Home
Mobile

അരമണിക്കൂർ ചാർജിൽ ഒരു ദിവസത്തെ ഉപയോഗം; പുത്തൻ വൺപ്ലസ് ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ ദിവസങ്ങൾക്കുള്ളിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെടും. എപ്രിൽ 4 ന് വൈകിട്ട് 7 മണിക്കാണ് വൺപ്ലസ് നോർഡ് ലോഞ്ച് ഇവന്റ് നടക്കുന്നത്. പുതിയ ഫോണിനൊപ്പം വൺപ്ലസ് നോർഡ് ബഡ്സ് 2-ും അന്നേ ദിവസം ലോഞ്ച് ചെയ്യും.

ലോഞ്ച് തീയതി അടുക്കുന്നതിന് അനുസരിച്ച് വൺപ്ലസ് തങ്ങളുടെ ഡിവൈസുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ടീസ് ചെയ്യുന്നുണ്ട്. ഏറ്റവും പുതിയ അപ്‌ഡേറ്റിൽ, വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോണിന്റെ ബാറ്ററി ഫീച്ചറുകളും കളർ ഓപ്ഷനുകളും വൺപ്ലസ് പുറത്തുവിട്ടു. വൺപ്ലസ് നോർഡ് ബഡ്‌സ് 2 ഇയർബഡ്സിന്റെ ഫീച്ചറുകളും കമ്പനി ടീസ് ചെയ്തിട്ടുണ്ട്.

പുത്തൻ വൺപ്ലസ് ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോണിൽ 5000 mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 67W സൂപ്പർ വൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിലുണ്ടാകും. 30 മിനുട്ട് നേരം ചാർജ് ചെയ്താൽ ഒരു ദിവസത്തേക്കുള്ള പവർ ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഇത് കൊണ്ട് കമ്പനി എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല. കാരണം ഒരു ദിവസത്തെ ഉപയോഗമെന്നത് ഓരോ യൂസറിനും വ്യത്യസ്തമായിരിക്കുമല്ലോ.

വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ ക്രൊമാറ്റിക്ക് ഗ്രേ കളർ ഓപ്ഷനിൽ ലഭ്യമാകുമെന്നും കമ്പനി ടീസ് ചെയ്തിട്ടുണ്ട്. നേരത്തെ വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജിയുടെ പാസ്റ്റൽ ലൈം കളർ മോഡൽ കമ്പനി വെളിപ്പെടുത്തിയിരുന്നു. ഇനി മറ്റ് ഏതെങ്കിലും കളർ ഓപ്ഷനിലും വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ ലഭ്യമാകുമോയെന്ന് ഇപ്പോൾ വ്യക്തമല്ല. സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്ന ഏതാനും ഫീച്ചറുകൾ അറിയാൻ തുടർന്ന് വായിക്കുക.

പുത്തൻ വൺപ്ലസ് ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

വൺപ്ലസ് നോർഡ് ബഡ്‌സ് 2 ഫീച്ചറുകൾ : കമ്പനി ടീസർ ചെയ്ത വിവരങ്ങൾ അനുസരിച്ച് നോർഡ് ബഡ്സ് 2 12.4mm ഡ്യുവൽ ഡ്രൈവറുകൾ ഫീച്ചർ ചെയ്യുന്നു. പ്ലസ് സൈസ് ഡ്രൈവറുകൾ അതായത് വലിയ ഡ്രൈവറുകൾ വലിയൊരു ഡയഫ്രവും ഫീച്ചർ ചെയ്യുന്നുണ്ട്. കൂടുതൽ വ്യക്തതയുള്ള ശബ്ദം പുറപ്പെടുവിക്കാൻ ഇവ വൺപ്ലസ് നോർഡ് ബഡ്‌സ് 2 ഇയർബഡ്സിനെ സഹായിക്കുന്നു.

വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോണിന്റെ ലോഞ്ചിനോടനുബന്ധിച്ച വിവിധ തരം ഗെയിമുകളും മത്സരങ്ങളും നടത്തുന്നുണ്ട്. കമ്പനിയുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ നടക്കുന്ന ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഭാഗ്യമുണ്ടെങ്കിൽ ഒരു വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ കഴിയും. മറ്റ് നിരവധി സമ്മാനങ്ങളും യൂസേഴ്സിന് കമ്പനി ഓഫർ ചെയ്യുന്നുണ്ട്.

OnePlus Nord CE 3 Lite 5G സ്മാർട്ട്ഫോൺ ഫീച്ചറുകൾ : ഡിവൈസ് 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെ ഫീച്ചർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആൻഡ്രിനോ ജിപിയു ഫീച്ചർ ചെയ്യുന്ന ഒക്ട കോർ സ്‌നാപ്പ്ഡ്രാഗൺ 695 ചിപ്പ്‌സെറ്റാകും ഡിവൈസിന് കരുത്ത് പകരുന്നത്. 6 ജിബി അല്ലെങ്കിൽ 8 ജിബി റാം ഓപ്ഷനുകളും 128 ജിബി ഇന്റേണൽ സ്‌റ്റോറേജ് സ്‌പേസും ഡിവൈസിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി വിലയും ലഭ്യതയും : 25,000 രൂപയിൽ താഴെ വില വരുന്ന ഒരു മിഡ് റേഞ്ച് ഓഫർ ആകുമെന്നാണ് കരുതുന്നത്. ഡിവൈസിന്റെ 8 ജിബി റാം വേരിയന്റ് 27,999 രൂപ എംആർപി പ്രൈസിൽ ലിസ്റ്റ് ചെയ്യപ്പെടുമെന്നാണ് ഏറ്റവും പുതിയൊരു ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ലീക്കിൽ പറഞ്ഞിരിക്കുന്ന എംആർപി ടാഗിനെക്കാളും കുറഞ്ഞ വിലയിലായിരിക്കും ഡിവൈസ് വിൽപ്പനയ്ക്ക് എത്തുന്നത്.

More from GizBot

Best Mobiles in India

English summary
OnePlus Nord CE 3 Lite 5G smartphone will be launched in the Indian Android market within days. The OnePlus Nord launch event will be held on April 4 at 7 p.m. As the launch date approaches, OnePlus has been teasing more information about its new devices.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X