Home
Mobile

സ്ഥലത്തെ പ്രധാന പയ്യൻസ്! ആമസോൺ ഓഫർ സെയിലിലെ മിന്നും താരമായി ഈ വൺപ്ലസ് സ്മാർട്ട്ഫോൺ

സ്മാർട്ട്ഫോൺ ഉൾപ്പെടെയുള്ളവയ്ക്ക് വൻ ഡിസ്കൗണ്ടുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ മുന്നേറുകയാണ്. ഉത്സവകാലം കണക്കിലെടുത്ത് ആരംഭിച്ചിരിക്കുന്ന ഈ ഓഫർ സെയിലിൽ നിരവധി മികച്ച സ്മാർട്ട്ഫോണുകൾ യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. അ‌തിൽ വൺപ്ലസിന്റെ സ്മാർട്ട്ഫോണുകൾ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. വൺപ്ലസ് 12, വൺപ്ലസ് നോർഡ് 4, വൺപ്ലസ് നോർഡ് സിഇ 4, വൺപ്ലസ് നോർഡ് സിഇ4 ​ലൈറ്റ് എന്നീ ജനപ്രിയ വൺപ്ലസ് 5ജി സ്മാർട്ട്ഫോണുകൾക്കെല്ലാം കിടിലൻ ഡിസ്കൗണ്ടുകൾ ഇപ്പോൾ ആമസോണിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ചില മോഡലുകൾക്കൊപ്പം സൗജന്യമായി ഇയർബഡ്സും ലഭ്യമാണ്.

വൺപ്ലസിന്റെ ജനപ്രിയ സ്മാർട്ട്ഫോൺ മോഡലായ വൺപ്ലസ് നോർഡ് സിഇ 4 5ജി ഇപ്പോൾ ആകർഷകമായ ഡിസ്കൗണ്ടിനൊപ്പം എത്തുന്നു. കൂടാതെ ഇതിന്റെയൊപ്പം നോർഡ് ബഡ്സ് 2r ടിഡബ്ലു ഇയർബഡ്സും സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നു. മുൻപ് പല ഓഫർ സെയിലുകളിലും ഈ ഫോണിന് ഡിസ്കൗണ്ട് ലഭ്യമായിട്ടുണ്ട് എങ്കിലും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഡീൽ കൂടുതൽ ലാഭകരമാണ്.

സ്ഥലത്തെ പ്രധാന പയ്യൻസ്! ആമസോൺ ഓഫർ സെയിലിലെ താരമായി വൺപ്ലസ്

വൺപ്ലസ് നോർഡ് സിഇ4 ന്റെ 8GB+128GB സ്റ്റോറേജ് വേരിയൻ്റ് 24,999 രൂപ വിലയിലും 8GB+256GB വേരിയൻ്റ് 26,999 രൂപ വിലയിലുമാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇപ്പോൾ ഇത് ഡിസ്കൗണ്ടിൽ 21,999 രൂപ വിലയിൽ ആമസോണിൽ വിൽക്കുന്നു. ഫെസ്റ്റിവൽ ഡിസ്കൗണ്ടായി 1500 രൂപയും ബാങ്ക് ഡിസ്കൗണ്ടായി 1500 രൂപയും കുറയുന്നതോടെയാണ് ഇത് 21,999 രൂപ വിലയിൽ വാങ്ങാനാകുന്നത്.

21,999 രൂപ വിലയിൽ വൺപ്ലസ് നോർഡ് സിഇ4 ഇതിന് മുൻപും ചില ഓഫർ സെയിലുകളിൽ ലഭ്യമായിട്ടുണ്ട്. എന്നാലിപ്പോൾ ഈ സ്മാർട്ട്ഫോണിനൊപ്പം 1,999 രൂപ വിലയുള്ള വൺപ്ലസ് നോർഡ് ബഡ്സ് 2r ഇയർബഡ്സും സൗജന്യമായി ലഭിക്കുന്നു. അ‌തിനാൽ ഇപ്പോൾ ഈ ഫോൺ വാങ്ങുമ്പോൾ മുൻപത്തെക്കാൾ ലാഭം നേടാനാകുന്നു.

