Home
Mobile

'എമ്പുരാൻ' പോലെ ഒരു മഹാസംഭവം! ഏറ്റവും പുതിയ വൺപ്ലസ് നോർഡ് CE 4 ഇന്ത്യയിൽ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമ വളരെ വലിയ ജനപ്രീതിയാണ് സിനിമാ ആരാധകർക്കിടയിൽ നേടിയെടുത്തത്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായി എമ്പുരാൻ എന്ന ചിത്രം ഇറങ്ങാൻ ഒരുങ്ങുന്നു. ഇതുവരെ മലയാളം കണ്ട ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാകും എമ്പുരാൻ എന്നാണ് പറയപ്പെടുന്നത്.

വൺപ്ലസ് സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുന്നതിൽ ലൂസിഫറിനും എമ്പുരാനും എന്തുകാര്യം എന്ന് ചിന്തിച്ചേക്കാം. പ്രത്യക്ഷത്തിൽ യാതൊരു ബന്ധവുമില്ല. എന്നാൽ ലൂസിഫറിന്റെ പിൻഗാമിയായി എമ്പുരാൻ വരാൻ പോകുന്നതുപോലെ, സ്മാർട്ട്ഫോണുകളുടെ ലോകത്ത് വൺപ്ലസ് നോർഡ് സിഇ 3യുടെ പിൻഗാമിയായി ഇപ്പോൾ വൺപ്ലസ് നോർഡ് സിഇ 4 ലോഞ്ച് ചെയ്തിരിക്കുന്നു.

'എമ്പുരാൻ' പോലെ ഒരു മഹാസംഭവം! വൺപ്ലസ് നോർഡ് CE 4 ഇന്ത്യയിൽ

മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾക്കിടയിലെ പുത്തൻ സ്റ്റാർ ആകാനുള്ള എല്ലാ തയാറെടുപ്പോടെയുമാണ് വൺപ്ലസ് നോർഡ് സിഇ 4 (OnePlus Nord CE 4) ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഫീച്ചറുകളുടെ കാര്യത്തിൽ ഈ വൺപ്ലസ് ഫോൺ ഞെട്ടിച്ചിട്ടുണ്ട്.

വൺപ്ലസ് നോർഡ് സിഇ 4 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റും 93.4 ശതമാനം സ്‌ക്രീൻ-ടു-ബോഡി ആസ്പക്ട് റേഷ്യോയും ഉളള 6.7 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 5G കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന, ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റാണ് ഈ വൺപ്ലസ് ഫോണിന്റെ കരുത്ത്.

മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്നതിനായി 8GB LPDDR4x റാമിനൊപ്പം വെർച്വൽ റാം ഫീച്ചറും ഇതിലുണ്ട്. ഇതോടൊപ്പം 256GB വരെ UFS 3.1 സ്റ്റോറേജും വൺപ്ലസ് നോർഡ് സിഇ 4 വാഗ്ദാനം ചെയ്യുന്നു. 128, 256 എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

വിരൽ നനഞ്ഞിരിക്കുമ്പോൾ പോലും ഡിസ്പ്ലേയിൽ ടച്ച് ചെയ്തുകൊണ്ട് ടാസ്കുകൾ നിർവഹിക്കാൻ സഹായിക്കുന്ന അക്വാ ടച്ച് ഫീച്ചർ ആണ് ഈ വൺപ്ലസ് നോർഡ് സിഇ 4 ന്റെ വേറിട്ട സവിശേഷതകളിലൊന്ന്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസിൽ ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം.

OIS ഉള്ള 50MP സോണി LYT600 പ്രൈമറി സെൻസറും 8MP സോണി IMX355 അൾട്രാ വൈഡ് ക്യാമറയും അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വൺപ്ലസ് നോർഡ് സിഇ 4ൽ ഉള്ളത്. സെൽഫികൾക്കായി 16MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. സൂപ്പർ സ്ലോ-മോഷനും ടൈം-ലാപ്‌സ് റെക്കോർഡിംഗും പിന്തുണയ്‌ക്കും, 4K-യിൽ 30fps-ലും 1080P-ൽ 60/30fps-ലും വീഡിയോകൾ റെക്കോർഡുചെയ്യാം.

'എമ്പുരാൻ' പോലെ ഒരു മഹാസംഭവം! വൺപ്ലസ് നോർഡ് CE 4 ഇന്ത്യയിൽ

ഡ്യുവൽ സിം പിന്തുണ, 5G കണക്റ്റിവിറ്റി, Wi-Fi 2-2 MIMO, ബ്ലൂടൂത്ത് 5.4 കണക്ടിവിറ്റി ഫീച്ചറുകൾ ഇതിലുണ്ട്. വെള്ളത്തിൻ്റെയും പൊടിയുടെയും പ്രതിരോധത്തിനായി IP54 റേറ്റിംഗും ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, വയർഡ്, വയർലെസ് ഹെഡ്‌ഫോണുകൾക്കുള്ള ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷൻ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും ഫീച്ചറുകളുടെ പട്ടികയിലുണ്ട്.

100W SUPERVOOC ചാർജിങ് പിന്തുണയോടെ എത്തുന്ന 5,500mAh ബാറ്ററിയാണ് ഈ വൺപ്ലസ് ഫോണിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഒരു നോർഡ് ഫോണിൽ ഇത്രയും വേഗതയുള്ള ഫാസ്റ്റ് ചാർജിങ് ലഭിക്കുന്നത് ഇത് ആദ്യമായിരിക്കും. 16.25cm ഉയരവും 7.53cm വീതിയും 0.84cm കനവും ഈ ഫോണിനുണ്ട്. ​കൈയിൽ പിടിക്കാനും ഉപയോഗിക്കാനും എളുപ്പമാണ്. ഏകദേശം 186 ഗ്രാം ആണ് ഭാരം.

'എമ്പുരാൻ' പോലെ ഒരു മഹാസംഭവം! വൺപ്ലസ് നോർഡ് CE 4 ഇന്ത്യയിൽ

ഇന്ത്യയിൽ വൺപ്ലസ് നോർഡ് സിഇ 4 ന്റെ 8GB+128GB സ്റ്റോറേജ് വേരിയൻ്റിന് 24,999 രൂപയും 8GB+256GB വേരിയൻ്റിന് 26,999 രൂപയുമാണ് വില. ആമസോൺ വഴിയും വൺപ്ലസ് ഇന്ത്യയുടെ ഓൺ​ലൈൻ സ്റ്റോർ വഴിയും ഈ സ്മാർട്ട്ഫോൺ ബുക്ക് ചെയ്യാം. ഇതിന്റെ വിൽപ്പന ഏപ്രിൽ 4 ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ആരംഭിക്കുക.

വിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായി ചില ലോഞ്ച് ഓഫറുകളും വൺപ്ലസ് നോർഡ് സിഇ 4ന് ലഭ്യമാക്കിയിട്ടുണ്ട്.
ഏപ്രിൽ 4ന് തന്നെ വൺപ്ലസ് നോർഡ് സിഇ 4 വാങ്ങുന്നവർക്ക് 2,199 രൂപ വിലയുള്ള വൺപ്ലസ്​ നോർഡ് ബഡ്സ് 2r സൗജന്യമായി ലഭിക്കും. ഡാർക്ക് ക്രോം, സെലാഡൺ മാർബിൾ എന്നീ നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
OnePlus Nord CE 4 5G launched in India. Its 8GB RAM +128GB internal storage variant is priced at Rs 24,999 and the 8GB+256GB variant is priced at Rs 26,999. The smartphone can be booked through Amazon and OnePlus India's online store. Its sale will start from 12 noon on April 4.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X