Home
Mobile

തളി ആനേ പനിനീര്! വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ് 5G ഇന്ത്യയിൽ ലോഞ്ച് ആകാൻ മണിക്കൂറുകൾ മാത്രം

വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ് (OnePlus Nord CE4 Lite) ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ഈ വർഷം ആദ്യം ഏപ്രിലിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് നോർഡ് സിഇ4ൻ്റെ (OnePlus Nord CE4) ലൈറ്റ് വേർഷൻ ആണ് വരാനിരിക്കുന്ന ഈ സ്മാർട്ട്ഫോൺ. വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ് കൂടുതൽ താങ്ങാനാവുന്ന ഓപ്ഷനും സിഇ4ൻ്റെ ടോൺ-ഡൗൺ വേർഷനും ആയിരിക്കും. സ്മാർട്ട്‌ഫോണിനെ കുറിച്ചുള്ള പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ് ഇന്ത്യയിലെത്തുന്നതായി ബ്രാൻഡ് ടീസറിൽ വ്യക്തമാക്കിയിരുന്നു.

ഇന്ന് ലോഞ്ച് ആകാനിരിക്കുന്ന വൺപ്ലസ് നോർഡ് സിഇ4 ലൈറ്റിന്റെ സവിശേഷതകൾ, ലൈവ് ലോഞ്ചിനെ എവിടെ കാണാം, എത്ര മണിക്ക് ആരംഭിക്കും എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ, ഇതിനകം പുറത്ത് വന്നിട്ടുള്ള മറ്റ് റിപ്പോർട്ടുകളിൽ വെളിപ്പെടുത്തിയത്തിന്റെ അടിസ്ഥാനത്തിലുള്ള ഫോണിന്റെ വിശദാംശങ്ങൾ എന്നിവയാണ് ഈ ലേഖനത്തിലൂടെ പറയുന്നത്.

തളി ആനേ പനിനീര്! വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ് 5G ഇന്ത്യയിൽ എത്തുന്നു...

വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ് ലോഞ്ച് ഇന്ത്യയിൽ ലൈവ് സ്ട്രീം ഇവന്റിലൂടെ ആണ് ലോഞ്ച് ചെയ്യുന്നത്. വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ് ഇന്ത്യ ലോഞ്ച് ഇവൻ്റ് ഇന്ത്യൻ സമയം ഇന്ന് വൈകുന്നേരം 7 മണിക്ക് ആരംഭിക്കും. തത്സമയ സ്ട്രീം കാണുവാൻ ആയി താഴെ പറയുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

https://youtu.be/gfXKZf4_J0I?si=Gcw8nzlGMabysZxS

വൺപ്ലസ് നോർഡ് സിഇ4 ലൈറ്റിന്റെ ഇന്ത്യയിലെ വില നിർണ്ണയത്തെ കുറിച്ച് ഒഫീഷ്യലായി ഒന്നും തന്നെ കമ്പനി പുറത്ത് വിട്ടിട്ടില്ല. എന്നാൽ 20,000 രൂപയിൽ താഴെ വില ലഭിക്കുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്. അതെ സമയം, അതിൻ്റെ മുൻഗാമിയായ വൺപ്ലസ് നോർഡ് സിഇ3 ലൈറ്റ് ഇന്ത്യയിൽ 19,999 രൂപ പ്രാരംഭ വിലയിൽ ആയിരുന്നു അവതരിപ്പിച്ചത്. വൺപ്ലസ് നോർഡ് സിഇ4ന്റെ പ്രാരംഭ വില 24,999 രൂപയാണ്.

