വൺപ്ലസിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ ഫോൺ എപ്രിൽ 4ന് ഇന്ത്യയിലേക്ക്
വൺപ്ലസിന്റെ ബജറ്റ് ക്യാറ്റഗറിയിൽ ഏറ്റവും അഫോർഡബിൾ മോഡലായ വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റിനായുള്ള കാത്തിരിപ്പ് അവസാനിക്കുകയാണ്. ഏപ്രിൽ 4ന് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് ലോഞ്ച് ചെയ്യും. ഡിവൈസിന്റെ ലൈം കളർ മോഡലും ട്രിപ്പിൾ റിയർ റൌണ്ട് ക്യാമറ മൊഡ്യൂളും കമ്പനി ടീസ് ചെയ്തിരുന്നു.
വൺപ്ലസ് നോർഡ് ബഡ്സ് 2 ഇയർബഡ്സിനൊപ്പമാണ് ഏപ്രിൽ 4ന് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. 2023 -ന്റെ തുടക്കത്തിൽ തന്നെ കമ്പനി തങ്ങളുടെ പ്രീമിയം ഓഫറുകളായ വൺപ്ലസ് 11, വൺപ്ലസ് 11ആർ എന്നിവ രാജ്യത്ത് അവതരിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് പുതിയ നോർഡ് സീരീസ് സ്മാർട്ട്ഫോണും ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

വൺപ്ലസിന്റെ അഫോർഡബിൾ ഡിവൈസുകളാണ് നോർഡ് സീരീസിൽ വരുന്നത്. കമ്പനിയുടെ തന്നെ വാക്കുകളിൽ പിൻഗാമിയെ പോലെ തന്നെ ടൈറ്റ് ബജറ്റുള്ള യൂസേഴ്സിന് വേണ്ടിയാണ് പുതിയ നോർഡ് സിഇ 3 ലൈറ്റും തയ്യാറാക്കിയിരിക്കുന്നത്. 19,999 രൂപ സ്റ്റാർട്ടിങ് പ്രൈസിലാണ് കഴിഞ്ഞ വർഷം വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയത്. നോർഡ് സിഇ 3 ലൈറ്റ് സ്മാർട്ട്ഫോണും ഏതാണ്ട് അതേ പ്രൈസ് റേഞ്ചിൽ തന്നെ ലഭ്യമാകാനാണ് സാധ്യത.
ലൈം കളർ ഓപ്ഷനിലുള്ള വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റിന്റെയും, ഡിവൈസിലെ ട്രിപ്പിൾ റിയർ റൌണ്ട് ക്യാമറ മൊഡ്യൂളിന്റെയും ചിത്രങ്ങൾ മാത്രമാണ് കമ്പനി ഷെയർ ചെയ്തിട്ടുള്ളത്. എന്നാൽ ലീക്ക് റിപ്പോർട്ടുകളിലൂടെ ഡിവൈസിനെക്കുറിച്ചുള്ള ധാരാളം വിവരങ്ങൾ പുറത്ത് വന്നിരുന്നു. ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടവയല്ലെങ്കിലും വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളെക്കുറിച്ച് ഏതാണ്ട് ഒരു ധാരണ നൽകാൻ ഈ ലീക്കുകൾക്ക് കഴിയും. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് സ്മാർട്ട്ഫോൺ ക്വാൽകോമിന്റെ സ്നാപ്പ്ഡ്രാഗൺ 695 പ്രോസസർ ഫീച്ചർ ചെയ്യുമെന്നാണ് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐക്കൂ Z6 മോട്ടോ ജി62, വിവോ ടി1 തുടങ്ങിയ മിഡ് ബജറ്റ് സ്മാർട്ട്ഫോണുകളിൽ ഉള്ള ചിപ്പ്സെറ്റാണിത്. ഗീക്ക്ബെഞ്ചിലെ ഒരു ലിസ്റ്റിങ് സൂചിപ്പിക്കുന്നത് അനുസരിച്ച് നോർഡ് സിഇ 3 ലൈറ്റ് സ്മാർട്ട്ഫോൺ 8 ജിബി വരെയുള്ള റാം ഓപ്ഷനുകൾ നൽകാനാണ് സാധ്യത.
6 ജിബി, 4 ജിബി റാം വേരിയന്റുകളിലും ഒരു പക്ഷെ OnePlus Nord CE 3 Lite സ്മാർട്ട്ഫോൺ ലഭ്യമായേക്കാം. അത് പോലെ ആൻഡ്രോയിഡ് 13 ഒഎസും വൺപ്ലസ് നോർഡ് സിഇ 3 ഫീച്ചർ ചെയ്യാൻ സാധ്യതയുണ്ട്. വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോൺ വിപണിയിലേക്ക് വന്നത് 6.59 ഇഞ്ച് സ്ക്രീനുമായിട്ടാണ്. വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് ഒരു 6.7 ഇഞ്ച് ഡിസ്പ്ലെ പായ്ക്ക് ചെയ്യാനാണ് സാധ്യത.

സിഇ 3 സ്മാർട്ട്ഫോണിൽ എൽസിഡി പാനലാണോ അമോലെഡ് പാനലാണോ നൽകുന്നതെന്നതും കാത്തിരുന്ന് കാണാം. അമോലെഡ് പാനൽ ഡിവൈസിന്റെ വില കൂടാൻ കാരണമാകുമെന്നതിനാൽ അതിന് സാധ്യത കുറവാണെന്നും വിലയിരുത്തലുകളുണ്ട്. റിയർ ക്യാമറ സെറ്റപ്പിനെക്കുറിച്ച് പലവിധ തർക്കങ്ങൾ ഉള്ളതിനാൽ അതിനേക്കുറിച്ച് അധികം പറയാൻ നിൽക്കുന്നില്ല, 64 എംപിയോ 108 എംപിയോ വരുന്ന പ്രൈമറി സെൻസറിനായിരിക്കും സാധ്യത. 5000 mAh ബാറ്ററി, 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയും ഡിവൈസിൽ പ്രതീക്ഷിക്കാവുന്നതാണ്.


Click it and Unblock the Notifications








