വൺപ്ലസ് നോർഡ് സിഇ 5 ജിയുടെ പ്രീ-ബുക്കിംഗ് ഇന്ന് മുതൽ ആരംഭിക്കും

|

ഇന്നലെയാണ് വൺപ്ലസ് നോർഡ് സിഇ 5 ജി ലൈവ്സ്ട്രീമിലൂടെ അവതരിപ്പിച്ചത്. വൺപ്ലസ് നോർഡ് സീരീസിലെ ഏറ്റവും പുതിയ മോഡലാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ അവതരിപ്പിച്ച ഒറിജിനൽ വൺപ്ലസ് നോർഡിനെ അപേക്ഷിച്ച് ഈ പുതിയ സ്മാർട്ട്‌ഫോണിൽ ചില വ്യത്യാസങ്ങളുണ്ട്. പുതിയ വൺപ്ലസ് നോർഡ് സിഇ 5 ജിക്ക് നേർത്ത രൂപകൽപ്പനയാണ് നൽകിയിട്ടുള്ളത്. അത് 2018 ഒക്ടോബറിൽ വൺപ്ലസ് 6 ടി വിപണിയിലെത്തിയതിനുശേഷം ഏറ്റവും കനം കുറഞ്ഞതും മെലിഞ്ഞ രൂപകല്പനയുമായി വരുന്നു. മാറ്റ്, ഗ്ലോസി ബാക്ക് ഫിനിഷ് ഓപ്ഷനും കൂടാതെ മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിലും വൺപ്ലസ് നോർഡ് സിഇ 5 ജി വിപണിയിൽ വരുന്നു.

 

ഇന്ത്യയിൽ വൺപ്ലസ് നോർഡ് സിഇ 5 ജിയുടെ വിലയും, ലോഞ്ച് ഓഫറുകളും

ഇന്ത്യയിൽ വൺപ്ലസ് നോർഡ് സിഇ 5 ജിയുടെ വിലയും, ലോഞ്ച് ഓഫറുകളും

ഇന്ത്യയിൽ വൺപ്ലസ് നോർഡ് സിഇ 5 ജിയുടെ 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 22,999 രൂപയും, 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് 24,999 രൂപയുമാണ് വില വരുന്നത്. 12 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് 27,999 രൂപ വില നൽകിയിട്ടുണ്ട്. ബ്ലൂ വോയിഡ് (മാറ്റ്), ചാർക്കോൾ ഇങ്ക് (ഗ്ലോസി), സിൽവർ റേ എന്നീ നിറങ്ങളിൽ വരുന്ന ഇത് ജൂൺ 16 മുതൽ ആമസോൺ, വൺപ്ലസ്.ഇൻ എന്നിവയിലൂടെ നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. ഈ പുതിയ വൺപ്ലസ് സ്മാർട്ട്ഫോണിൻറെ പ്രീ-ബുക്കിംഗ് ഇന്ന് മുതൽ ആരംഭിക്കും ലോഞ്ച് ഓഫറിൻറെ ഭാഗമായി വൺപ്ലസ് നോർഡ് സിഇ 5 ജിയിൽ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ ഇഎംഐ ഇടപാടുകൾ വഴിയോ വാങ്ങുന്ന ഉപയോക്താക്കൾക്ക് 1,000 രൂപ കിഴിവ് ലഭിക്കുന്നതാണ്. വൺപ്ലസ് നോർഡ് സിഇ ഉപഭോക്താക്കൾക്ക് വൺപ്ലസ് ബഡ്സ് ഇസഡ് അല്ലെങ്കിൽ വൺപ്ലസ് ബാൻഡ് ലഭിക്കുന്നതിനൊപ്പം വൺപ്ലസ്.ഇൻ സൈറ്റ് വഴി 500 രൂപ ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്. വൺപ്ലസ് നോർഡ് സിഇ 5 ജി യൂറോപ്പിൽ 299 യൂറോ (ഏകദേശം 26,600 രൂപ) തുടക്കവിലയ്ക്ക് വാങ്ങാൻ ലഭ്യമാണ്.

