ഈ പ്രലോഭനത്തിൽ വീണാലും പരുക്കുണ്ടാകില്ല! വൺപ്ലസിന്റെ ബെസ്റ്റ് സെല്ലിങ് സ്മാർട്ട്ഫോണിന് ഡിസ്കൗണ്ടുമായി ആമസോൺ
പ്രലോഭനങ്ങൾ നമ്മെത്തേടി പലവഴിക്കും പല രൂപങ്ങളിലും എത്തും. അതിൽ ചില പ്രലോഭനങ്ങളിൽ വീണാൽ നമ്മൾ കുഴിയിൽച്ചാടും. എന്നാൽ ചില പ്രലോഭനങ്ങൾ മികച്ച നേട്ടത്തിലേക്ക് കൊണ്ടെത്തിക്കും. പുതിയതായി സ്മാർട്ട്ഫോൺ വാങ്ങാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നവരെ പ്രലോഭിപ്പിക്കാൻ ആമസോൺ ഇപ്പോൾ ഒരു കിടിലൻ സ്മാർട്ട്ഫോണിന് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ആളുകളെ കുഴിയിൽച്ചാടിക്കുന്ന വിധമുള്ള പ്രലോഭനമല്ല, മറിച്ച് നേട്ടത്തിലേക്ക് നയിക്കുന്ന പ്രലോഭനമാണ് ആമസോൺ ഇപ്പോൾ മുന്നോട്ട് വച്ചിരിക്കുന്നത്. വൺപ്ലസിന്റെ ബെസ്റ്റ് സെല്ലിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാണ് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി (OnePlus Nord CE 3 Lite 5G). ഈ ഫോണിനാണിപ്പോൾ ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നത്.

വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജിയുടെ പിൻഗാമിയായി പുതിയ വൺപ്ലസ് നോർഡ് സിഇ 4 ലൈറ്റ് 5ജി അധികം വൈകാതെ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഈ ലോഞ്ചിനോട് അനുബന്ധിച്ചാകാം, വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജിയുടെ വില കുറഞ്ഞിരിക്കുന്നു.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജിയുടെ 8ജിബി റാം+ 128ജിബി സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയായിരുന്നു വില. എന്നാലിപ്പോൾ ഈ സ്മാർട്ട്ഫോൺ വെറും 17499 രൂപ വിലയിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. അതായത് 13 ശതമാനം വിലക്കുറവിലാണ് ഈ ഫോൺ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

2,500 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ട് കൂടാതെ ആകർഷകമായ ബാങ്ക് ഓഫറും വൺപ്ലസ് നോർഡ് സിഇ 3 5ജിക്ക് ലഭ്യമാക്കിയിട്ടുണ്ട്. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ 1,250 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. അതോടെ 20000 രൂപയ്ക്കടുത്ത് വിലയിൽ ലോഞ്ച് ചെയ്ത ഈ ഫോണിന്റെ വില 16,249 രൂപയായി കുറയ്ക്കാം.
ഇതുകൂടാതെ പഴയ ഒരു സ്മാർട്ട്ഫോൺ നമ്മുടെ കൈവശമുണ്ടെങ്കിൽ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ലഭ്യമാക്കിയിട്ടുണ്ട്. പരമാവധി 16,150 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫർ ക്ലെയിം ചെയ്യാം. എന്നാൽ, എക്സ്ചേഞ്ച് നൽകുന്ന ഫോണിന്റെ പ്രവർത്തനക്ഷമതയും പഴക്കവും അവസ്ഥയുമൊക്കെ കണക്കാക്കിയാണ് അന്തിമ എക്സ്ചേഞ്ച് മൂല്യം നിർണയിക്കുക. പുതിയ ഫോൺ വാങ്ങാൻ തീരുമാനിച്ചുവെങ്കിൽ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നതിൽ തെറ്റില്ല.
അടുത്തുതന്നെ പുതിയ വൺപ്ലസ് നോർഡ് സിഇ 4 ലൈറ്റ് ലോഞ്ച് ചെയ്യും. വൺപ്ലസ് നോർഡ് സിഇ സീരീസിലെ പുതിയ ഫോൺ തന്നെ വാങ്ങാം എന്ന് കരുതുന്നവർക്ക് അൽപ്പം കൂടി കാത്തിരിക്കാം. എന്നാൽ നല്ലൊരു സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വൺപ്ലസ് നോർഡ് സിൽ 3 ലൈറ്റ് 5ജിക്ക് ലഭ്യമായിരിക്കുന്ന ഓഫർ പ്രയോജനപ്പെടുത്താം.

ലോഞ്ച് ചെയ്ത സമയത്തും പിന്നീട് പല സ്മാർട്ട്ഫോണുകളും വന്നപ്പോഴും 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെൻിലെ പ്രധാനിയായിരുന്നു വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ്. ഈ സ്മാർട്ട്ഫോണിനെ പ്രമുഖ ഇ-കൊമേഴ്സ് സൈറ്റുകൾ വിശേഷിപ്പിക്കുന്നതു തന്നെ ബെസ്റ്റ് സെല്ലിങ് സ്മാർട്ട്ഫോൺ എന്നാണ്.
ഇതുവരെ ലഭ്യമായതിൽ ഏറ്റവും കുറഞ്ഞ വിലയിൽ ഈ കിടിലൻ സ്മാർട്ട്ഫോൺ വാങ്ങാൻ ആമസോൺ അവസരം ഒരുക്കിയിരിക്കുന്നു. വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.72-ഇഞ്ച് LCD ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 പ്രോസസർ.
8GB LPDDR4x റാം+ 128GB UFS 2.2 സ്റ്റോറേജ്, 8GB LPDDR4x റാം+ 256GB സ്റ്റോറേജ്, 67W SUPERVOOC ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററി, സാംസങ് HM6 സെൻസർ പിന്തുണയിൽ എത്തുന്ന 108MP പ്രൈമറി ക്യാമറ, 2MP ഡെപ്ത് സെൻസx 2MP മാക്രോ ലെൻസ, 16MP ഫ്രണ്ട് ക്യാമറ എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








