ജനുവരിയിൽ സ്വന്തമാക്കാൻ, 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

|

വിവിധ പ്രൈസ് റേഞ്ചുകളിൽ വിപണിയിൽ ലഭ്യമായ മികച്ച സ്മാർട്ട്ഫോണുകൾ ഞങ്ങൾ ഇടയ്ക്ക് പരിചയപ്പെടുത്താറുണ്ട്. അക്കൂട്ടത്തിൽ മികച്ച ഫോണുകളും ഫീച്ചറുകളും ലഭ്യമാകുന്ന പ്രൈസ് റേഞ്ചാണ് 20,000ത്തിനും 25,000ത്തിനും ഇടയിൽ വിലയുള്ള സ്മാർട്ട്ഫോണുകൾ. ഈ ജനുവരിയിൽ 25,000 രൂപയിൽ താഴെ വില വരുന്ന, നിങ്ങൾക്ക് വാങ്ങാൻ പറ്റിയ സ്മാർട്ട് ഫോണുകൾ ഇന്ന് പരിചയപ്പെടാം. വൺപ്ലസ് നോർഡ് സിഇ 5ജി, എംഐ 10ഐ എന്നിവ ഈ കാറ്റഗറിയിൽ ലഭ്യമായ മികച്ച ഫോണുകളാണ്. 20,000 രൂപ മുതൽ 25,000 രൂപ വരെ വില വരുന്ന, കഴിഞ്ഞ വർഷം പുറത്തിറക്കിയ ഫോണുകളിൽ മിക്കവയും ഉപഭോക്താക്കൾക്ക് മികച്ച ഫീച്ചറുകളും പ്രകടനവും ഓഫർ ചെയ്യുന്നു.

മിഡ് റേഞ്ച്

മിഡ് റേഞ്ച് സ്മാർട്ട്ഫോണുകളിൽ നിർമാതാക്കൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അടുത്ത കാലത്തെ ഒരു സവിശേഷതയാണ്, ഇതിന് പിന്നിൽ നിരവധി കാരണങ്ങളും ഉണ്ട്. ആഗോള ചിപ്പ് ക്ഷാമം, ഫോൺ നിർമാണ വസ്തുക്കളുടെ വില വർധനവ്, സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ വർധിച്ച് വരുന്ന ആവശ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള നിരവധി കാരണങ്ങളാലാണ് മിഡ് റേഞ്ച് സ്മാർട്ട്ഫോണുകളിൽ നിർമാതാക്കൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജനുവരിയിൽ നിങ്ങൾക്ക് വാങ്ങാവുന്ന മികച്ച സ്മാർട്ട് ഫോണുകൾ ഏതൊക്കെയെന്ന് നോക്കാം.

ഓപ്പോ എ54 വിലക്കുറവിൽ സ്വന്തമാക്കാൻ അവസരംഓപ്പോ എ54 വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം

വൺപ്ലസ് നോർഡ് സിഇ 5ജി

വൺപ്ലസ് നോർഡ് സിഇ 5ജി

വൺപ്ലസ് നോർഡ് സിഇ 5ജിക്ക് നിലവിൽ 24,999 രൂപയാണ് വില വരുന്നത്. ഇത് സ്‌നാപ്ഡ്രാഗൺ 750ജി പ്രോസസർ ഉള്ള 5ജി ഫോണാണ്. വൺപ്ലസ് നോർഡ് സിഇ 5ജിയിൽ 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമാണ് ലഭിക്കുന്നത്. നോർഡ് സിഇയിലെ 6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ദൈനം ദിന ഉപയോഗത്തിന് അനുയോജ്യമാണെന്ന് തന്നെ പറയാം. വൺപ്ലസ് നോർഡ് സിഇ 5ജി 1080x2400 പിക്സൽ സ്ക്രീൻ റെസല്യൂഷനും 410 പിപിഐ പിക്സൽ ഡെൻസിറ്റിയും ഓഫർ ചെയ്യുന്നു. 65വാട്ട് ഫാസ്റ്റ് ചാർജിങ് ഫീച്ചർ ആണ് വൺപ്ലസ് നോർഡ് സിഇയുടെ മറ്റൊരു പ്രധാന ആകർഷണം. 4500 എംഎഎച്ച് ബാറ്ററിയും കമ്പനി ഓഫർ ചെയ്യുന്നു. നോർഡ് സിഇ 5 ജിയിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ സെക്കൻഡറി അൾട്രാ വൈഡ് സെൻസറും 2 മെഗാപിക്സൽ മോണോ സെൻസറും ഉൾക്കൊള്ളുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണവും ഉണ്ട്. വേഗതയേറിയ പ്രോസസറും മികച്ച ക്യാമറയും പായ്ക്ക് ചെയ്യുന്ന വൺപ്ലസ് നോർഡ് സിഇ 5ജി നൽകുന്ന വിലയ്ക്ക് മൂല്യം നൽകുന്ന സ്മാർട്ട്ഫോൺ ആണ്.

