Home
Mobile

ഉണ്ടാക്കിയ കമ്പനി പോലും ഇങ്ങനൊരു ഓഫർ നൽകുന്നില്ല! വൺപ്ലസ് നോർഡ് CE4 5G വൻ ഡിസ്കൗണ്ടിൽ വാങ്ങാം

സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഡിസ്കൗണ്ടുകൾ എന്നും ഒരു വീക്ക്നെസ് ആണ്. മികച്ച സ്മാർട്ട്ഫോൺ കിടിലൻ ഡിസ്കൗണ്ടിൽ വാങ്ങുമ്പോൾ കിട്ടുന്ന മനസുഖം ഒന്ന് വേറെയാണ്. ആമസോൺ, ഫ്ലിപ്പ്കാർട്ട്, വിജയ്സ് സെയിൽസ് തുടങ്ങിയ ഇ-കൊമേഴ്സ് ​സൈറ്റുകളെല്ലാം പലപ്പോഴും സ്മാർട്ട്ഫോണുകൾക്ക് സ്വന്തം ബ്രാൻഡുകൾ നൽകുന്നതിനെക്കാൾ വിലക്കുറവ് വാഗ്ദാനം ചെയ്യാറുണ്ട്. അ‌തിനാൽത്തന്നെ പലപ്പോഴും ഈ ​സൈറ്റുകൾ വഴിയാണ് സ്മാർട്ട്ഫോണുകൾ കൂടുതലായും വിറ്റഴിയുന്നത്. ഇപ്പോൾ വൺപ്ലസിന്റെ 25000 രൂപയിൽ താഴെ വിലയിൽ എത്തുന്ന സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലെ ഏറ്റവും മികച്ച മോഡലായ വൺപ്ലസ് നോർഡ് സിഇ4 ​5ജി ഇതേപോലെ വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്.

ലോഞ്ച് ചെയ്ത സമയത്ത് വൺപ്ലസ് നോർഡ് സിഇ4 5ജിയുടെ 8GB+128GB അ‌ടിസ്ഥാന വേരിയൻ്റിന് 24,999 രൂപയും 8GB+256GB വേരിയൻ്റിന് 26,999 രൂപയുമായിരുന്നു ഇന്ത്യയിലെ വില. എന്നാലിപ്പോൾ വൺപ്ലസിന്റെ വെബ്​സൈറ്റിലും മറ്റ് പല പ്ലാറ്റ്ഫോമുകളിലും 2000 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 22999 രൂപ വിലയിലാണ് അ‌ടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

വൺപ്ലസ് നോർഡ് CE4 5G വൻ ഡിസ്കൗണ്ടിൽ വാങ്ങാം

എന്നാൽ 22999 രൂപയെക്കാൾ കുറഞ്ഞ വിലയിൽ വൺപ്ലസ് നോർഡ് സിഇ4 5ജി വാങ്ങാൻ ഇപ്പോൾ അ‌വസരമുണ്ട്. വൺപ്ലസിന്റെ ഔദ്യോഗിക വെബ്​സൈറ്റിൽ​ പോലും ലഭിക്കാത്തത്ര വിലക്കുറവിൽ ഒരു ഡീൽ മുന്നോട്ട് വച്ചിരിക്കുന്നത് പ്രമുഖ ഇ-കൊമേഴ്സ് വെബ്​സൈറ്റ് ആയ വിജയ് സെയിൽസ് ആണ്. ഇവിടെയും 22999 രൂപ വിലയിൽ തന്നെയാണ് അ‌ടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ 2500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് വൺപ്ലസ് നോർഡ് സിഇ4 ​5ജിക്ക് വിജയ് സെയിൽസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഓഫർ പ്രയോജനപ്പെടുത്തിയാൽ 20499 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. പരിമിതകാലത്തേക്ക് മാത്രമാകും ഈ ഓഫർ ലഭ്യമാകുക. ഈ ഡീൽ കാണുന്നതിനും സ്വന്തമാക്കുന്നതിനുമായി 'വൺപ്ലസ് നോർഡ് സിഇ4 5ജി' എന്നതിൽ ക്ലിക്ക് ചെയ്യുക.

