Just In
- 28 min ago ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- 2 hrs ago മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- 2 hrs ago വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
- 4 hrs ago ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
Don't Miss
- News വരാന്‍ പോകുന്നത് കെസിആർ കുടുബാംഗങ്ങളില്ലാത്ത പാർലമെന്റ്: ഇരുപത് വർഷത്തിനിടെ ആദ്യം
- Sports IPL 2024: ആര്‍സിബിക്കു ഡു ഓര് ഡൈ, തോറ്റാല്‍ പുറത്ത്; ടോസ് ഏഴു മണിക്ക്
- Movies ജാസ്മിനും ഗബ്രിയും ഫേക്ക് ആണ്, അവരുടെ ബന്ധം സത്യമല്ല! ബിഗ് ബോസിലെ അവസ്ഥകളെ പറ്റി യമുന റാണി
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Lifestyle 41,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അസാധാരണ നിലയില്‍ കോസ്മിക് റേഡിയേഷന് ഉണ്ടായി
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
വൺപ്ലസ് നോർഡ് സിഇ 5 ജി, ടിവി യു 1 എസ് ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും
ഇന്ത്യയിൽ ഇന്ന് വൺപ്ലസ് നോർഡ് സിഇ 5 ജി സ്മാർട്ഫോൺ കമ്പനിയുടെ സമ്മർ ലോഞ്ച് ഇവന്റിൽ അവതരിപ്പിക്കും. രാജ്യത്തെ വൺപ്ലസ് നോർഡിൻറെ അപ്‌ഗ്രേഡായാണ് ഈ പുതിയ വൺപ്ലസ് സ്മാർട്ട്ഫോൺ വരുന്നത്. 64 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ഇത് കേവലം 7.9 മില്ലിമീറ്റർ കട്ടിയുള്ളതാണ്. വൺപ്ലസ് നോർഡ് സിഇ 5 ജിയ്‌ക്കൊപ്പം ചൈനീസ് കമ്പനി വൺപ്ലസ് ടിവി യു 1 എസ് അവതരിപ്പിക്കുന്നുണ്ട്. വൺപ്ലസിൽ നിന്നുള്ള ഈ പുതിയ സ്മാർട്ട് ടിവിയിൽ ഡൈനോഡിയോ സ്പീക്കറുകൾ അവതരിപ്പിക്കും. വൺപ്ലസ് നോർഡ് സിഇ 5 ജി, വൺപ്ലസ് ടിവി യു 1 എസ് എന്നിവ ആമസോൺ വഴി നിങ്ങൾക്കും വാങ്ങുവാൻ ലഭ്യമാകും.
വൺപ്ലസ് നോർഡ് സിഇ 5 ജി, വൺപ്ലസ് ടിവി യു 1 എസ് എന്നിവ ലൈവ്സ്ട്രീം അവതരിപ്പിക്കുന്നു
വൺപ്ലസ് നോർഡ് സിഇ 5 ജി, വൺപ്ലസ് ടിവി യു 1 എസ് എന്നിവ വൈകിട്ട് കൃത്യം 7:00 മണിക്ക് ആരംഭിക്കുന്ന വൺപ്ലസ് സമ്മർ ലോഞ്ച് ഇവന്റിൽ അവതരിപ്പിക്കും. വൺപ്ലസിൻറെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ ഡിവൈസുകളുടെ ലോഞ്ച് തത്സമയം സംപ്രേഷണം ചെയ്യും. ലോഞ്ച് നേറ്റീവ് ആയി പ്രദർശിപ്പിക്കുവാൻ വൺപ്ലസ് ഒരു പ്രത്യേക മൈക്രോസൈറ്റും ഇതിനോടകം രൂപപ്പെടുത്തിക്കഴിഞ്ഞു. ചുവടെ നൽകിയിട്ടുള്ള വീഡിയോയിൽ നിന്ന് നിങ്ങൾക്ക് ലൈവ്സ്ട്രീം തത്സമയം കാണാവുന്നതാണ്.
വൺപ്ലസ് നോർഡ് സിഇ 5 ജി, വൺപ്ലസ് നോർഡ് ടിവി യു 1 എസ്: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില
വൺപ്ലസ് നോർഡ് സിഇ 5 ജിയുടെ വില ഇന്ത്യയിൽ 22,999 രൂപ മുതൽ ആരംഭിക്കുമെന്ന് അഭ്യൂഹമുണ്ട്. വൺപ്ലസ് നോർഡ് ടിവി യു 1 എസ് 50 ഇഞ്ച് മോഡലിന് വില 37,999 രൂപയായിരിക്കും. 55 ഇഞ്ച് വേരിയന്റുള്ള സ്മാർട്ട് ടിവിക്ക് 45,999 രൂപയും, 65 ഇഞ്ച് മോഡലിന് 60,999 രൂപയുമാണ് വില വരുന്നത്. 65 ഇഞ്ച് വൺപ്ലസ് നോർഡ് ടിവി യു 1 എസിന് 59,999 രൂപയ്ക്ക് താഴെ വരുന്ന വിലയിൽ ലഭ്യമാകുമെന്ന് ഒരു ടിപ്‌സ്റ്റർ അടുത്തിടെ നിർദ്ദേശിച്ചിരുന്നു. ഒരു ഓപ്‌ഷണൽ വെബ്‌ക്യാമുമായി വരുന്ന വൺപ്ലസ് ടിവി യു 1 എസ് 5,000 രൂപയ്ക്ക് ലഭ്യമാകുമെന്ന് അഭ്യൂഹമുണ്ട്.
