ഒരു വർഷം പഴയതാണെന്നുകരുതി പുലി പുലിയല്ലാതാകുമോ! ഈ കിടിലൻ വൺപ്ലസ് ഫോണിന് 6000 രൂപ ഡിസ്കൗണ്ട്
പുതിയ മോഡലുകൾ എത്തുമ്പോൾ മുൻ മോഡലുകൾക്ക് വിലകുറയുന്നത് സ്മാർട്ട്ഫോൺ വിപണിയിൽ സാധാരണമാണ്. അതേരീതിയിൽ ഇപ്പോൾ വൺപ്ലസിന്റെ നോർഡ് സിഇ 3 5ജിക്ക് ആമസോണിൽ വിലകുറഞ്ഞിരിക്കുന്നു. 26,999 രൂപ പ്രാരംഭ വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഈ ഫോൺ ആമസോണിൽനിന്ന് ഇപ്പോൾ 20,990 രൂപയ്ക്ക് വാങ്ങാം.
വൺപ്ലസ് 2023ൽ ഇന്ത്യയിൽ അവതരിപ്പിച്ച മോഡലാണ് വൺപ്ലസ് നോർഡ് സിഇ 3 5ജി (OnePlus Nord CE 3 5G). ഇപ്പോൾ ഏതാനും ആഴ്ചകൾക്ക് മുൻപ് വൺപ്ലസ് നോർഡ് സിഇ 4 ഇന്ത്യയിൽ അവതരിപ്പിക്കുകയുണ്ടായി. അതോടെയാണ് മുൻഗാമിയായാ നോർഡ് 3യുടെ വില കുറഞ്ഞിരിക്കുന്നത്.

വൺപ്ലസ് നോർഡ് സിഇ 3 ആമസോണിൽ ഇപ്പോൾ 15 ശതമാനം ഡിസ്കൗണ്ടിൽ 22,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ഒറിജിനൽ വിലയെക്കാൾ 4000 രൂപ ഡിസ്കൗണ്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇത് കൂടാതെ ബാങ്ക് ഓഫറും ഉണ്ട്. ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ 2000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് ലഭിക്കും.
ബാങ്ക് ഓഫർ വഴി ലഭ്യമാകുന്ന ഫ്ലാറ്റ് ഡിസ്കൗണ്ട് കൂടി ചേരുമ്പോഴാണ് വൺപ്ലസ് നോർഡ് സിഇ 3 ആമസോണിൽ നിന്ന് 6000 രൂപ വിലക്കുറവിൽ വാങ്ങാൻ സാധിക്കുക. ഒരു വർഷം മുൻപ് പുറത്തിറങ്ങിയ ഫോൺ ആണെങ്കിലും ഇപ്പോൾ 20000 രൂപ വിലയിൽ ലഭ്യമാകുന്നതിനാൽ വൺപ്ലസ് നോർഡ് സിഇ 3 5ജി നഷ്ടക്കച്ചവടമാകില്ല.

അതേസമയം വൺപ്ലസ് നോർഡ് സിഇ 4 ഇന്ത്യയിൽ 24,999 രൂപയ്ക്ക് ലഭ്യമാകും എന്ന കാര്യം കൂടി അറിഞ്ഞുവയ്ക്കുക. അതായത് നോർഡ് സിഇ 3 വാങ്ങുന്നതിനെക്കാൾ കുറച്ചുകൂടി തുക മുടക്കുകയാണ് എങ്കിൽ ഏറ്റവും ലേറ്റസ്റ്റ് മോഡൽ തന്നെ സ്വന്തമാക്കാൻ സാധിക്കും. ഇത് കൂടാതെ ബാങ്ക് ഓഫറുകളും കാണും.
മിഡ് റേഞ്ചിൽ ദൈനംദിന ആവശ്യങ്ങൾക്കായി ഒരു സ്മാർട്ട്ഫോൺ തേടുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ വൺപ്ലസ് നോർഡ് സിഇ 3യ്ക്ക് ഇപ്പോഴും ശക്തനായ ഫോൺ ആണ്. സ്‌നാപ്ഡ്രാഗൺ 782G ചിപ്സെറ്റ് കരുത്തിൽ എത്തുന്ന ഈ 5ജി സ്മാർട്ട്ഫോൺ ക്യാമറ, ഡിസ്പ്ലേ അടക്കമുള്ള കാര്യങ്ങളിലും നിലവിലെ വിലയ്ക്ക് മറ്റ് ഫോണുകളോട് കിടപിടിക്കുന്നുണ്ട്.
വൺപ്ലസ് നോർഡ് സിഇ 3 5ജിയുടെ ഫീച്ചറുകൾ: 6.7 ഇഞ്ച് ഫുൾ-HD+ ഫ്ലൂയിഡ് AMOLED ഡിസ്പ്ലേ, 120Hz വരെ റിഫ്രഷ് റേറ്റ്, അഡ്രിനോ 642 എൽ ജിപിയുവും 12 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമും ഉള്ള ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 782 ജി ചിപ്‌സെറ്റ്, 256GB സ്റ്റോറേജ്.

ഒഐഎസ്, ഇഐഎസ് പിന്തുണയുള്ള, 1/1.56-ഇഞ്ച് സോണി IMX890 സെൻസറും 8 മെഗാപിക്സൽ സോണി IMX355 അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 2 മെഗാപിക്സൽ 4cm മാക്രോ ലെൻസും ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ, സെൽഫികൾക്കായി, 16 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, 80W SuperVOOC ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററി.
5G, 4G LTE, Wi-Fi, ബ്ലൂടൂത്ത് 5.2, NFC, GPS, A-GPS, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, ഐആർ ബ്ലാസ്റ്റർ, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ, ടെമ്പറേച്ചർ സെൻസർ എന്നിവയാണ് വൺപ്ലസ് നോർഡ് സിഇ 3 5ജിയിലെ പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