സ്ഥലത്തെ പ്രധാന പയ്യൻസ്! ആമസോൺ ഓഫർ സെയിലിലെ താരമായി വൺപ്ലസ്

വൺപ്ലസ് നോർഡ് സിഇ4 5ജിയുടെ പ്രധാന ഫീച്ചറുകൾ: ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റാണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റും 93.4 ശതമാനം സ്‌ക്രീൻ-ടു-ബോഡി ആസ്പക്ട് റേഷ്യോയും ഉളള 6.7 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസിലാണ് പ്രവർത്തനം.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വൺപ്ലസ് നോർഡ് സിഇ 4ൽ ഉള്ളത്. അ‌തിൽ OIS ഉള്ള 50MP സോണി LYT600 പ്രൈമറി സെൻസറും 8MP സോണി IMX355 അൾട്രാ വൈഡ് ക്യാമറയും അ‌ടങ്ങുന്നു. സെൽഫികൾക്കായി 16MP ഫ്രണ്ട് ക്യാമറയുമുണ്ട്. സൂപ്പർ സ്ലോ-മോഷനും ടൈം-ലാപ്‌സ് റെക്കോർഡിംഗും പിന്തുണയ്‌ക്കും, 4K-യിൽ 30fps-ലും 1080P-ൽ 60/30fps-ലും വീഡിയോകൾ റെക്കോർഡുചെയ്യാം.

100W SUPERVOOC ചാർജിങ് പിന്തുണയോടെ എത്തുന്ന 5,500mAh ബാറ്ററി, ഡ്യുവൽ സിം, 5G, Wi-Fi 2-2 MIMO, ബ്ലൂടൂത്ത് 5.4, IP54 റേറ്റിങ്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷൻ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, എന്നിവയൊക്കെയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ഡാർക്ക് ക്രോം, സെലാഡൺ മാർബിൾ എന്നീ നിറങ്ങളിലാണ് വൺപ്ലസ് നോർഡ് സിഇ4 5ജി ലഭ്യമാകുക.

സ്ഥലത്തെ പ്രധാന പയ്യൻസ്! ആമസോൺ ഓഫർ സെയിലിലെ താരമായി വൺപ്ലസ്

20000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോൺ ആണ് വേണ്ടതെങ്കിൽ വൺപ്ലസ് നോർഡ് സിഇ4നെക്കാൾ അ‌ൽപ്പം കുറഞ്ഞ വൺപ്ലസ് നോർഡ് സിഇ4 ​ലൈറ്റ് 5ജി ഉണ്ട്. വൺപ്ലസ് നോർഡ് സിഇ4 ​ലൈറ്റ് 5ജിയുടെ 8GB റാം+ 128GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയും 8GB+ 256GB വേരിയന്റിന് 22,999 രൂപയുമാണ് ലോഞ്ച് വില.

എന്നാൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഓഫറിന്റെ ഭാഗമായി വൺപ്ലസ് നോർഡ് സിഇ4 ​ലൈറ്റ് 5ജി 16,999 രൂപ മൂല്യത്തിൽ വാങ്ങാനാകുമെന്ന് ആമസോൺ പറയുന്നു. ഡയറക്ട് ഡിസ്കൗണ്ടിനും ബാങ്ക് ഡിസ്കൗണ്ടിനും പുറമേ വൺപ്ലസിന്റെ ബുള്ളറ്റ് ഇയർഫോണും ഈ ഫോണിനൊപ്പം സൗജന്യമായി ലഭ്യമാകും.

Best Mobiles in India

English summary
OnePlus Nord CE4 5G can now be bought at a huge discount during the Amazon Great Indian Festival Sale. The 8GB+128GB storage variant of the OnePlus Nord CE4 has been launched in India at a price of Rs 24,999 and the 8GB+256GB variant at a price of Rs 26,999. It is now available on Amazon at a discounted price of Rs 21,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X