വൺപ്ലസ് നോർഡ് സിഇ 5 ജിയിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ
വൺപ്ലസ് നോർഡ് സിഇ 5 ജിയിൽ 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്പ്ലേയാണെന്ന് അഭ്യൂഹമുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി SoC പ്രോസസർ, 8 ജിബി വരെ റാം, 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജ് എന്നിവയും ഈ സ്മാർട്ട്‌ഫോണിനുണ്ട്. ഫോട്ടോകൾ എടുക്കുവാനും, വീഡിയോകൾ പകർത്തുവാനുമായി 64 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് വൺപ്ലസ് നോർഡ് സിഇ 5 ജിയിൽ വരുന്നത്.
ക്യാമറ സെറ്റപ്പിന് 8 മെഗാപിക്സൽ അൾട്രാ-വൈഡ് ഷൂട്ടറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉണ്ടായിരിക്കുമെന്നാണ് നിഗമനം. വൺപ്ലസ് സ്മാർട്ട്ഫോണിന് 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണുള്ളത്. നോർഡ് സിഇ 5 ജിൽ 4,500 എംഎഎച്ച് ബാറ്ററിയുണ്ടാകുമെന്ന് വൺപ്ലസ് അടുത്തിടെ സ്ഥിരീകരിച്ചു. കമ്പനിയുടെ വാർപ്പ് ചാർജ് 30 ടി പ്ലസ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഈ സ്മാർട്ട്ഫോണിൽ ഉൾപ്പെടും. കൂടാതെ, വൺപ്ലസ് നോർഡ് സിഇ 5 ജിയിൽ 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും 7.9 എംഎം കനവും ഉണ്ടായിരിക്കുമെന്ന് അടുത്തിടെയുള്ള ടീസർ പറയുന്നു.
വൺപ്ലസ് ടിവി യു 1 എസ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
വൺപ്ലസ് ടിവി യു 1 എസിന് "ബെസെൽ-ലെസ്" ഡിസൈനും 4 കെ റെസല്യൂഷനുമുണ്ട്. 30 ഡബ്ല്യൂ സ്പീക്കറുകളും എച്ച്ഡിഎംഐ 2.0 പോർട്ടുകളും സോഫ്റ്റ്‌വെയർ ഗ്രൗണ്ടിൽ ആൻഡ്രോയിഡ് ടിവി 10 ഉം ടിവിയിൽ ഉണ്ടാകും. കൂടാതെ, വൺപ്ലസ് ടിവി യു 1 എസ് 50, 55, 65 ഇഞ്ച് സ്‌ക്രീൻ വലുപ്പങ്ങളിൽ വരുമെന്ന് അഭ്യൂഹമുണ്ട്, കൂടാതെ എച്ച്ഡിആർ 10 +, എച്ച്എൽജി, എംഇഎംസി എന്നിവയ്ക്കുള്ള സപ്പോർട്ടുമുണ്ട്. വൺപ്ലസ് ടിവി യു 1 എസ് ഉപയോഗിച്ച് എൻഎഫ്‌സി സപ്പോർട്ട് ചെയ്യുന്ന റിമോട്ട് കൺട്രോളും ഇതിലുണ്ട്. ബണ്ടിൽഡ് റിമോട്ട് ഇല്ലാതെ പ്രവർത്തിക്കാവുന്ന വോയ്‌സ് കമാൻഡുകൾക്കായി ഒറ്റയ്‌ക്ക് ഗൂഗിൾ അസിസ്റ്റന്റ് സംയോജനവും സ്മാർട്ട് ടിവിക്ക് നൽകാനാകും. വൺപ്ലസ് ടിവി യു 1 എസ് ഒരു 1080 പിക്‌സൽ പ്ലഗ്-എൻ-പ്ലേ വെബ്‌ക്യാമും 30 എഫ്‌പിഎസ് ഫ്രെയിം നിരക്കിൽ 1080 പിക്‌സൽ റെസല്യൂഷനെയും സപ്പോർട്ട് ചെയ്യുന്നു.
Set your reminders and alarms for this one ⏰
— OnePlus India (@OnePlus_IN) June 9, 2021
The #OnePlusSummerLaunch Event goes live tomorrow at 7PM ISThttps://t.co/GA0gf43u6D
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470