ആരാധകരേ ശാന്തരാകുവിൻ..; വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി ഇന്ത്യയിലെത്തി | OnePlus
വൺപ്ലസ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സ്മാർട്ട്ഫോണാണ് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി. ഗ്ലോസി എക്സ്റ്റീരിയർ ഉള്ള ഫ്ലാറ്റ് എഡ്ജ് ഡിസൈനാണ് ഫോണിന് നൽകിയിരിക്കുന്നത്. സ്മൂത്തായ മിനിമലിസ്റ്റിക് ഡിസൈൻ എന്ന് തന്നെ പറയാം. ക്യാമറ ബമ്പിന്റെ സൈഡിലുള്ള കർവുകൾ റിയർ കവറിലേക്ക് നന്നായി ബ്ലെൻഡ് ചെയ്തിട്ടുമുണ്ട്.
OnePlus Nord CE 3 Lite 5G ഫീച്ചറുകൾ : സ്മാർട്ട്ഫോൺ 6.72 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 2400 x 1080 പിക്സൽസ് റെസല്യൂഷൻ, 240 ഹെർട്സിന്റെ ടച്ച് സാംപ്ലിങ് റേറ്റ്, 20:9 ആസ്പക്റ്റ് റേഷ്യോ, 680 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയെല്ലാം ഡിസ്പ്ലെയുടെ സവിശേഷതകളാണ്. അസാഹി ഡ്രാഗൺടെയിൽ സ്റ്റാർ ഗ്ലാസ് പ്രൊട്ടക്ഷനും ഡിസ്പ്ലെയിൽ നൽകിയിട്ടുണ്ട്.

165.5mm നീളവും 76.mm വീതിയും 195 ഗ്രാം ഭാരവുമുണ്ട് പുതിയ സ്മാർട്ട്ഫോണിന്. ആൻഡ്രോയിഡ് 13 ബേസ്ഡ് ആയിട്ടുള്ള ഓക്സിജൻഒഎസ് 13.1 -ൽ ആണ് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഗെയിമിങ് ഒപ്റ്റിമൈസേഷനുകളും ജിപിഎ ഫ്രെയിം സ്റ്റെബിലൈസറും ക്വിക്ക് സ്റ്റാർട്ടപ്പ് ഓപ്ഷനും ഗെയിം ഫോക്കസ് മോഡും കൂടുതൽ മികച്ച ഗെയിമിങ് എക്സ്പീരിയൻസ് നൽകുമെന്നാണ് കമ്പനി പറയുന്നത്.
ക്വാൽകോമിന്റെ സ്നാപ്പ്ഡ്രാഗൺ 695 5ജി ചിപ്പ്സെറ്റാണ് ഡിവൈസിന്റെ ഹൃദയം. അഡ്രീനോ 619 ജിപിയുവും ഫോണിലുണ്ട്. 8 ജിബി റാമും 128 ജിബി, 256 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജ് ഓപ്ഷനുകളും ഡിവൈസ് ഫീച്ചർ ചെയ്യുന്നു. 8 ജിബി വരെയുള്ള റാം എക്സ്പാൻഷൻ ഫീച്ചറും ഫോണിൽ നൽകിയിരിക്കുന്നു. എസ്ഡി കാർഡ് വഴി സ്റ്റോറേജ് 1 ടിബി വരെയായി ഉയർത്താൻ സാധിക്കും.

5000 mAh കപ്പാസിറ്റിയുള്ള ബാറ്ററിയും 67W സൂപ്പർവൂക്ക് ചാർജിങ് സപ്പോർട്ടും വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. ബാറ്ററി 0 -ൽ നിന്നും 80 ശതമാനം വരെ ചാർജ് ചെയ്യാൻ 30 മിനുറ്റ് സമയം മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ ചാർജിൽ വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ ഒരു ദിവസം മുഴുവൻ ഉപയോഗിക്കാൻ കഴിയുമെന്നും വൺപ്ലസ് പറയുന്നു.
ട്രിപ്പിൾ റിയർ ക്യാമറ മൊഡ്യൂളാണ് ഫോണിൽ നൽകിയിട്ടുണ്ട്. 1.75 അപ്പേർച്ചറുള്ള സാംസങ് എച്ച്എം6 108 എംപി പ്രൈമറി ക്യാമറയാണ് ഡിവൈസിലുള്ളത്. 3X ലോസ്ലെസ് സൂം, 2 എംപി ഡെപ്ത് അസിസ്റ്റ് ക്യാമറയും 2 എംപി മാക്രോ ലെൻസും ഫോണിലുണ്ട്. സ്ലോ മോഷൻ, ഡ്യുവൽ വ്യൂ വീഡിയോ എച്ച്ഡിആർ, നൈറ്റ്സ്കേപ്പ്, പോർട്രെയിറ്റ് മോഡ്, എന്നിവയെല്ലാം ക്യാമറ ഫീച്ചറുകളാണ്. 16 എംപി സെൽഫി ക്യാമറയും ഡിവൈസിലുണ്ട്.

30 എഫ്പിഎസിൽ 1080പി വീഡിയോ, 30 എഫ്പിഎസിൽ 720പി വീഡിയോ, 1080പി ടൈംലാപ്സ് വീഡിയോ എന്നിവയും ഫോണിൽ ഷൂട്ട് ചെയ്യാൻ കഴിയും. നോയ്സ് ക്യാൻസലേഷൻ സപ്പോർട്ടുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഫോണിലുണ്ട്. 200 ശതമാനം അൾട്ര വോളിയം മോഡും ഇവ ഫീച്ചർ ചെയ്യുന്നു. ഒമ്പത് 5ജി എസ്എ ബാൻഡുകൾക്കും നാല് 5ജി എൻഎസ്എ ബാൻഡുകൾക്കും ഡിവൈസിൽ സപ്പോർട്ട് ലഭിക്കും.
സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5mm ഹെഡ്ഫോൺ ജാക്ക്, യുഎസ്ബി 2.0 ടൈപ്പ് സി പോർട്ട്, രണ്ട് സിം കാർഡുകളും മൈക്രോ എസ്ഡി കാർഡും ഇടാവുന്ന ഹൈബ്രിഡ് സ്ലോട്ടും ഡിവൈസിലുണ്ട്. ഇടത് വശത്തായി വോളിയം ബ്രോക്കറുകളും വലത് വശത്തായി പവർ ബട്ടണും സക്രീൻ ലോക്കും നൽകിയിട്ടുണ്ട്. 2 മേജർ ഒഎസ് അപ്ഡേറ്റുകളും 3 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും വൺപ്ലസ് ഓഫർ ചെയ്യുന്നുണ്ട്.
വിലയും വേരിയന്റുകളും : പാസ്റ്റൽ ലൈം, ക്രോമാറ്റിക്ക് ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഫോൺ ലഭ്യമാകുക. വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോണിന്റെ 128 ജിബി വേരിയന്റിന് 19,999 രൂപയാണ് വില വരുന്നത്. 256 ജിബി മോഡലിന് 21,999 രൂപയും നൽകണം. എപ്രിൽ 11 മുതൽ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തും. വൺപ്ലസ് വെബ്സൈറ്റിൽ നിന്നും മറ്റിടങ്ങളിൽ നിന്നും വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയും.


Click it and Unblock the Notifications