Home
Mobile

വൺപ്ലസ് നോർഡ് സിഇ 3 ​ലൈറ്റ് 5ജിയുടെ വില പാതാളത്തിലേക്ക്! പുതിയ ഡിസ്കൗണ്ട് എത്തി

20000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള 5ജി സ്മാർട്ട്ഫോണുകളിൽ ഏറ്റവും മികച്ച ഓപ്ഷനാണ് വൺപ്ലസ് നോർഡ് സിഇ 3 ​ലൈറ്റ് 5ജി (OnePlus Nord CE 3 Lite 5G). ബെസ്റ്റ് സെല്ലിങ് സ്മാർട്ട്ഫോൺ എന്നാണ് ഈ സ്മാർട്ട്ഫോണിനെ പ്രമുഖ ഇ-കൊമേഴ്സ് ​സൈറ്റുകൾ വിശേഷിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം വൺപ്ലസ് പുറത്തിറക്കിയ മികച്ച സ്മാർട്ട്ഫോണുകളിൽ ​ഒന്നായ വൺപ്ലസ് നോർഡ് സിഇ 3 ​ലൈറ്റ് 5ജിയുടെ 8 ജിബി റാം+ 128 ജിബി സ്റ്റോറേജ് വേരിയന്റ് 19,999 രൂപ വിലയിലാണ് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. ഇപ്പോഴും പല ഓൺ​ലൈൻ പ്ലാറ്റ്ഫോമുകളും ഈ ഫോൺ വിൽക്കുന്നതും ഇതേവിലയിലാണ്.

വൺപ്ലസ് നോർഡ് സിഇ 3 ​ലൈറ്റ് 5ജിയുടെ വില പാതാളത്തിലേക്ക്!

എന്നാൽ ഫ്ലിപ്പ്കാർട്ട് ഇപ്പോൾ വൺപ്ലസ് നോർഡ് സിഇ 3 ​ലൈറ്റ് 5ജിയുടെ 8 ജിബി റാം+ 128 ജിബി സ്റ്റോറേജ് വേരിയന്റ് 18,961 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് പുറമേ വിവിധ ബാങ്ക് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽത്തന്നെ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ഏകദേശം 2000 രൂപ വിലക്കുറവിൽ സ്വന്തമാക്കാൻ സാധിക്കുന്നു.

കഴിഞ്ഞ മാസവും ഈ മാസവുമായി ധാരാളം 5ജി ഫോണുകൾ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുകയുണ്ടായി. അ‌വയിൽ പലതും 15000 രൂപയിൽ താഴെ വിലയിലാണ് എത്തിയത്. 15000-20000 രൂപ വില വിഭാഗത്തിൽ ഇപ്പോഴും മികച്ച ഓപ്ഷനായി വൺപ്ലസ് നോർഡ് സിഇ 3 ​ലൈറ്റ് 5ജി തുടരുന്നു.

വൺപ്ലസ് നോർഡ് സിഇ 3 ​ലൈറ്റ് 5ജിയുടെ വില പാതാളത്തിലേക്ക്!

ഫ്ലിപ്പ്കാർട്ടിന്റെ എതിരാളിയായ ആമസോണിലും വൺപ്ലസ് നോർഡ് സിഇ 3 ​ലൈറ്റ് 5ജി ലഭ്യമാണ്. 19,999 രൂപ വിലയിലാണ് ആമസോൺ ഈ ഫോണിന്റെ പ്രാരംഭ വേരിയന്റ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകുമ്പോൾ പോലും 18,999 രൂപ വില നൽകേണ്ടിവരും.

ആമസോൺ ബാങ്ക് ഓഫർ സഹിതം നൽകുന്നതിനെക്കാൾ താഴ്ന്ന വിലയിലാണ് ( 18,961 രൂപയ്ക്ക് ) ഫ്ലിപ്പ്കാർട്ട് ഇപ്പോൾ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്ക് ഡിസ്കൗണ്ട് കൂടി ചേരുമ്പോൾ ഫ്ലിപ്പ്കാർട്ടിൽ വൺപ്ലസ് നോർഡ് സിഇ 3 ​ലൈറ്റ് 5ജിയുടെ വില വീണ്ടും കുറയുന്നു.

ഈ ഫോൺ ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ വിലയാണ് ഇത് എന്ന് കരുതരുത്. വിവിധ ഓഫർ സെയിലുകളും മറ്റും പ്രഖ്യാപിക്കുന്ന സമയത്ത് വൺപ്ലസ് നോർഡ് സിഇ 3യുടെ വിലയിൽ ഡിസ്കൗണ്ട് ഉണ്ടാകാറുണ്ട്. അ‌തോടൊപ്പം ബാങ്ക് ഓഫറുകളും ലഭ്യമാകാറുണ്ട്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഈ ഫോൺ 17,499 രൂപയ്ക്ക് ലഭ്യമായിരുന്നു എന്നതും ഇവിടെ ഓർക്കേണ്ടതുണ്ട്.

വൺപ്ലസ് നോർഡ് സിഇ 3 ​ലൈറ്റ് 5ജിയുടെ വില പാതാളത്തിലേക്ക്!

വൺപ്ലസ് നോർഡ് സിഇ 3 ​ലൈറ്റ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 പ്രോസസറാണ് ഈ ഫോണിന്റെ കരുത്ത്. 6.72-ഇഞ്ച് LCD ഡിസ്‌പ്ലേ 120Hz റിഫ്രഷ് റേറ്റ് സഹിതം എത്തുന്നു. 8GB LPDDR4x റാം+ 128GB UFS 2.2 സ്റ്റോറേജ്, 8GB LPDDR4x റാം+ 256GB സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാകും.

സാംസങ് HM6 സെൻസർ പിന്തുണയിൽ എത്തുന്ന 108 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ ലെൻസും അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. ഫ്രണ്ടിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറ നൽകിയിരിക്കുന്നു.

67W SUPERVOOC ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് നോർഡ് സിഇ 3 ​ലൈറ്റ് 5ജിയിലുള്ളത്. 80W ഫാസ്റ്റ് ചാർജറുമായി ബോക്‌സ് എത്തുന്നു. 20000 രൂപയിൽ താഴെ വിലയിലാണ് എത്തുന്നത് എങ്കിലും, വേഗമേറിയതും സുഗമവുമായ അനുഭവം' നൽകുന്നതിൽ വൺപ്ലസിനുള്ള വിരുത് വൺപ്ലസ് നോർഡ് സിഇ 3 ​ലൈറ്റ് 5ജിയിലും കാണാം.

More from GizBot

Best Mobiles in India

English summary
OnePlus Nord CE3 Lite 5G is one of the best 5G smartphones available under Rs 20000. This smartphone is described as the best selling smartphone by leading e-commerce sites. OnePlus Nord CE3 Lite 5G is now available to buy on Flipkart at a great discount.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X