Home
Mobile

ഓട്ട ചെറുതാണ്, എങ്കിലും വൺപ്ലസിന്റെ സ്മാർട്ട്ഫോൺ ലോകത്തേക്ക് നുഴഞ്ഞ് കയറാം! ഡിസ്കൗണ്ട് ഇതാ

ഇന്ത്യൻ വിപണിയിലെ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ശ്രദ്ധേയമായൊരു പേരാണ് വൺപ്ലസ് ( OnePlus ). പല വില വിഭാഗങ്ങളിലായി മികച്ച സ്മാർട്ട്ഫോണുകൾ വൺപ്ലസ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. ഇതിനകം തന്നെ കരുത്തും വിശ്വാസ്യതയും നേടിയതിനാൽ പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർ വൺപ്ലസ് സ്മാർട്ട്ഫോണുകളെയും പരിഗണിക്കാറുണ്ട്.

ഈ വർഷം വൺപ്ലസ് പുറത്തിറക്കിയ മികച്ച സ്മാർട്ട്ഫോണുകളിൽ ​ഒന്നാണ് വൺപ്ലസ് നോർഡ് സിഇ 3 ​ലൈറ്റ് 5ജി ( OnePlus Nord CE 3 Lite 5G). 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലാണ് ഈ സ്മാർട്ട്ഫോൺ വൺപ്ലസ് ലഭ്യമാക്കിയിരിക്കുന്നത്.

ഓട്ട ചെറുതാണ്, എങ്കിലും വൺപ്ലസിന്റെ സ്മാർട്ട്ഫോൺ ലോകത്തേക്ക് കയറാം!

നിലവിൽ ആമസോണിലും വൺപ്ലസ് ഇന്ത്യയുടെ വെബ്‌സൈറ്റിലും വൺപ്ലസ് നോർഡ് സിഇ 3 ​ലൈറ്റ് 5ജിയുടെ 8 ജിബി റാം+ 128 ജിബി സ്റ്റോറേജ് വേരിയന്റ്19,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. വിലയിൽ കാര്യമായ ഡിസ്കൗണ്ട് ഒന്നുംതന്നെ ഇല്ല. എങ്കിലും ഈ ഫോൺ ഇപ്പോൾ 18,499 രൂപയ്ക്ക് വാങ്ങാൻ സാധിക്കും.

വൺപ്ലസ് നോർഡ് സിഇ3 5ജിയുടെ യഥാർത്ഥ വില 19,999 രൂപ ആണെങ്കിലും, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോൾ 1,500 രൂപ അധിക ഡിസ്കൗണ്ട് ലഭിക്കും. ഇത് പ്രയോജനപ്പെടുത്തിയാൽ ഉപയോക്താക്കൾക്ക് ഈ മികച്ച സ്മാർട്ട്ഫോൺ 18,499 രൂപ വിലയിൽ ലഭിക്കും.

ഓട്ട ചെറുതാണ്, എങ്കിലും വൺപ്ലസിന്റെ സ്മാർട്ട്ഫോൺ ലോകത്തേക്ക് കയറാം!

ഈ ഫോൺ ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ വിലയാണ് ഇത് എന്ന് കരുതരുത്. വിവിധ ഓഫർ സെയിലുകളും മറ്റും പ്രഖ്യാപിക്കുന്ന സമയത്ത് വൺപ്ലസ് നോർഡ് സിഇ 3യുടെ വിലയിൽ ഡിസ്കൗണ്ട് ഉണ്ടാകാറുണ്ട്. അ‌തോടൊപ്പം തന്നെ ബാങ്ക് ഓഫറുകളും ലഭ്യമാകാറുണ്ട്. അ‌ടുത്തിടെ നടന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഈ ഫോൺ 17,499 രൂപയ്ക്ക് ലഭ്യമായിരുന്നു.

അ‌ന്നത്തെ ഓഫർ വച്ച് നോക്കിയാൽ ഇപ്പോൾ ലഭിക്കുന്നത് വളരെ ചെറിയ വിലക്കുറവ് മാത്രമാണ്. എങ്കിലും 20000 രൂപയിൽ താഴെ വിലയിൽ ഒരു നല്ല 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ വാങ്ങേണ്ടവർക്ക് ഈ ബാങ്ക് ഓഫറും വൺപ്ലസ് നോർഡ് സിഇ 3 ​ലൈറ്റ് 5ജി ഫോണും തീർച്ചയായും പരിഗണിക്കാം.

വൺപ്ലസിന്റെ സ്മാർട്ട്ഫോണുകളുടെ ലോകത്തേക്ക് കടക്കാൻ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമായിട്ടുള്ള ഒരു പാസ് ആണ് വൺപ്ലസ് നോർഡ് സിഇ 3 ​ലൈറ്റ് 5ജി. ബാങ്ക് ഓഫറിനൊപ്പം വൺപ്ലസ് ഇന്ത്യയുടെ വെബ്‌സൈറ്റ് മറ്റ് ചില ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. സൗജന്യ യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ, സ്പോട്ടി​ഫൈ എന്നിവയാണ് അ‌വ.

ഓട്ട ചെറുതാണ്, എങ്കിലും വൺപ്ലസിന്റെ സ്മാർട്ട്ഫോൺ ലോകത്തേക്ക് കയറാം!

വൺപ്ലസ് നോർഡ് സിഇ 3 ​ലൈറ്റ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.72-ഇഞ്ച് LCD ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 പ്രോസസറാണ് ഈ ഫോണിന്റെ കരുത്ത്. 8GB LPDDR4x റാം+ 128GB UFS 2.2 സ്റ്റോറേജ്, 8GB LPDDR4x റാം+ 256GB സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാകും.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. സാംസങ് HM6 സെൻസർ പിന്തുണയിൽ എത്തുന്ന 108 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ ലെൻസും ഈ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിൽ ഉൾപ്പെടുന്നു. ഫ്രണ്ടിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറ നൽകിയിരിക്കുന്നു.

മാന്യമായ, 67W SUPERVOOC ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് നോർഡ് സിഇ 3 ​ലൈറ്റിലുള്ളത്. 80W ഫാസ്റ്റ് ചാർജറുമായി ബോക്‌സ് എത്തുന്നു. 20000 രൂപയിൽ താഴെ വിലയിലാണ് എത്തുന്നത് എങ്കിലും, വേഗമേറിയതും സുഗമവുമായ അനുഭവം' നൽകുന്നതിൽ വൺപ്ലസിനുള്ള വിരുത് വൺപ്ലസ് നോർഡ് സിഇ 3 ​ലൈറ്റ് 5ജിയിലും കാണാം.

More from GizBot

Best Mobiles in India

English summary
One of the best smartphones under Rs 20,000, the OnePlus Nord CE 3 Lite 5G will now get a discount of Rs 1,500. The phone is currently listed on Amazon and the OnePlus India website for Rs 19,999. But there is a bank discount of Rs.1500. With this you can buy the phone at a low price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X