Home
Mobile

മൂന്ന് ദിവസത്തേക്ക് ആരും പുതിയ സ്മാർട്ട്ഫോൺ വാങ്ങരുത്! വ​ൺപ്ലസ് ആ 'സംഭവം' ഇറക്കാൻ പോകുന്നു!

ഹിറ്റുകളുടെ പിന്തുടർച്ച എപ്പോഴും ജനം പ്രതീക്ഷിക്കാറുണ്ട്. അ‌തിന് കാരണം മുൻപ് ലഭിച്ച മികച്ച എക്സ്പീരിയൻസും സംതൃപ്തിയും സന്തോഷവുമൊക്കെയാണ്. സ്മാർട്ട്ഫോണുകളുടെ കാര്യമെടുത്താൽ ജനം ഇരു​കൈയും നീട്ടി സ്വീകരിച്ച നിരവധി സ്മാർട്ട്ഫോണുകൾ ഉണ്ട്. അ‌തിൽ വൺപ്ലസിന്റെ നോർഡ് സീരീസ് ഫോണുകളും സവിശേഷ സ്ഥാനം നേടിയിട്ടുണ്ട്. മാന്യമായ വിലയിൽ നൽകാൻ കഴിയുന്ന മികച്ച ഫീച്ചറുകൾ എന്നതാണ് വൺപ്ലസ് നോർഡ് സീരീസ് ഫോണുകളുടെ പ്രത്യേകത. രണ്ട് മാസം മുൻപ്, അ‌തായത് 2024 ഏപ്രിലിൽ വൺപ്ലസ് തങ്ങളുടെ വൺപ്ലസ് നോർഡ് സിഇ 4 ഇന്ത്യ അ‌ടക്കമുള്ള വിപണികളിൽ ലോഞ്ച് ചെയ്തു.

ഏകദേശം 24,999 രൂപയാണ് വൺപ്ലസ് നോർഡ് സിഇ 4ന്റെ അ‌ടിസ്ഥാന മോഡലിന്റെ വില. എന്നാൽ ഇത്രയും തുക മുടക്കാൻ കഴിയാത്തവർക്കായി ഇതിനെക്കാൾ അ‌ൽപ്പം കുറഞ്ഞ മോഡലും 20000 രൂപയിൽ താഴെ വിലയിൽ വൺപ്ലസ് അ‌വതരിപ്പിക്കാറുണ്ട്. അ‌താണ് വൺപ്ലസ് നോർഡ് സിഇ ​ലൈറ്റ് ​മോഡലുകളായി എത്തുന്നത്.

മൂന്ന് ദിവസത്തേക്ക് ആരും പുതിയ സ്മാർട്ട്ഫോൺ വാങ്ങരുത്!

വൺപ്ലസ് നോർഡ് സിഇ 4ന്റെ ഊഴം കഴിഞ്ഞ സ്ഥിതിക്ക് ഇനി വൺപ്ലസ് നോർഡ് സിഇ 4 ​ലൈറ്റി​ന്റെ വരവാണ്. നോർഡ് സിഇ സീരീസ് ഫോണുകൾ പോലെ തന്നെ ജനപ്രിയമാണ് നോർഡ് സിഇ ​ലൈറ്റ് സീരീസ് ഫോണുകളും. വൺപ്ലസ് നോർഡ് സിഇ 3 ​ലൈറ്റ് ഏറെ ജനപിന്തുണ നേടിയ സ്മാർട്ട്ഫോൺ ആണ്.

മുൻ മോഡലുകൾ ഹിറ്റ് ആയിരുന്നു എന്നതിനാൽ തന്നെ ഏറ്റവും പുതിയ വൺപ്ലസ് നോർഡ് സിഇ 4 ​ലൈറ്റ് (
OnePlus Nord CE4 Lite ) ഇറങ്ങാൻ കാത്തിരിക്കുന്നവർ ഏറെയാണ്. ആ കാത്തിരിപ്പിന് ഇനി മൂന്ന് ദിവസത്തിന്റെ ആയുസ് മാത്രം. കാരണം വൺപ്ലസ് നോർഡ് സിഇ-3 ​ലൈറ്റിന്റെ പിൻഗാമിയെ അ‌വതരിപ്പിക്കാൻ എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയിരിക്കുന്നു.

മൂന്ന് ദിവസത്തേക്ക് ആരും പുതിയ സ്മാർട്ട്ഫോൺ വാങ്ങരുത്!

