വെറുതേ വിടരുത്! 24,999 രൂപയുടെ വൺപ്ലസ് നോർഡ് CE ഫോൺ 17999 രൂപയ്ക്ക് വാങ്ങാം
വില വർധന വിപണിയിലെ കൂടുതൽ സ്മാർട്ട്ഫോണുകളെ ബാധിച്ചുകൊണ്ടിരിക്കുന്ന ഒരു സമയമാണിത്. കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം അതിനായുള്ള പരിശ്രമങ്ങൾ നടത്തുന്നത് നന്നായിരിക്കും. അല്ലെങ്കിൽ ഡിസ്കൗണ്ടുകൾ ലഭ്യമായാൽ പോലും സ്മാർട്ട്ഫോൺ വില അത്ര സുഖമുള്ളതായിരിക്കില്ല. അതായത് 24000 രൂപയുടെ ഒരു ഫോണിന്റെ വില 26000 രൂപയായി ഉയർന്ന ശേഷം 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് കിട്ടിയതുകൊണ്ട് ഉപയോക്താവിന് കാര്യമായ ലാഭമൊന്നും ഉണ്ടാകുന്നില്ല. എന്നാൽ 24000 രൂപ വിലയുള്ളപ്പോൾ ആ ബാങ്ക് ഡിസ്കൗണ്ട് കിട്ടിയാൽ അത് 22000 രൂപയ്ക്ക് വാങ്ങുന്നതിലൂടെ ചെറിയ ലാഭം കിട്ടും.
അതായത് സ്മാർട്ട്ഫോൺ വില കൂടിക്കഴിഞ്ഞിട്ട് കിട്ടുന്ന ഡിസ്കൗണ്ടിനെക്കാൾ മെച്ചം വില കൂടും മുമ്പ് ഡിസ്കൗണ്ട് സഹിതം ലഭ്യമാകുന്ന ലാഭമാണ്. ഇപ്പോൾ ഒരു മികച്ച സ്മാർട്ട്ഫോൺ ബെസ്റ്റ് ഡിസ്കൗണ്ടിൽ തേടുന്നവർക്ക് പുതിയ മോഡലുകൾ മാത്രമല്ല, ഇതിനകം ലോഞ്ച് ചെയ്യപ്പെടുകയും പുതിയ മോഡൽ എത്തിയതോടെ വില കുറയുകയും ചെയ്ത മുൻ മോഡലുകളും പരിഗണിക്കാവുന്നതാണ്.

അത്തരത്തിൽ മികച്ച ഡിസ്കൗണ്ട് സഹിതം ലഭ്യമായിരിക്കുന്ന ഒരു മുൻ മോഡലാണ് വൺപ്ലസ് നോർഡ് സിഇ 4. നിലവിലുള്ള വൺപ്ലസ് നോർഡ് സിഇ5 മോഡലിന്റെ മുൻഗാമിയാണ് ഇത്. നോർഡ് സിഇ5 വന്നതോടെ മുൻ മോഡലായി മാറിയ നോർഡ് സിഇ4ന്റെ വില ഇപ്പോൾ വളരെ കുറഞ്ഞിരിക്കുന്നു.
കഴിഞ്ഞ വർഷം ലോഞ്ച് ചെയ്യപ്പെട്ട വൺപ്ലസ് നോർഡ് CE4 5ജിയുടെ 8GB+128GB സ്റ്റോറേജ് വേരിയൻ്റിന് 24,999 രൂപയും 8GB+256GB വേരിയൻ്റിന് 26,999 രൂപയുമായിരുന്നു ഇന്ത്യയിലെ വില. നിലവിൽ ഈ വിലയിൽ പുതിയ വൺപ്ലസ് നോർഡ് സിഇ5 വാങ്ങാം. അതേസമയം കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് മുൻ മോഡലായ നോർഡ് സിഇ4 പരിഗണിക്കാം.

ആമസോൺ ഇപ്പോൾ 18998 രൂപ വിലയിലാണ് വൺപ്ലസ് നോർഡ് സിഇ 4 ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ലോഞ്ച് വിലയെക്കാൾ ഏതാണ്ട് 6000 രൂപ വില കുറഞ്ഞിരിക്കുന്നു. ഇത് കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ ആകെ 7000 രൂപ വിലക്കുറവിന് ശേഷം 17998 രൂപ വിലയിൽ ഈ ഫോൺ ഇപ്പോൾ വാങ്ങാനാകും.
വൺപ്ലസിന്റെ ജനപ്രിയ സ്മാർട്ട്ഫോൺ നിരയാണ് നോർഡ്. ഈ സീരീസിലെ മുൻ മോഡൽ 7000 രൂപ വിലക്കുറവിൽ ലഭ്യമാകും എന്നത് ബജറ്റ് വിലയിൽ ഫോൺ തേടുന്നവരെ സംബന്ധിച്ചിടത്തോളം പരിഗണിക്കാവുന്ന ഒരു ഡീൽ ആണ്. സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റാണ് കരുത്താക്കി എത്തിയ സ്മാർട്ട്ഫോൺ മോഡലാണ് ഇത്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിലുള്ളത്. അതിൽ OIS ഉള്ള 50MP സോണി LYT600 പ്രൈമറി സെൻസറും 8MP സോണി IMX355 അൾട്രാ വൈഡ് ക്യാമറയും അടങ്ങുന്നു. ഫ്രണ്ടിൽ 16MP സെൽഫി ക്യാമറയും ഉണ്ട്. ഈ ഫോൺ സൂപ്പർ സ്ലോ-മോഷനും ടൈം-ലാപ്‌സ് റെക്കോർഡിംഗും പിന്തുണയ്‌ക്കും, 4K-യിൽ 30fps-ലും 1080P-ൽ 60/30fps-ലും വീഡിയോകൾ റെക്കോർഡുചെയ്യാം.

120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ, 8GB LPDDR4x റാം, വെർച്വൽ റാം, 256GB വരെ UFS 3.1 സ്റ്റോറേജ്, 100W SUPERVOOC ചാർജിങ് പിന്തുണ, 5,500mAh ബാറ്ററി, ഡ്യുവൽ സിം പിന്തുണ,5G കണക്റ്റിവിറ്റി, IP54 റേറ്റിങ്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷൻ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും ഇതിലുണ്ട്. ഡാർക്ക് ക്രോം, സെലാഡൺ മാർബിൾ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.


Click it and Unblock the Notifications