എംഐ 10ഐ

എംഐ 10ഐ

എംഐ 10ഐ, 108 മെഗാപിക്സൽ പ്രൈമറി ലെൻസ് അടക്കമുള്ള സ്പെസിഫിക്കേഷനുകളും ഫ്ലാഗ്ഷിപ്പ് ലെവൽ ഫോട്ടോഗ്രാഫിയും ഓഫർ ചെയ്യുന്നു. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു സ്മാർട്ട്ഫോണാണ് എംഐ 10ഐ എന്ന് നിസംശയം പറയാം. എംഐ10ഐ 21,999 രൂപയ്ക്കാണ് വാങ്ങാൻ സാധിക്കുക. 1080×2400 പിക്സൽ റെസല്യൂഷൻ നൽകുന്ന 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി പാനൽ എംഐ 10ഐ ഓഫർ ചെയ്യുന്നു. ഇതടക്കമുള്ള മികച്ച ഡിസ്പ്ലേ സംവിധാനമാണ് എംഐ10ഐയ്ക്ക് ഉള്ളത്. 8 ജിബി വരെയുളള റാം എംഐ 10ഐ ഓഫർ ചെയ്യുന്നു. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 750ജി ചിപ്‌സെറ്റും ഈ ഫോണിന്റെ പ്രത്യേകതയാണ്. എംഐയുഐ 12ലാണ് എംഐ 10ഐ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ആമസോണിൽ പ്രമുഖ ബ്രാന്റുകളുടെ ഫോണുകൾക്കും ടിവികൾക്കും ഓഫറുകൾആമസോണിൽ പ്രമുഖ ബ്രാന്റുകളുടെ ഫോണുകൾക്കും ടിവികൾക്കും ഓഫറുകൾ

ഫാസ്റ്റ് ചാർജിങ്

33 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി എത്തുന്ന 4820 എംഎഎച്ച് ബാറ്ററിയാണ് എംഐ 10ഐ ഫീച്ചർ ചെയ്യുന്നത്. 108 മെഗാപിക്സൽ ഐഎസ്ഒ സിഇഎൽൽ എച്ച്എം2 സെൻസറിന് ചുറ്റുമായി ക്വാഡ് ക്യാമറ സജ്ജീകരണത്തോടെയാണ് എംഐ 10ഐ വരുന്നത്. 8 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് മറ്റ് ക്യാമറകൾ. 16 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഷവോമി ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.

