Home
Mobile

ഇത്രയും വലിയ ഡിസ്കൗണ്ട് ഉള്ളപ്പോൾ കുറഞ്ഞ മോഡൽ വാങ്ങി ബുദ്ധിമുട്ടണോ! സ്മാർട്ട് ഡീലുമായി വൺപ്ലസ്

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസ് തങ്ങളുടെ നോർഡ് സിഇ സീരീസിലെ ഏറ്റവും പുതിയ മോഡലിന് കിടിലൻ ഡിസ്കൗണ്ടുമായി രംഗത്ത്. നിലവിൽ വൺപ്ലസിന്റെ ഏറ്റവും മികച്ച മിഡ്റേഞ്ച് സ്മാർട്ട്ഫോണായ വൺപ്ലസ് നോർഡ് 4 2000 രൂപ ഡിസ്കൗണ്ടിൽ 27,999 രൂപയ്ക്ക് വാങ്ങാൻ ലഭ്യമാണ്. ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ശേഷിയില്ലാത്തവർക്കായി തൊട്ടടുത്ത ഓപ്ഷനായ വൺപ്ലസ് നോർഡ് സിഇ4 5ജി (OnePlus Nord CE 4 5G) 3000 രൂപ ഡിസ്കൗണ്ടിൽ വൺപ്ലസ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നു. ഈ കിടിലൻ ഡിസ്കൗണ്ട് ഉപയോഗപ്പെടുത്തിയാൽ വൺപ്ലസ് നോർഡ് സിഇ4ന് താഴെയുള്ള മോഡലിന്റേതിനോട് അ‌ടുത്ത വിലയിൽ നോർഡ് സിഇ4 സ്വന്തമാക്കാനാകും.

അ‌തായത് കുറഞ്ഞ വിലയിലുള്ള മോഡൽ വാങ്ങുന്നതിന്റെ അ‌ടുത്ത വിലയിൽ കൂടിയ മോഡൽ സ്മാർട്ട്ഫോൺ സ്വന്തമാക്കാനാകും. ഇന്ത്യയിൽ വൺപ്ലസ് നോർഡ് സിഇ 4 ന്റെ 8GB+128GB സ്റ്റോറേജ് വേരിയൻ്റിന് 24,999 രൂപയും 8GB+256GB വേരിയൻ്റിന് 26,999 രൂപയുമാണ് വില. 3000 രൂപ ഡിസ്കൗണ്ട് ലഭിക്കുന്ന ബാങ്ക് ഓഫർ പ്രയോജനപ്പെടുത്തിയാൽ വില 21,999 രൂപയായി കുറയും.

ഇത്രയും വലിയ ഡിസ്കൗണ്ട് ഉള്ളപ്പോൾ കുറഞ്ഞ മോഡൽ വാങ്ങി ബുദ്ധിമുട്ടണോ!

വൺപ്ലസ് നോർഡ് സിഇ4 ​ലൈറ്റ് 5ജിയുടെ 8GB റാം+ 128GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയും 8GB+ 256GB വേരിയന്റിന് 22,999 രൂപയുമാണ് വില. അ‌തായത് ഡിസ്കൗണ്ടിന് ശേഷം വൺപ്ലസ് നോർഡ് സിഇ4 5ജി ലഭ്യമാകുന്ന വിലയും നോർഡ് സിഇ4 ​ലൈറ്റ് 5ജിയുടെ യഥാർഥ വിലയും തമ്മിൽ 2000 രൂപ മാത്രമാണ് വ്യത്യാസം.

വെറും 2000 രൂപ അധികമായി നൽകുന്നതിലൂടെ കുറച്ചുകൂടി മികച്ച ഒരു സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഉപയോക്താക്കൾക്ക് ഇതിലൂടെ അ‌വസരം ലഭിക്കുന്നു. 25000 രൂപയിൽ താഴെ വിലയിലെ മികച്ച സ്മാർട്ട്ഫോണുകളിലൊന്നാണ് വൺപ്ലസ് നോർഡ് സിഇ4 5ജി. 20000 രൂപയിൽ താഴെ വിലയിലെ മികച്ച സ്മാർട്ട്ഫോണുകളിലൊന്നാണ് വൺപ്ലസ് നോർഡ് സിഇ4 ​ലൈറ്റ് 5ജി.

ഇത്രയും വലിയ ഡിസ്കൗണ്ട് ഉള്ളപ്പോൾ കുറഞ്ഞ മോഡൽ വാങ്ങി ബുദ്ധിമുട്ടണോ!

ഇപ്പോൾ വൺപ്ലസ് വെബ്​സൈറ്റിലും ഫ്ലിപ്പ്കാർട്ട് ഉൾപ്പെടെയുള്ള മറ്റ് ഇ-കൊമേഴ്സ് ​സൈറ്റുകളിലും വൺപ്ലസ് നോർഡ് സിഇ4 5ജിക്ക് ഈ 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഈ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തുന്നതിലൂടെ 20000 രൂപയുടെ ഫോൺ വാങ്ങാൻ മുടക്കുന്ന തുകകൊണ്ട് 25000 രൂപ റേഞ്ചിനുള്ളിലുള്ള ഒരു കിടിലൻ ഫോൺ സ്വന്തമാക്കാൻ സാധിക്കുന്നു.

വൺപ്ലസ് നോർഡ് സിഇ4 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റും 93.4 ശതമാനം സ്‌ക്രീൻ-ടു-ബോഡി ആസ്പക്ട് റേഷ്യോയും ഉളള 6.7 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റാണ് ഈ ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസിലാണ് പ്രവർത്തനം.

OIS ഉള്ള 50MP സോണി LYT600 പ്രൈമറി സെൻസറും 8MP സോണി IMX355 അൾട്രാ വൈഡ് ക്യാമറയും അ‌ടങ്ങുന്ന
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വൺപ്ലസ് നോർഡ് സിഇ 4ൽ ഉള്ളത്. സെൽഫികൾക്കായി 16MP ഫ്രണ്ട് ക്യാമറയുമുണ്ട്. സൂപ്പർ സ്ലോ-മോഷനും ടൈം-ലാപ്‌സ് റെക്കോർഡിംഗും പിന്തുണയ്‌ക്കും, 4K-യിൽ 30fps-ലും 1080P-ൽ 60/30fps-ലും വീഡിയോകൾ റെക്കോർഡുചെയ്യാം.

ഇത്രയും വലിയ ഡിസ്കൗണ്ട് ഉള്ളപ്പോൾ കുറഞ്ഞ മോഡൽ വാങ്ങി ബുദ്ധിമുട്ടണോ!

ഡ്യുവൽ സിം, 5G, Wi-Fi 2-2 MIMO, ബ്ലൂടൂത്ത് 5.4, IP54 റേറ്റിങ്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷൻ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 100W SUPERVOOC ചാർജിങ് പിന്തുണയോടെ എത്തുന്ന 5,500mAh ബാറ്ററി എന്നിവയൊക്കെയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ഡാർക്ക് ക്രോം, സെലാഡൺ മാർബിൾ എന്നീ നിറങ്ങളിലാണ് വൺപ്ലസ് നോർഡ് സിഇ4 5ജി ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
OnePlus Nord CE4 5G is now available at a discount of Rs 3000. It is priced at Rs 24,999 for the 8GB+128GB storage variant and Rs 26,999 for the 8GB+256GB variant. The price will come down to Rs 21,999 if you avail the bank offer of Rs 3000 discount. For a little more than buying the OnePlus Nord CE4 Lite 5G, you can get the slightly better Nord CE4.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X