ചോക്ക് മലയിൽ ഇരുന്ന് ചോക്ക് അന്വേഷിക്കേണ്ട, 5ജി ഫോൺ തേടുന്നവർ ഈ ഡിസ്കൗണ്ട് കണ്ടോ...!
കുറഞ്ഞ വിലയിൽ ലഭിക്കുന്ന മികച്ച 5ജി സ്മാർട്ട്ഫോൺ ഏത് എന്ന് അന്വേഷിച്ചവർക്കുള്ള വൺപ്ലസിന്റെ മറുപടിയായിരുന്നു വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ് 5ജി (OnePlus Nord CE4 Lite 5G). ജൂൺ 24ന് ആണ് ഈ കിടിലൻ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. പുതിയ ഒട്ടേറെ സ്മാർട്ട്ഫോണുകൾ ഇതിന് ശേഷവും മുൻപുമായി ലോഞ്ച് ആയിട്ടുണ്ടെങ്കിലും ഈ വൺപ്ലസ് ഫോൺ ഇപ്പോൾ വിപണിയിൽ കുതിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ലോഞ്ച് വിലയെക്കാൾ വിലക്കുറവിൽ ഇപ്പോൾ വാങ്ങാൻ സാധിക്കുന്നുണ്ട് എന്നതും മികച്ച ഫീച്ചറുകൾ ഉണ്ട് എന്നതും വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ് 5ജിയുടെ നേട്ടമാണ്.
വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ് 5ജിയുടെ 8GB റാം + 128GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയും 8GB റാം + 256GB സ്റ്റോറേജ് വേരിയന്റിന് 22,999 രൂപയുമാണ് വില. എന്നാലിപ്പോൾ ആമസോണിൽ ഇതിന് 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ ഇപ്പോൾ അടിസ്ഥാന വേരിയന്റ് 17999 രൂപ വിലയിൽ വാങ്ങാനാകും.

വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 2100 nits വരെ പീക്ക് ബ്രൈറ്റ്നസ്, 1200 nits വരെ ഗ്ലോബൽ മാക്സിമം ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.
അഡ്രിനോ 619 GPU ഉള്ള ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 6nm 5G ചിപ്സെറ്റ് കരുത്തിലാണ് ഈ വൺപ്ലസ് ഫോൺ എത്തുന്നത്. 8GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 14 ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്. അതിൽ 1/1.95 ഇഞ്ച് സോണി LYT-600 സെൻസർ, f/1.8 അപ്പേർച്ചർ, OIS, ഉള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ് എന്നിവയാണ് ഉള്ളത്. ഫ്രണ്ടിൽ f/2.4 അപ്പേർച്ചർ ഉള്ള 16MP ക്യാമറയുമുണ്ട്.
ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, പൊടി- സ്പ്ലാഷ് പ്രതിരോധത്തിനായി IP54 റേറ്റിങ് എന്നിവയും ഇതിലുണ്ട്. 5G SA/ NSA, ഡ്യുവൽ 4G VoLTE, വൈഫൈ 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, GPS/GLONASS/Beidou, യുഎസ്ബി ടൈപ്പ് സി എന്നിവയാണ് ഇതിലെ കണക്ടിവിറ്റി ഫീച്ചറുകൾ.

80W SuperVOOC ഫാസ്റ്റ് ചാർജിംഗിനൊപ്പം 5500mAh ബാറ്ററിയാണ് ഇതിൽ വൺപ്ലസ് നൽകിയിരിക്കുന്നത്. ആമസോണിന് പുറമേ വൺപ്ലസ് വെബ്സൈറ്റ്, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ ലഭ്യമാണ്. സൂപ്പർ സിൽവർ, മെഗാ ബ്ലൂ, ഇന്ത്യ-എക്‌സ്‌ക്ലൂസീവ് അൾട്രാ ഓറഞ്ച് നിറങ്ങളിൽ വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ് 5ജി ലഭ്യമാണ്.


Click it and Unblock the Notifications








