വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് വാങ്ങാൻ സമയമായി; അടിപൊളി ഓഫറുകളും ലഭ്യം | OnePlus Nord CE 3 Lite 5G
വൺപ്ലസിന്റെ ഏറ്റവും പുതിയ അഫോർഡബിൾ സ്മാർട്ട്ഫോൺ നോർഡ് സിഇ 3 ലൈറ്റ് 5ജിയുടെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചു. ആമസോണിൽ നിന്നും കമ്പനിയുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ നിന്നും ഡിവൈസ് സ്വന്തമാക്കാൻ കഴിയും. നിരവധി ഓഫറുകളും ഡിവൈസിന്റെ ഫസ്റ്റ് സെയിലിന്റെ ഭാഗമായി കമ്പനി നൽകുന്നുണ്ട്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി രണ്ട് വേരിയന്റുകളിലാണ് എത്തുന്നത്. 8 ജിബി LPDDR4x റാമും 128 ജിബി UFS 2.2 സ്റ്റോറേജുമുള്ള ബേസ് മോഡലാണ് ഇതിലൊന്ന്. 19,999 രൂപയാണ് സ്മാർട്ട്ഫോണിന്റെ ബേസ് മോഡലിന് വില വരുന്നത്. രണ്ടാമത്തെ വേരിയന്റ് ഫോണിന്റെ ടോപ്പ് എൻഡ് വേർഷൻ കൂടിയാണ്. 21,999 രൂപയാണ് 8 ജിബി റാമും 256 ജിബി സ്റ്റോറേജും ഫീച്ചർ ചെയ്യുന്ന ഹൈ എൻഡ് വേരിയന്റിന് വില വരുന്നത്.

രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ ലഭ്യമാണ്. പാസ്റ്റൽ ലൈം, ക്രോമാറ്റിക് ഗ്രേ എന്നിവയാണ് ഈ കളർ ഓപ്ഷനുകൾ. പാസ്റ്റൽ ലൈം കളർ ഓപ്ഷൻ കണ്ണുകൾക്ക് ഒരു റിഫ്രഷിങ് എക്സ്പീരിയൻസ് ആണെന്ന് തന്നെ പറയാം. വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോണിനൊപ്പം വൺപ്ലസ് നോർഡ് ബഡ്സ് 2 ഇയർബഡ്സും വിപണിയിൽ എത്തിയിട്ടുണ്ട്.
വൺപ്ലസ് നോർഡ് ബഡ്സ് 2 ലൈറ്റ്നിങ് വൈറ്റ്, തണ്ടർ ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. എണ്ണം പറഞ്ഞ ഫീച്ചറുകളും പായ്ക്ക് ചെയ്താണ് ഇയർബഡ്സ് വരുന്നത്. 2,999 രൂപയാണ് വൺപ്ലസ് നോർഡ് ബഡ്സ് 2 ഇയർബഡ്സിന് വില വരുന്നത്. വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളും സ്പെക്സുമറിയാൻ തുടർന്ന് വായിക്കുക.

OnePlus Nord CE 3 Lite 5G ഫീച്ചറുകൾ : 6.72 ഇഞ്ച് സൈസ് വരുന്ന ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഡിവൈസിലുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും ഡിസ്പ്ലെ ഓഫർ ചെയ്യുന്നുണ്ട്. 8 ജിബി റാം, 128 ജിബി - 256 ജിബി ഓൺബോർഡ് സ്റ്റോറേജും ഡിവൈസിൽ ഉണ്ട്. ഒക്ടകോർ സ്നാപ്പ്ഡ്രാഗൺ 695 പ്രോസസറാണ് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജിയ്ക്ക് കരുത്ത് പകരുന്നത്.
വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോണിൽ 8 ജിബി വെർച്വൽ റാം സപ്പോർട്ടും ലഭ്യമാക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് 13 ബേസ് ചെയ്ത് എത്തുന്ന ഒക്സിജൻഒഎസ് 13 സ്കിന്നിലാണ് നോർഡ് സിഇ 3 ലൈറ്റ് 5ജി പ്രവർത്തിക്കുന്നത്. സെഗ്മെന്റിന് ചേരുന്ന ക്യാമറ ഫീച്ചറുകളും വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നു.

സ്മാർട്ട്ഫോൺ 108 എംപി പ്രൈമറി ക്യാമറയും 2 എംപി ഡെപ്ത് ക്യാമറയും 2 എംപി മാക്രോ ക്യാമറയും ഫീച്ചർ ചെയ്യുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും ഫോണിലുണ്ട്. 5000 mAh ബാറ്ററിയും 67W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നുണ്ട്.
വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി ഒരു ശക്തവും ഫീച്ചർ നിറഞ്ഞതുമായ സ്മാർട്ട്‌ഫോണാണ്, അത് വിപുലമായ സവിശേഷതകളുള്ള ഒരു പ്രീമിയം ഉപകരണം തിരയുന്ന ഉപയോക്താക്കളെ ആകർഷിക്കും. വലിയ ഡിസ്‌പ്ലേ, പവർഫുൾ പ്രോസസർ, വിപുലമായ റാമും സ്റ്റോറേജും, നൂതന ക്യാമറ സംവിധാനവും, ഫാസ്റ്റ് ചാർജിംഗ് കഴിവുകളും ഉള്ള ഈ ഉപകരണം, ഏറ്റവും പുതിയതും മികച്ചതുമായ സാങ്കേതിക വിദ്യ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച തിരഞ്ഞെടുപ്പാണ്.


Click it and Unblock the Notifications