ലോഞ്ചിന് മുമ്പേ എല്ലാം പുറത്ത്? വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി ലീക്ക് റിപ്പോർട്ട്
ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ വിപണിയിലെ എണ്ണം പറഞ്ഞ പേരുകളിൽ ഒന്നാണ് വൺപ്ലസ്. ഡിവൈസുകളുടെ ക്വാളിറ്റി തന്നെയാണ് വൺപ്ലസിന്റെ ഏറ്റവും വലിയ പ്രത്യേകത. കമ്പനിയുടെ ഏറ്റവും നിരക്ക് കുറഞ്ഞ ഡിവൈസ്, വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി എപ്രിൽ 4ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും.
ലോഞ്ചിന് മുമ്പ് തന്നെ ഡിവൈസിന്റെ റെൻഡറുകളും ചില സ്പെക്സുകളും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴിതാ ഒരു മേജർ ലീക്കിൽ വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോണിന്റെ പ്രധാനപ്പെട്ട ഫീച്ചറുകൾ പുറത്ത് വന്നിരിക്കുകയാണ്. പുതിയ ഡിവൈസിൽ എന്തൊക്കെ പ്രതീക്ഷിക്കാമെന്നതിൽ ഏതാണ്ട് ഒരു ധാരണ നൽകുന്നവയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ലീക്ക് റിപ്പോർട്ടുകൾ.

മുൻഗാമിയെപ്പോലെ തന്നെ വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജിയും ലോവർ മിഡ്റേഞ്ചിൽ വലിയ ജനപ്രീതി നേടുമെന്നാണ് കമ്പനി കണക്ക് കൂട്ടുന്നത്. വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോണിന്റെ ലീക്കായ ഫീച്ചറുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക. ലീക്ക് റീപ്പോർട്ടുകൾ പൂർണമായും ശരിയായിരിക്കണമെന്നില്ലെന്ന കാര്യവും യൂസേഴ്സ് ഓർത്തിരിക്കണം.
OnePlus Nord CE 3 Lite 5G സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ : ജിഎസ്എം അരീന പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ 6.7 ഇഞ്ച് വരുന്ന ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലെ ഫീച്ചർ ചെയ്യും. 120 ഹെർട്സ് റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയിൽ ഉണ്ടാവും. ഇമ്മേഴ്സീവ് വ്യൂവിങ് എക്സ്പീരിയൻസ് ഈ സ്പെക്സ് ഉറപ്പ് നൽകുന്നുണ്ട്.

5000 mAh ബാറ്ററിയായിരിക്കും വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുക. 67W ചാർജിങ് സപ്പോർട്ടും ഈ സ്മാർട്ട്ഫോണിലുണ്ടാകും. വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 695 5ജി ചിപ്പ്സെറ്റ് ഫീച്ചർ ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. 8 ജിബി റാമും 128 ജിബി സ്റ്റോറേജും വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും.
ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാകും വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുക. 108 എംപി പ്രൈമറി ക്യാമറയാകും ഡിവൈസിലുണ്ടാകുക. രണ്ട് 2 എംപി സെൻസറുകളും ഈ പ്രൈമറി ക്യാമറയ്ക്കൊപ്പമുണ്ടാകും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി സെൽഫി സെൻസറും ഡിവൈസിൽ ഉണ്ടായിരിക്കുമെന്നാണ് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി ഫോണിൽ വൈഫൈ, ബ്ലൂടൂത്ത് 5.1, ഡ്യുവൽ സിം സപ്പോർട്ട്, എൻഎഫ്സി എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഡിവൈസ് ആൻഡ്രോയിഡ് 13 -ൽ ബൂട്ട് ചെയ്യാനാണ് സാധ്യത. ഇത് ഏറ്റവും ലേറ്റസ്റ്റായിട്ടുള്ള അൻഡ്രോയിഡ് എക്സ്പീരിയൻസ് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി ഫോൺ ഉപയോഗിക്കുന്നവർക്ക് ലഭ്യമാകുമെന്നും പ്രതീക്ഷിക്കാവുന്നതാണ്.
വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി പ്രതീക്ഷിക്കുന്ന വില : വൺപ്ലസിന്റെ എൻട്രി ലെവൽ പ്രോഡക്റ്റായതിനാൽ തന്നെ ഏകദേശം വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്ഫോണിന് സമാനമായ വിലയിലാകും വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോണും വിപണിയിൽ എത്തുക. അതായത് 20,000 രൂപയിൽ താഴെയുള്ള പ്രൈസ് റേഞ്ചിൽ ഡിവൈസ് എത്തുമെന്ന് കരുതാം. എന്നാൽ തന്നെയും ലോഞ്ച് സമയത്ത് മാത്രമെ ഇതെല്ലാം സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ.


Click it and Unblock the Notifications








