വൺപ്ലസിന്റെ മൊഞ്ചൻ 5G ഫോണിന് കിടിലൻ ഡിസ്കൗണ്ട്! ഇത്രയും വിലക്കുറവ് ലാഭം തന്നെ!
ഇന്ത്യൻ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് വളരെ സുപരിചിതമായ ബ്രാൻഡാണ് വൺപ്ലസ്. വൺപ്ലസിന്റെ വിവിധ സ്മാർട്ട്ഫോണുകൾ വിപണിയിൽ ഉണ്ടെങ്കിലും ഇടത്തരം ബജറ്റിൽ നിലവിൽ സ്വന്തമാക്കാവുന്ന ഏറെ മികച്ച ഒരു മോഡൽ വൺപ്ലസ് നോർഡ് സിഇ4 5ജി (OnePlus Nord CE4) ആണ്. നിരവധി മികച്ച ഫീച്ചറുകൾ സഹിതം മാന്യമായ വിലയിൽ എത്തുന്നു എന്നതാണ് ഈ വൺപ്ലസ് ഫോണിനെ ജനപ്രിയമാക്കുന്നത്. ഇതിന് മുകളിൽ ഒരു മോഡൽ തേടുന്നവർക്ക് വൺപ്ലസ് നോർഡ് 4 പരിഗണിക്കാം. ഇതിലും താഴെയുള്ള ഒരു മോഡൽ തേടുന്നവർക്ക് വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ് 5ജി പരിഗണിക്കാം.
എന്നാൽ, 20000 രൂപയിൽ താഴെ വിലയിൽ ഒരു 5ജി സ്മാർട്ട്ഫോൺ വാങ്ങാനാണ് ആലോചിക്കുന്നത് എങ്കിൽ ഉറപ്പായും പരിഗണിക്കാവുന്ന ഓപ്ഷനാണ് വൺപ്ലസ് നോർഡ് സിഇ4 5ജി. മുൻപ് ചില ഓഫർ സെയിലുകളിൽ ഈ ഫോണിന് ഡിസ്കൗണ്ട് ലഭ്യമായപ്പോൾ പോലും ഇതിന്റെ വില 21999 രൂപയായിരുന്നു. എന്നാലിപ്പോൾ അതിനെയും വെല്ലുന്ന വിലക്കുറവിൽ ഈ വൺപ്ലസ് ഫോൺ സ്വന്തമാക്കാൻ സാധിക്കും.

കഴിഞ്ഞ വർഷം ഏപ്രിലിൽ ആണ് വൺപ്ലസ് നോർഡ് സിഇ4 ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. അന്ന് അതിന്റെ 8GB + 128GB സ്റ്റോറേജ് വേരിയൻ്റിന് 24,999 രൂപയും 8GB + 256GB വേരിയൻ്റിന് 26,999 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ആയ ആമസോൺ ഈ വൺപ്ലസ് മോഡലിന് കിടിലൻ വിലക്കുറവ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ആമസോണിൽ വൺപ്ലസ് നോർഡ് സിഇ4 ന്റെ അടിസ്ഥാന മോഡൽ ഇപ്പോൾ 21,998 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ അടിസ്ഥാന മോഡൽ വെറും 19,998 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. പരിമിതമായ കാലത്തേക്കാണ് ഈ ഡിസ്കൗണ്ട് ലഭ്യമാകുക.

20000 രൂപയിൽ താഴെ വിലയിൽ ഈ ഫോൺ വാങ്ങാനാകുന്നത് ഒരു മികച്ച അവസരമാണ്. സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. വൺപ്ലസ് നോർഡ് സിഇ 4 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റും 93.4 ശതമാനം സ്‌ക്രീൻ-ടു-ബോഡി ആസ്പക്ട് റേഷ്യോയും ഉളള 6.7 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്.
ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റിനൊപ്പം മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്നതിനായി 8GB LPDDR4x റാം, വെർച്വൽ റാം ഫീച്ചറുകളും ഇതിലുണ്ട്. ഇതോടൊപ്പം 256GB വരെ UFS 3.1 സ്റ്റോറേജും വൺപ്ലസ് നോർഡ് സിഇ 4 വാഗ്ദാനം ചെയ്യുന്നു. 128GB, 256GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.
ക്യാമറകളുടെ കാര്യമെടുത്താൽ, OIS ഉള്ള 50MP സോണി LYT600 പ്രൈമറി സെൻസറും 8MP സോണി IMX355 അൾട്രാ വൈഡ് ക്യാമറയും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വൺപ്ലസ് നോർഡ് സിഇ 4ൽ ഉള്ളത്. സെൽഫികൾക്കായി 16MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. സൂപ്പർ സ്ലോ-മോഷനും ടൈം-ലാപ്‌സ് റെക്കോർഡിംഗും പിന്തുണയ്‌ക്കും, 4K-യിൽ 30fps-ലും 1080P-ൽ 60/30fps-ലും വീഡിയോകൾ റെക്കോർഡുചെയ്യാം.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസിൽ ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. ഡ്യുവൽ സിം പിന്തുണ, 5G കണക്റ്റിവിറ്റി, Wi-Fi 2-2 MIMO, ബ്ലൂടൂത്ത് 5.4 കണക്ടിവിറ്റി ഫീച്ചറുകൾ ഇതിലുണ്ട്. വെള്ളത്തിൻ്റെയും പൊടിയുടെയും പ്രതിരോധത്തിനായി IP54 റേറ്റിംഗും ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, വയർഡ്, വയർലെസ് ഹെഡ്‌ഫോണുകൾക്കുള്ള ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷൻ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും ഇതിലുണ്ട്.
വിരൽ നനഞ്ഞിരിക്കുമ്പോൾ പോലും ഡിസ്പ്ലേയിൽ ടച്ച് ചെയ്തുകൊണ്ട് ടാസ്കുകൾ നിർവഹിക്കാൻ സഹായിക്കുന്ന അക്വാ ടച്ച് ഫീച്ചർ ഇതിലുണ്ട്. 100W SUPERVOOC ചാർജിങ് പിന്തുണയോടെ എത്തുന്ന 5,500mAh ബാറ്ററിയാണ് ഈ വൺപ്ലസ് ഫോണിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. 16.25cm ഉയരവും 7.53cm വീതിയും 0.84cm കട്ടിയും ഏകദേശം 186 ഗ്രാം ഭാരവും ഇതിനുണ്ട്. ഡാർക്ക് ക്രോം, സെലാഡൺ മാർബിൾ എന്നീ നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാകുക.


Click it and Unblock the Notifications