വൺപ്ലസ് നോർഡ് സിഇ 5 ജിയുടെ സവിശേഷതകൾ
 

വൺപ്ലസ് നോർഡ് സിഇ 5 ജിയുടെ സവിശേഷതകൾ

ഡ്യുവൽ നാനോ സിമുള്ള വൺപ്ലസ് നോർഡ് സിഇ 5 ജി ആൻഡ്രോയിഡ് 11 ൽ ഓക്സിജൻ ഒഎസ് 11 നൊപ്പം പ്രവർത്തിക്കുന്നു. 20: 9 ആസ്പെക്റ്റ് റേഷിയോയും, 90 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഹാൻഡ്‌സെറ്റിൽ നൽകിയിട്ടുള്ളത്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി SoC പ്രോസസർ, അഡ്രിനോ 619 ജിപിയു, 6 ജിബി റാം എന്നിവയാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. ഫോട്ടോകൾക്കും എടുക്കുവാനും വീഡിയോകൾ പകർത്തുവാനും വൺപ്ലസ് നോർഡ് സിഇ 5 ജിയിൽ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമുണ്ട്. ഇതിൽ എഫ് / 1.79 ലെൻസും ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനും (ഇഐഎസ്) വരുന്ന 64 മെഗാപിക്സൽ പ്രൈമറി സെൻസറും, എഫ് / 2.25 അൾട്രാ-വൈഡ് ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസറുമുണ്ട്. സെൽഫികൾ പകർത്തുവാനും വീഡിയോ ചാറ്റുകൾക്കുമായി വൺപ്ലസ് നോർഡ് സിഇക്ക് മുൻവശത്ത് 16 മെഗാപിക്സൽ സോണി ഐഎംഎക്സ് 471 സെൽഫി ക്യാമറയുണ്ട്. ഇത് എഫ് / 2.45 ലെൻസും ഇഐഎസ് സപ്പോർട്ടുമായി ജോടിയാക്കുന്നു.

ഇന്ത്യൻ സ്മാർട്ട് ടിവി വിപണി പിടിച്ചടക്കാൻ വൺപ്ലസ് ടിവി യു1എസ്, വില 39,999 രൂപ മുതൽഇന്ത്യൻ സ്മാർട്ട് ടിവി വിപണി പിടിച്ചടക്കാൻ വൺപ്ലസ് ടിവി യു1എസ്, വില 39,999 രൂപ മുതൽ

വൺപ്ലസ് നോർഡ് സിഇ 5 ജിയിലെ പിൻ ക്യാമറ സംവിധാനം

വൺപ്ലസ് നോർഡ് സിഇ 5 ജിയിലെ പിൻ ക്യാമറ സംവിധാനം മൾട്ടി-ഓട്ടോഫോക്കസ് (പി‌ഡി‌എ‌എഫ് + സി‌എ‌എഫ് ഉപയോഗിച്ച്) ഉൾപ്പെടെയുള്ള സവിശേഷതകളെ സപ്പോർട്ട് ചെയ്യുന്നു. കൂടാതെ, നൈറ്റ്സ്കേപ്പ്, അൾട്രാഷോട്ട് എച്ച്ഡിആർ, പോർട്രെയിറ്റ്, പനോരമ, പ്രോ മോഡ്, സ്മാർട്ട് സീൻ തിരിച്ചറിയൽ എന്നിവ ഈ സ്മാർട്ഫോണിലുണ്ട്. 30 എഫ്‌പിഎസ് ഉപയോഗിച്ച് 4 കെ റെസല്യൂഷനിൽ വീഡിയോകൾ റെക്കോർഡ് ചെയ്യുന്നതിനും സപ്പോർട്ടുണ്ട്. കൂടാതെ, ഈ സ്മാർട്ട്ഫോണിന് ടൈം-ലാപ്സ് സപ്പോർട്ടും കൂടാതെ ഒരു എൽഇഡി ഫ്ലാഷ് മൊഡ്യൂളും ഉൾപ്പെടുന്നു. വൺപ്ലസ് നോർഡ് സിഇ 5 ജിയിൽ 256 ജിബി വരെ ഓൺ‌ബോർഡ് സ്റ്റോറേജ് വരുന്നു. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ് / നാവിക്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

 385 എംഎഎച്ച് കൂടുതലുള്ള 4,500 എംഎഎച്ച് ബാറ്ററി

ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുമായി ഈ സ്മാർട്ട്ഫോണിലും നോയ്‌സ് ക്യാൻസലിങ് സപ്പോർട്ടുള്ള സൂപ്പർ ലീനിയർ സ്പീക്കറും ഉൾപ്പെടുന്നു. വൺപ്ലസ് നോർഡിൽ ലഭ്യമായതിനേക്കാൾ 385 എംഎഎച്ച് കൂടുതലുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്‌ഫോണിലുള്ളത്. ഇൻബിൽറ്റ് ബാറ്ററി വൺപ്ലസിന്റെ പ്രൊപ്രൈറ്ററി വാർപ്പ് ചാർജ് 30 ടി പ്ലസ് സാങ്കേതികവിദ്യയുമായി ജോടിയാക്കിയിട്ടുണ്ട്. ഇത് വെറും അരമണിക്കൂറിനുള്ളിൽ പൂജ്യത്തിൽ നിന്ന് 70 ശതമാനമായി ചാർജ് ചെയ്യപ്പെടും. വൺപ്ലസ് നോർഡ് സിഇ 5 ജി 159.2 x 73.5 x 7.9 മില്ലിമീറ്റർ അളവും 170 ഗ്രാം ഭാരവുമുണ്ട്.

Most Read Articles
Best Mobiles in India

English summary
Since the debut of the OnePlus 6T in October 2018, the new OnePlus Nord CE 5G has been advertised as having the thinnest design. The smartphone also comes in three different color variants and has a matte and glossy back finish.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X