വൺപ്ലസ് നോർഡ് CE4 5G വൻ ഡിസ്കൗണ്ടിൽ വാങ്ങാം

വൺപ്ലസ് നോർഡ് സിഇ 4 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റും 93.4 ശതമാനം സ്‌ക്രീൻ-ടു-ബോഡി ആസ്പക്ട് റേഷ്യോയും ഉളള 6.7 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ സഹിതമാണ് ഈ ​വൺപ്ലസ് ഫോൺ കമ്പനി അ‌വതരിപ്പിച്ചത്. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റാണ് നോർഡ് സിഇ 4 5ജിയുടെ കരുത്ത്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസിൽ ആണ് ഈ ഫോൺ എത്തുന്നത്. LPDDR4x റാം, UFS 3.1 സ്റ്റോറേജ്, വെള്ളത്തിൻ്റെയും പൊടിയുടെയും പ്രതിരോധത്തിനായി IP54 റേറ്റിങ്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷൻ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഇതിലുണ്ട്.

OIS ഉള്ള 50MP സോണി LYT600 പ്രൈമറി സെൻസറും 8MP സോണി IMX355 അൾട്രാ വൈഡ് ക്യാമറയും അ‌ടങ്ങുന്ന
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വൺപ്ലസ് നോർഡ് സിഇ 4ൽ ഉള്ളത്. സെൽഫിക്കായി 16MP ഫ്രണ്ട് ക്യാമറയുമുണ്ട്. 4K-യിൽ 30fps-ലും 1080P-ൽ 60/30fps-ലും വീഡിയോകൾ റെക്കോർഡുചെയ്യാം. സൂപ്പർ സ്ലോ-മോഷനും ടൈം-ലാപ്‌സ് റെക്കോർഡിംഗും പിന്തുണയ്‌ക്കും.

വൺപ്ലസ് നോർഡ് CE4 5G വൻ ഡിസ്കൗണ്ടിൽ വാങ്ങാം

ഡ്യുവൽ സിം പിന്തുണ, 5G കണക്റ്റിവിറ്റി, Wi-Fi 2-2 MIMO, ബ്ലൂടൂത്ത് 5.4 കണക്ടിവിറ്റി ഫീച്ചറുകൾ എന്നിവ ഇതിലുണ്ട്. 100W SUPERVOOC ചാർജിങ് പിന്തുണയോടെ എത്തുന്ന 5,500mAh ബാറ്ററിയാണ് ഈ വൺപ്ലസ് ഫോണിലുള്ളത്. ഡാർക്ക് ക്രോം, സെലാഡൺ മാർബിൾ എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. 16.25cm ഉയരവും 7.53cm വീതിയും 0.84cm കനവും നോർഡ് സിഇ4 5ജിക്ക് ഉണ്ട്. ഏകദേശം 186 ഗ്രാം ആണ് ഭാരം.

അഫിലിയേറ്റ് വെളിപ്പെടുത്തൽ

ഈ വെബ്സൈറ്റിലെ അഫിലിയേറ്റ് ലിങ്കുകൾ വഴി നടത്തുന്ന പർച്ചേസുകളിൽ നിന്ന് ഗിസ്ബോട്ട് കമ്മീഷൻ നേടുന്നു. പ്രോഡക്ടുകൾ സത്യസന്ധമായ അഭിപ്രായങ്ങളുടെയും വ്യക്തിപരമായ അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, യാതൊരു അധിക ചെലവുമില്ലാതെ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു.

Best Mobiles in India

English summary
OnePlus Nord CE4 5G is now available at a huge discount on Vijay Sales. At the time of launch, the OnePlus Nord CE4 5G was priced at Rs 24,999 for the 8GB+128GB base variant and Rs 26,999 for the 8GB+256GB variant in India. However, now the base model is listed at Rs 22,999 after a direct discount of Rs 2,000. It can be purchased at a price of Rs 20,499 on Vijay Sales.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X