പുതിയ 5ജി ഫോൺ വാങ്ങാൻ ഒരു അവസരം, ഈ വൺപ്ലസ് ഫോണിന് 2000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ട്
20000 രൂപയിൽ താഴെ വിലയിൽ ലഭ്യമായ ഒരു മികച്ച 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് മികച്ച ഓഫറുമായി ആമസോൺ രംഗത്ത്. വൺപ്ലസിന്റെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് ഇപ്പോൾ ആമസോണിൽ 2000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ടിൽ ലഭിക്കും.
ഇന്ത്യൻ വിപണിയിലെ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ പ്രമുഖനായ വൺപ്ലസ് കഴിഞ്ഞ വർഷം 20000 രൂപയിൽ താഴെ വില വിഭാഗത്തിൽ പുറത്തിറക്കിയ മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി ( OnePlus Nord CE 3 Lite 5G).

കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത ഫോൺ ആയതിനാൽത്തന്നെ ഇതിനകം ഈ സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളെപ്പറ്റിയും പെർഫോമൻസിനെപ്പറ്റിയുമൊക്കെ ആളുകൾക്കിടയിൽ മികച്ച മതിപ്പാണ് ഉള്ളത്. വാങ്ങിയ പലരുടെയും അഭിപ്രായം പരിഗണിച്ചും വൺപ്ലസിനെ ഇഷ്ടപ്പെടുന്നതുകൊണ്ടും നിരവധി പേർ തങ്ങളുടെ പുതിയ 5ജി സ്മാർട്ട്ഫോണായി ഈ മോഡലിനെ തിരഞ്ഞെടുക്കാറുണ്ട്.
നിലവിൽ ആമസോണിൽ വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജിയുടെ 8ജിബി റാം+ 128ജിബി സ്റ്റോറേജ് വേരിയന്റ് 17,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 10% ഫ്ലാറ്റ് ഡിസ്കൗണ്ടാണ് ആമസോൺ ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നത്. ലോഞ്ച് ചെയ്തപ്പോൾ 19999 രൂപയായിരുന്നു വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജിയുടെ പ്രാരംഭ മോഡലിന്റെ വില.

അതായത് 2000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ടിൽ ആണ് ഈ ജനപ്രിയ വൺപ്ലസ് 5ജി ഫോൺ ഇപ്പോൾ ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമേ ബാങ്ക് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ വില 17000 രൂപയിൽ താഴേക്ക് കൊണ്ടുവരാനാകും. ഇത് കൂടാതെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
അടുത്തിടെ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഈ ഫോൺ 17,499 രൂപയ്ക്ക് ലഭ്യമായിരുന്നു. അതിനു ശേഷം ഇത്രയും വിലക്കുറവ് ലഭിക്കുന്നത് ഇപ്പോഴാണ്. ബാങ്ക് ഡിസ്കൗണ്ടുകൾ സഹിതമാണ് അന്ന് 17, 499 രൂപയ്ക്ക് ഈ ഫോൺ ലഭ്യമായത്. എന്നാലിന്ന് ബാങ്ക് ഓഫർ ഇല്ലാതെതന്നെ 17999 രൂപയ്ക്ക് വാങ്ങാം. ബാങ്ക് ഓഫർ പ്രയോജനപ്പെടുത്തിയാൽ അതിനെക്കാൾ വിലകുറയും.
20000 രൂപയിൽ താഴെ വിലയിൽ ഒരു നല്ല 5ജി സ്മാർട്ട്ഫോൺ വാങ്ങേണ്ടവർക്ക് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജിക്ക് ഇപ്പോൾ ലഭ്യമായിരിക്കുന്ന ഫ്ലാറ്റ് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്താവുന്നതാണ്. വൺപ്ലസിന്റെ സ്മാർട്ട്ഫോണുകളുടെ ലോകത്തേക്ക് കടക്കാൻ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമായിട്ടുള്ള ഒരു പാസ് ആണ് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി എന്ന് പറയാം.

വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 പ്രോസസറാണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.72-ഇഞ്ച് LCD ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 8GB LPDDR4x റാം+ 128GB UFS 2.2 സ്റ്റോറേജ്, 8GB LPDDR4x റാം+ 256GB സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാകും.
സാംസങ് HM6 സെൻസർ പിന്തുണയിൽ എത്തുന്ന 108 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ ലെൻസും അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. ഫ്രണ്ടിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറ നൽകിയിരിക്കുന്നു.
67W SUPERVOOC ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് നോർഡ് സിഇ 3 ലൈറ്റ് 5ജിയിൽ ഉള്ളത്. ബോക്‌സിൽ 80W ഫാസ്റ്റ് ചാർജറും എത്തുന്നു. 20000 രൂപയിൽ താഴെ വില വിഭാഗത്തിലാണ് എത്തുന്നത് എങ്കിലും, വേഗമേറിയതും സുഗമവുമായ അനുഭവം' നൽകുന്നതിൽ വൺപ്ലസിനുള്ള വിരുത് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജിയിലും കാണാം.


Click it and Unblock the Notifications








