Home
Mobile

വൺപ്ലസിൻറെ ഏറ്റവും വില കുറഞ്ഞ ഫോണാവാൻ നോർഡ് സിഇ 5ജി, വില 22,999 രൂപ മാത്രം

ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുവാൻ പോകുന്ന പുതിയ വൺപ്ലസ് നോർഡ് സിഇ 5 ജി സ്മാർട്ഫോൺ മറ്റൊരു മികച്ച പ്രീമിയം മോഡലായിരിക്കും. ഈ 5 ജി സ്മാർട്ട്‌ഫോണിൻറെ നിരവധി ടീസറുകൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഔദ്യോഗിക വിശദാംശങ്ങൾക്ക് പുറമേ ഇതുവരെ ലഭ്യമായിട്ടുള്ള വൺപ്ലസ് നോർഡ് സിഇ 5 ജിയുടെ പ്രധാന സവിശേഷതകളും, വിലയും, മറ്റുള്ള വിശദാംശങ്ങളും ഇവിടെ നൽകിയിട്ടുണ്ട്. ചോർന്ന എച്ച്ഡി‌എഫ്‌സി ബാങ്ക് ഡോക്യൂമെൻസിൽ നിന്നുമാണ് ഈ വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. മാത്രവുമല്ല, ഈ സ്മാർട്ഫോണിന് ലഭിച്ചേക്കാവുന്ന ഡിസ്‌കൗണ്ടുകളും ഓഫറുകളും ഇവിടെ നൽകിയിട്ടുണ്ട്.

വൺപ്ലസ് നോർഡ് സിഇ 5 ജി സ്മാർട്ഫോണിൻറെ വില

വൺപ്ലസ് നോർഡ് സിഇ 5 ജി സ്മാർട്ഫോണിൻറെ വില

എച്ച്ഡിഎഫ്സി ബാങ്കിൽ നിന്നും ലഭിച്ചിരിക്കുന്ന ഈ ചോർച്ച അവതരിപ്പിക്കുവാൻ പോകുന്ന വൺപ്ലസ് നോർഡ് സിഇ 5 ജിയിക്ക് ലഭിക്കുന്ന ഡിസ്‌കൗണ്ട് ഓഫറുകൾ വെളിപ്പെടുത്തി. ഇതിൽ എച്ച്ഡിഎഫ്സി ബാങ്ക് ഓഫറുകൾ ലഭിക്കുന്ന വൺപ്ലസ് പ്രോഡക്ടുകളുടെ പട്ടികയിൽ വൺപ്ലസ് നോർഡ് സിഇ 5 ജിയും ഉൾപ്പെടുത്തിയിട്ടുണ്ട്. വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ, 9 ആർ, പഴയ വൺപ്ലസ് 8 ടി എന്നിവപോലുള്ള നിരവധി സ്മാർട്ഫോണുകളും പട്ടികയിൽ നിങ്ങൾക്ക് കാണുവാൻ സാധിക്കും.

വൺപ്ലസ് നോർഡ് സിഇയുടെ വില

കൂടാതെ, ഇതിന് വൺപ്ലസ് നോർഡ് സിഇയുടെ വിലയും നൽകിയിട്ടുണ്ട്. വരാനിരിക്കുന്ന വൺപ്ലസ് സ്മാർട്ട്‌ഫോണിന് റീട്ടെയിൽ വിലയായ 22,999 രൂപ വരുമെന്ന് ബാങ്ക് ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു. 1,000 രൂപ വില കിഴിവിൽ 21,999 രൂപയ്ക്ക് ബാങ്ക് ഓഫറായി ഈ സ്മാർട്ഫോൺ ലഭിക്കും. ഈ ഡിസ്കൗണ്ട് ഓഫർ ജൂൺ 11 മുതൽ സെപ്റ്റംബർ 15 വരെ നിലനിൽക്കുമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് ലിസ്റ്റിംഗ് പറയുന്നു. മുൻപത്തെ റിപ്പോർട്ടുകളിൽ പറഞ്ഞിരിക്കുന്നതുപോലെ, വൺപ്ലസ് നോർഡ് സിഇ സ്മാർട്ഫോൺ ഓപ്പൺ സെയിൽ ജൂൺ 11 ന് ആരംഭിക്കും.

