വൺപ്ലസിന്റെ കരുത്തൻ 5ജി സ്മാർട്ട്ഫോണിന് വിലകുറഞ്ഞു; വാങ്ങാൻ ഒട്ടും വൈകേണ്ട!
പ്രീമിയം സ്മാർട്ട്ഫോണുകളിലേതിന് സമാനമായ മികച്ച ഫീച്ചറുകളോടെ മിഡ്റേഞ്ച് വിലയിൽ വൺപ്ലസ് ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണാണ് വൺപ്ലസ് നോർഡ് സിഇ 3 5ജി ( OnePlus Nord CE 3 5G). 26,999 രൂപ പ്രാരംഭ വിലയിൽ ലോഞ്ച് ചെയ്ത ഈ സ്മാർട്ട്ഫോണിന്റെ വില ഇപ്പോൾ കുറഞ്ഞിരിക്കുന്നു.
വൺപ്ലസ് നോർഡ് സിഇ 3 5ജി ഇപ്പോൾ ആമസോണിൽ 24,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനുപുറമേ ബാങ്ക് ഓഫറായി 1000 രൂപ ഡിസ്കൗണ്ടും നേടാം. വൺപ്ലസ് നോർഡ് സിഇ 3 5ജിയുടെ 8ജിബി റാം, 128 ജിബി സ്റ്റോറേജുള്ള പ്രാരംഭമോഡലാണ് ഈ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

യഥാർഥ വിലയിൽ 2000 രൂപയുടെ ഡിസ്കൗണ്ടാണ് ആമസോൺ ഇവിടെ നേരിട്ട് നൽകിയിരിക്കുന്നത്. ഇതിന് പുറമേയാണ് ബാങ്ക് ഓഫറിലൂടെ 1000 രൂപ അധിക ഡിസ്കൗണ്ട് നൽകുന്നത്. ഇതോടെ 23,999 രൂപ വിലയിൽ വൺപ്ലസ് നോർഡ് സിഇ 3 5ജി വാങ്ങാൻ ആമസോൺ അവസരമൊരുക്കുന്നു.
അടുത്തിടെ പുറത്തിറങ്ങിയ വൺപ്ലസ് ഫോണുകളിൽ മിഡ്റേഞ്ച് വിഭാഗത്തിൽ കരുത്തുകൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് നോർഡ് സിഇ 3 5ജി. അതിനാൽത്തന്നെ 3000 രൂപ വിലക്കുറവിൽ ഈ ഫോൺ വാങ്ങാനുള്ള അവസരം ലഭ്യമായിരിക്കുന്നത് ഉറപ്പായും പ്രയോനപ്പെടുത്തേണ്ടിയിരിക്കുന്നു. അടുത്തിടെ നടന്ന ഫെസ്റ്റിവൽ സെയിലുകളിലും ഈ വൺപ്ലസ് ഫോണിന് ആകർഷകമായ ഡീലുകൾ ലഭ്യമായിരുന്നു.

എന്നാൽ അന്ന് ലഭിച്ച അവസരങ്ങൾ വിനിയോഗിക്കാൻ കഴിയാത്തവർക്കുള്ള ഒരു സുവർണാവസരമാണ് ഇപ്പോൾ ആമസോൺ വീണ്ടും മുന്നോട്ട് വച്ചിരിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 782G ചിപ്സെറ്റ് കരുത്തിൽ എത്തുന്ന ഈ 5ജി സ്മാർട്ട്ഫോൺ ക്യാമറ, ഡിസ്പ്ലേ അടക്കമുള്ള കാര്യങ്ങളിലും ഈ വില വിഭാഗത്തിലെ മറ്റ് ഫോണുകളെക്കാൾ ശക്തനാണ്.
വൺപ്ലസ് നോർഡ് സിഇ 3 5ജിയുടെ ഫീച്ചറുകൾ: 6.7-ഇഞ്ച് ഫുൾ-HD+ (1,080 x 2,412 പിക്സലുകൾ) ഫ്ലൂയിഡ് AMOLED ഡിസ്പ്ലേ, 120Hz വരെ റിഫ്രഷ് റേറ്റ്, അഡ്രിനോ 642 എൽ ജിപിയുവും 12 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമും ഉള്ള ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 782 ജി ചിപ്‌സെറ്റ് എന്നിവയിതിലുണ്ട്.
ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ, ഒഐഎസ്, ഇഐഎസ് പിന്തുണയുള്ള, 1/1.56-ഇഞ്ച് സോണി IMX890 സെൻസറും 8 മെഗാപിക്സൽ സോണി IMX355 അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 2 മെഗാപിക്സൽ 4cm മാക്രോ ലെൻസും ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഇതിലുള്ളത്. സെൽഫികൾക്കായി, 16 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയുമുണ്ട്.

256GB സ്റ്റോറേജും ഈ ഫോൺ പായ്ക്ക് ചെയ്യുന്നുണ്ട്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉപയോഗിച്ച് വൺപ്ലസ് നോർഡ് സിഇ 3യുടെ സ്റ്റോറേജ് 1TB വരെ വർധിപ്പിക്കാം. 5G, 4G LTE, Wi-Fi, ബ്ലൂടൂത്ത് 5.2, NFC, GPS, A-GPS, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഈ ഹാൻഡ്‌സെറ്റിലെ പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ.
ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, ഐആർ ബ്ലാസ്റ്റർ, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ, ടെമ്പറേച്ചർ സെൻസർ എന്നിവയും വൺപ്ലസ് നോർഡ് സിഇ 3 5ജിയിലുണ്ട്. കൂടാതെ, ബയോമെട്രിക് സുരക്ഷാമാർഗമായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഉണ്ട്. 80W SuperVOOC ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഇതിലുള്ളത്.


Click it and Unblock the Notifications








