 4G LTE, Wi-Fi, ബ്ലൂടൂത്ത് 5.2, NFC, GPS, A-GPS, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, ഐആർ ബ്ലാസ്റ്റർ, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ, ടെമ്പറേച്ചർ സെൻസർ തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

Best Mobiles in India

English summary
Launched in India at a starting price of Rs 26,999, the OnePlus Nord CE 3 5G is now listed on Amazon for just Rs 16,999. Powered by the Snapdragon 782G chipset, the OnePlus Nord CE 3 can meet the needs of those looking for a mid-range, everyday smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X