2024 ജൂൺ 18ന് ​വൈകുന്നേരം 7ന് ഒരു പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ പോകുന്നതായി വൺപ്ലസ് സ്ഥിരീകരിച്ചു. ഇത് വൺപ്ലസ് നോർഡ് സിഇ 4 ​ലൈറ്റ് ആണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ വരാനിരിക്കുന്ന വൺപ്ലസ് സ്മാർട്ട്‌ഫോണിനായുള്ള ഒരു മൈക്രോസൈറ്റ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ആമസോണിലും ഇപ്പോൾ ​ലൈവാണ്.

ഇന്ത്യയിൽ 20000 രൂപയിൽ താഴെ വിലയിലുള്ള സെഗ്മെന്റിൽ ആണ് വൺപ്ലസ് നോർഡ് സിഇ 4 ​ലൈറ്റ് അ‌വതരിപ്പിക്കപ്പെടുക. വൺപ്ലസ് ഇന്ത്യ ഓൺലൈൻ സ്റ്റോറുകൾക്കും ഓഫ്‌ലൈൻ സ്റ്റോറുകൾക്കും പുറമെ Amazon.in-ലും ഫോൺ ലഭ്യമാകും. അ‌ടുത്തിടെ ഈ സ്മാർട്ട്ഫോണിന്റെ ചില ചിത്രങ്ങൾ ഓൺ​ലൈനുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് OPPO K12x ന്റെ ഡി​സൈനോട് സാമ്യം പുലർത്തുന്നു.

വൺപ്ലസ് നോർഡ് സിഇ 4 ​ലൈറ്റിന്റെ ഫീച്ചറുകൾ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെ വന്നിട്ടില്ല. എങ്കിലും അ‌നൗദ്യോഗികമായി ഈ ഫോണിനെപ്പറ്റി പല വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അടുത്തിടെ വന്ന ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് അനുസരിച്ച് സ്‌നാപ്ഡ്രാഗൺ 695-ന് പകരം ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 6s ജെൻ 3 ചിപ്സെറ്റാണ് ഈ ഫോണിലുണ്ടാകുക.

മൂന്ന് ദിവസത്തേക്ക് ആരും പുതിയ സ്മാർട്ട്ഫോൺ വാങ്ങരുത്!

വൺപ്ലസ് നോർഡ് സിഇ 4 ​ലൈറ്റിൽ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ: 6.67-ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, HBM-ൽ 1200 nits വരെ, 1%APL ​ബ്രൈറ്റ്നസ്: 2100 nits, 100% DCI-Polar-Gamut പ്രൊട്ടക്ഷൻ.

2.3GHz ക്വാൽക്കോം സ്നാപ്ഡ്രാഗൺ 6s ജെൻ 3 6nm 5G ചിപ്സെറ്റാകും ഈ സ്മാർട്ട്ഫോണിന്റെ ശക്തികേന്ദ്രം. അ‌ഡ്രിനോ 619 ജിപിയുവും ഇതോടൊപ്പം പ്രതീക്ഷിക്കാം. 8GB LPDDR4x റാം, 128GB / 256GB(UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഈ ഫോണിലുണ്ടാകും.

ക്യാമറകളുടെ കാര്യത്തിലേക്ക് വന്നാൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഉണ്ടാകുക. എഫ്/1.8 അപ്പേർച്ചറുള്ള 50എംപി മെയിൻ ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി ഡെപ്ത് സെൻസർ, എൽഇഡി ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നതായിരിക്കും റിയർ ക്യാമറ യൂണിറ്റ്. ഫ്രണ്ടിൽ f/2.4 അപ്പേർച്ചർ ഉള്ള 16MP ക്യാമറയും ഉണ്ടാകും.

80W SuperVOOC ഫാസ്റ്റ് ചാർജിംഗിനൊപ്പം 5500mAh ബാറ്ററി, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, GPS/GLONASS/Beidou, യുഎസ്ബി ​ടൈപ്പ് സി തുടങ്ങിയ ഫീച്ചറുകളും ഈ വൺപ്ലസ് ഫോണിലുണ്ടാകും.

Best Mobiles in India

English summary
OnePlus has confirmed that it is going to launch a new smartphone in India on June 18, 2024 at 7 PM. It is believed to be the OnePlus Nord CE 4 Lite. OnePlus Nord CE4 Lite is the successor to the popular Nord CE 3 Lite. This phone will be launched in India at a price below Rs 20000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X