22,999 രൂപയ്ക്ക് വൺപ്ലസിൻറെ  നോർഡ് സിഇ 5 ജി

ഈ സ്മാർട്ട്‌ഫോൺ ജൂൺ 10 ന് വൺപ്ലസ് സമ്മർ ലോഞ്ച് ഇവന്റിൽ വൺപ്ലസ് ടിവി യു 1 എസ് പോലുള്ള മറ്റ് ഡിവൈസുകളോടപ്പം അവതരിപ്പിക്കും. ഈ വില വൺപ്ലസ് നോർഡ് സിഇ 5 ജി യഥാർത്ഥ വൺപ്ലസ് നോർഡിനേക്കാൾ വില കുറഞ്ഞതാക്കും. അതുകൊണ്ടുതന്നെ ഇത് ജനപ്രിയ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും വിലകുറഞ്ഞ ഒരു 5 ജി സ്മാർട്ട്‌ഫോണായി മാറും.

വൺപ്ലസ് നോർഡ് സിഇ 5 ജി സ്മാർട്ഫോണിൻറെ ലോഞ്ച്

വൺപ്ലസ് നോർഡ് സിഇ 5 ജി സ്മാർട്ഫോണിൻറെ ലീക്കും, മറ്റുള്ള വിശദാംശങ്ങളും പരിശോധിച്ചപ്പോൾ ലഭ്യമായ കാര്യങ്ങൾ നമുക്ക് പരിശോധിക്കാം. സെൽഫി ക്യാമറയ്‌ക്കായി പഞ്ച്-ഹോൾ കട്ടഔട്ടിനൊപ്പം 6.43 ഇഞ്ച് അമോലെഡ് 90 ഹെർട്സ് ഡിസ്‌പ്ലേയാണ് വൺപ്ലസ് നോർഡ് സിഇ 5 ജിയിൽ വരുമെന്ന് പറയുന്നത്. 64 എംപി ഓമ്‌നിവിഷൻ പ്രൈമറി ക്യാമറ സെൻസറുള്ള ട്രിപ്പിൾ ക്യാമറ സംവിധാനം ഉൾപ്പെടുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഈ ഹാൻഡ്‌സെറ്റിന് സ്‌നാപ്ഡ്രാഗൺ 750 ജി ചിപ്‌സെറ്റ്

8 എംപി സെക്കൻഡറി അൾട്രാ-വൈഡ് ആംഗിൾ ലെൻസും പോർട്രെയിറ്റ് ഷോട്ടുകൾക്കായി 2 എംപി ടെർഷ്യറി സെൻസർ എന്നിവയാണ് മറ്റ് സെൻസറുകൾ. 8 ജിബി റാമും 128 ജിബി സ്ഥിരസ്ഥിതി സ്റ്റോറേജുമുള്ള ഈ ഹാൻഡ്‌സെറ്റിന് സ്‌നാപ്ഡ്രാഗൺ 750 ജി ചിപ്‌സെറ്റ് മികച്ച പ്രവർത്തനക്ഷമത നൽകും. ഒക്ടാകോർ പ്രോസസർ 5 ജി സപ്പോർട്ട് ചെയ്യുന്ന മികച്ച പ്രകടനം നൽകുകയും ചെയ്യും. 30W വാർപ്പ് ചാർജ് 3 ടി ഫാസ്റ്റ് ചാർജിംഗ് ടെക്നോളോജിയുള്ള 4,500 എംഎഎച്ച് ബാറ്ററിയും നൽകിയിട്ടുണ്ട്. കളർ ഓപ്ഷനുകൾ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറിനുള്ള സപ്പോർട്ട് തുടങ്ങിയ സവിശേഷതകൾ ഇതുവരെ ലഭ്യമായിട്ടില്ല.

Best Mobiles in India

English summary
On the HDFC Bank Offers on the OnePlus Products page, the OnePlus Nord CE 5G was listed. The OnePlus 9, OnePlus 9 Pro, 9R, and even the earlier OnePlus 8T are among the devices featured in the list.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X