ഐക്കൂ സെഡ്5

ഐക്കൂ സെഡ്5

ഐക്കൂ സെഡ്5 എല്ലാ അർത്ഥത്തിലും വളരെ ശക്തമായ ഒരു സ്മാർട്ട്‌ഫോണാണ്. ഒറ്റ ചാർജിൽ ഒരു ദിവസത്തിൽ കൂടുതൽ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും. മികച്ച ഡിസ്‌പ്ലേയും വേ​ഗതയേറിയ പ്രോസസിം​ഗ് പ്രകടനവുമാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. 23,990 രൂപയാണ് ഐക്കൂ സെഡ്5 ന്റെ വില. 6.67 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് ഐക്കൂ സെഡ്5 ഫീച്ചർ ചെയ്യുന്നത്. നെറ്റ്ഫ്ലിക്സ് പോലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളിൽ എച്ച്ഡിആർ10 പിന്തുണയും എച്ച്ഡി കണ്ടന്റിനായി വൈഡ്വൈൻ എൽ1 സർട്ടിഫിക്കേഷനും ഐക്കൂ സെഡ്5 ന്റെ സ്ക്രീനിൽ ലഭ്യമാണ്. 12 ജിബി റാമുമായി ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി പ്രോസസറുമായാണ് ഐക്കൂ സെഡ്5 വരുന്നത്. 44 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് നൽകുന്ന 5000 എംഎഎച്ച് ബാറ്ററിയും ഐക്കൂ സെഡ്5വിൽ ഉണ്ട്. 64 മെഗാപിക്സൽ പ്രൈമറി റിയർ സെൻസറും 16 മെഗാപിക്സൽ സെൽഫി ക്യാമറയുമാണ് ഫോണിന്റെ മറ്റൊരു സവിശേഷത.

ഈ മാസം സ്വന്തമാക്കാവുന്ന മികച്ച പ്രീമിയം സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാംഈ മാസം സ്വന്തമാക്കാവുന്ന മികച്ച പ്രീമിയം സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം

റിയൽമി എക്സ്7 5ജി

റിയൽമി എക്സ്7 5ജി

റിയൽമി എക്സ്7 5ജി 19,999 രൂപയ്ക്ക് ലഭ്യമാണ്. 6.4 ഇഞ്ച് സൂപ്പർ അമോലെഡ് 1080പി സ്‌ക്രീനാണ് ഫോൺ ഫീച്ചർ ചെയ്യുന്നത്. 400 എൻഐറ്റി പ്രകാശമാണ് ഡിസ്പ്ലേ നൽകുന്നത്. 180ഹെർട്സ് ടച്ച് സാമ്പിൾ നിരക്കും ഉണ്ട്, ഇത് ഗെയിമിംഗിന് നല്ലതാണ്. 8 ജിബി വരെ റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജും ഉള്ള മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 800 യു പ്രോസസറാണ് റിയൽമി എക്സ്7 നൽകുന്നത്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 2.0 ലാണ് ഇത് പ്രവർത്തിക്കുന്നത്.

ഫാസ്റ്റ്

50 വാട്ട് ഫാസ്റ്റ് ചാർജിങും 4310 എംഎഎച്ച് ബാറ്ററിയുമായാണ് റിയൽമി എക്സ്7ന്റെ പ്രത്യേകത. റിയൽമി എക്സ്7 5ജിയ്ക്ക് രണ്ട് ഓക്സിലറി ക്യാമറകൾക്കൊപ്പം പ്രാഥമിക 64 മെഗാപിക്സൽ പിൻ ക്യാമറയും 119 ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും 2 മെഗാപിക്സൽ മാക്രോ ക്യാമറയും ഉണ്ട്. റിയൽമി എക്സ്7 5ജിയ്ക്ക് മികച്ച അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഗെയിമുകൾ കളിക്കുന്നതുൾപ്പെടെ പ്രോസസർ മികച്ച വേ​ഗതയും നൽകുന്നു. ബാറ്ററി ദീർഘനേരം നിലനിൽക്കുകയും 50 വാട്ട് വേഗതയിൽ ചാർജ് ചെയ്യുകയും ചെയ്യുന്നു. എക്സ്7ന്റെ ക്യാമറകൾ മനോഹരവും ആകർഷകവുമാണ്.

ഐഫോൺ വാങ്ങാൻ സുവർണാവസരം, വമ്പിച്ച വിലക്കിഴിവിൽ ഈ മോഡലുകൾ സ്വന്തമാക്കാംഐഫോൺ വാങ്ങാൻ സുവർണാവസരം, വമ്പിച്ച വിലക്കിഴിവിൽ ഈ മോഡലുകൾ സ്വന്തമാക്കാം

Best Mobiles in India

English summary
Manufacturers are focusing on mid-range smartphones for a number of reasons, including the global chip shortage, rising cost of phone manufacturing materials, and the growing demand of smartphone users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X