വൺപ്ലസ് നോർഡ് സിഇ 5 ജി ഇപ്പോൾ ആമസോണിൽ ഡിസ്കൗണ്ട് വിലയ്ക്ക് ലഭ്യമാണ്

|

വൺപ്ലസ് നോർഡ് സിഇ 5 ജി സ്മാർട്ഫോൺ ഒരു മാസം മുമ്പാണ് ഇന്ത്യയിൽ വിപണിയിലെത്തിയത്. ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ പുതിയ 5 ജി സ്മാർട്ട്ഫോൺ ആമസോണിൽ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നു. വൺപ്ലസ് നോർഡ് സിഇ 5 ജി യഥാർത്ഥത്തിൽ 22,999 രൂപ വിലയിൽ ആരംഭിക്കുന്നു. എന്നാൽ, ഇന്ന് ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വെറും 21,999 രൂപയ്ക്ക് ബാങ്ക് കാർഡ് ഓഫറിൽ സ്വന്തമാക്കാവുന്നതാണ്. ഈ സ്മാർട്ഫോണിൻറെ ഓഫറുകളെ കുറിച്ച് നമുക്ക് ഇവിടെ കൂടുതലായി വായിക്കാം.

 

വൺപ്ലസ് നോർഡ് സിഇ 5 ജി ഇപ്പോൾ ആമസോണിൽ ഡിസ്കൗണ്ട് വിലയ്ക്ക് ലഭ്യമാണ്

വൺപ്ലസ് നോർഡ് സിഇയിൽ 1,000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് നൽകുന്നതായി ആമസോൺ എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിച്ചു. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുമ്പോൾ മാത്രമേ നിങ്ങൾക്ക് 1,000 രൂപ കിഴിവ് ലഭ്യമാകൂകയുള്ളു എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. വൺപ്ലസ് നോർഡ് സിഇ 5 ജിയിലെ എല്ലാ വേരിയന്റുകൾക്കും കാർഡ് ഓഫർ ലഭ്യമാണ്. വൺപ്ലസ് നോർഡ് സിഇ 5 ജിയുടെ 6 ജിബി റാം + 64 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലുകൾ യഥാക്രമം 22,999 രൂപ, 24,999 രൂപ, 27,999 രൂപ എന്നിങ്ങനെയാണ് വില വരുന്നത്.

വൺപ്ലസ് നോർഡ് സിഇ 5 ജി സ്മാർട്ഫോണിൻറെ ഡിസ്‌കൗണ്ട് ഓഫറുകൾ
 

വൺപ്ലസ് നോർഡ് സിഇ 5 ജി സ്മാർട്ഫോണിൻറെ ഡിസ്‌കൗണ്ട് ഓഫറുകൾ

എച്ച്ഡിഎഫ്സി നൽകുന്ന 1,000 രൂപ കിഴിവിൽ വൺപ്ലസ് നോർഡ് സിഇയുടെ 6 ജിബി റാം + 64 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിവ യഥാക്രമം 21,999 രൂപ, 23,999 രൂപ, 26,999 രൂപ തുടങ്ങിയ വിലയിൽ സ്വന്തമാക്കാവുന്നതാണ്. കൂടാതെ, വൺപ്ലസ് നോർഡ് സിഇയിൽ എക്സ്ചേഞ്ച് ഓഫറിന്റെ ഭാഗമായി 18,700 രൂപയും ആമസോൺ നൽകുന്നുണ്ട്. എക്സ്ചേഞ്ച് ഓഫർ മൂല്യം ഈ സ്മാർട്ട്ഫോണിൻറെ മോഡലിനെയും നിങ്ങൾ കൈമാറാൻ ആഗ്രഹിക്കുന്ന പഴയ മോഡലിനെയും ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ വൺപ്ലസ് നോർഡ് സിഇയെ വൺപ്ലസ് നോർഡുമായി കൈമാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് 14,150 രൂപ ലഭിക്കും. അവസാന വില തീർച്ചയായും നിങ്ങളുടെ പഴയ വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിൻറെ അവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. മീഡിയടെക് ഡൈമെൻസിറ്റി 1200 പ്രോസസർ കരുത്തേകുന്ന വൺപ്ലസ് നോർഡ് 2 ഇന്ത്യയിൽ കൊണ്ടുവരുവാനുള്ള തയ്യറെടുപ്പിലാണ് വൺപ്ലസ്. വരാനിരിക്കുന്ന ഈ 5 ജി സ്മാർട്ട്ഫോൺ ഈ മാസം അവസാനം ഇന്ത്യയിൽ അവതരിപ്പിക്കും. എന്നാൽ കൃത്യമായ ഒരു തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, മാത്രവുമല്ല ഈ സ്മാർട്ട്ഫോൺ ആമസോണിൽ ലഭ്യമാകും.

വൺപ്ലസ് നോർഡ് സിഇ 5 ജിയുടെ സവിശേഷതകൾ

വൺപ്ലസ് നോർഡ് സിഇ 5 ജിയുടെ സവിശേഷതകൾ

ഡ്യുവൽ നാനോ സിമുള്ള വൺപ്ലസ് നോർഡ് സിഇ 5 ജി ആൻഡ്രോയിഡ് 11 ൽ ഓക്സിജൻ ഓപ്പറേറ്റിംഗ് സിസ്റ്റം 11 നൊപ്പം പ്രവർത്തിക്കുന്നു. 20: 9 ആസ്പെക്റ്റ് റേഷിയോയും, 90 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ഫോണിൽ നൽകിയിട്ടുള്ളത്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി SoC പ്രോസസർ, അഡ്രിനോ 619 ജിപിയു, 6 ജിബി റാം എന്നിവയാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്.

വൺപ്ലസ് നോർഡ് സിഇ 5 ജിയിൽ ട്രിപ്പിൾ റിയർ ക്യാമറ

വൺപ്ലസ് നോർഡ് സിഇ 5 ജിയിൽ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമുണ്ട്. ഇതിൽ എഫ് / 1.79 ലെൻസും ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനും (ഇഐഎസ്) വരുന്ന 64 മെഗാപിക്സൽ പ്രൈമറി സെൻസറും, എഫ് / 2.25 അൾട്രാ-വൈഡ് ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസറുമുണ്ട്. സെൽഫികൾ പകർത്തുവാനും വീഡിയോ ചാറ്റുകൾക്കുമായി വൺപ്ലസ് നോർഡ് സിഇക്ക് മുൻവശത്ത് 16 മെഗാപിക്സൽ സോണി ഐഎംഎക്സ് 471 സെൽഫി ക്യാമറയുണ്ട്. ഇത് എഫ് / 2.45 ലെൻസും ഇഐഎസ് സപ്പോർട്ടുമായി ജോടിയാക്കുന്നു.

Most Read Articles
Best Mobiles in India

English summary
The OnePlus Nord CE is available at a significant discount. In India, the OnePlus Nord CE 5G is available in three variants: 6GB RAM + 64GB storage, 8GB RAM + 128GB storage, and 12GB RAM + 256GB storage, with prices starting at Rs 22,999, Rs 24,999, and Rs 27,999, respectively.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X