ആമസോൺ വഴി സ്മാർട്ട്‌ഫോൺ ലഭ്യമാകുമെന്ന് വൺപ്ലസ് സ്ഥിരീകരിച്ചു. വൺപ്ലസ് ഇന്ത്യ സ്റ്റോർ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയു ഉപ്പെടെയുള്ള മറ്റ് ചാനലുകൾ വഴി ഇത് മിക്കവാറും വിൽക്കുവാൻ സാധ്യത ഉണ്ട്. ഇപ്പോൾ, താൽപ്പര്യമുള്ള വാങ്ങുന്നവർക്ക് 'Notify Me' ബട്ടണിൽ ക്ലിക്ക് ചെയ്ത് വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ് സൗജന്യമായി നേടാനുള്ള അവസരം നേടാം.

ഇനി വൺപ്ലസ് നോർഡ് സിഇ4 ലൈറ്റിന്റെ സവിശേഷതകൾ നോക്കാം. നോർഡ് സിഇ4 ലൈറ്റിനെ കുറിച്ചുള്ള ചില പ്രധാന സവിശേഷതകൾ വൺപ്ലസ് വെളിപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക വിശദാംശങ്ങൾ എന്തൊക്കെ എന്ന് നോക്കാം. ആദ്യം തന്നെ ക്യാമറയുടെ ഫീച്ചറുകൾ അറിയാം. വൺപ്ലസ് നോർഡ് സിഇ4 ലൈറ്റിൽ OIS ഉള്ള 50 എംപി സോണി LYT-600 പ്രൈമറി ക്യാമറ അവതരിപ്പിക്കും.

ഇതിന് പിന്നിൽ ഒരു സെക്കൻഡറി സെൻസർ അവതരിപ്പിക്കുമെങ്കിലും അതിനെ കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ബാറ്ററിയുടെ കാര്യത്തിലേക്ക് വരുമ്പോൾ ഈ സ്മാർട്ട്‌ഫോണിന് 5,500mAh ബാറ്ററി പായ്ക്ക് ചെയ്യുമെന്ന് സ്ഥിരീകരിച്ചു. അതായത്, വൺപ്ലസ് 12ആറിൻ്റെ അതേ ബാറ്ററി ശേഷിയാണ് ഇവക്കും. ബ്രാൻഡ് ഇതുവരെ നൽകിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ബാറ്ററി കപ്പാസിറ്റി ആണ് ഇത്.

വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ് 80W SuperVOOC ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുമായി ആണ് വരുന്നത്. അത് 52 മിനിറ്റിനുള്ളിൽ ഫോണിന് 100 ശതമാനം വരെ ചാർജ്ജ് ആകാൻ സഹായിക്കുന്നു. ഇത് റിവേഴ്സ് ചാർജിംഗിനെയും പിന്തുണയ്ക്കും. അതിനാൽ മറ്റ് ഉപകരണങ്ങൾക്ക് പവർ ബാങ്കായും ഉപയോഗിക്കാൻ ആകും.

ഡിസ്പ്ലേയിലേക്ക് വരുമ്പോൾ ഇതിൻ്റെ കൃത്യമായ ഡിസ്പ്ലേ വലുപ്പ വിശദാംശങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നാൽ വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ്, 2,100 nits പീക്ക് ബ്രൈറ്റ്നസ്സുള്ള 120Hz OLED സ്ക്രീൻ അവതരിപ്പിക്കും. നനഞ്ഞ വിരലുകൾ റീഡ് ചെയ്യുവാനായി അക്വാ ടച്ച് ഡിസ്പ്ലേ സാങ്കേതികവിദ്യയും ഇതിലുണ്ടാകും. മുൻനിര വൺപ്ലസ് 12 ഫോണിലും ഈ ഫീച്ചർ ലഭ്യമാണ്.

ഒരു Geekbench ലിസ്റ്റിംഗിനെ അടിസ്ഥാനമാക്കിയുള്ള Snapdragon 695 5G പ്രോസസറാണ് പുതിയ വൺപ്ലസ് ഫോണിന് കരുത്ത് പകരുന്നത് . ഇത് 8 ജിബി റാമിനൊപ്പം വരാനാണ് സാധ്യത. വൺപ്ലസ് നോർഡ് സിഇ4 ലൈറ്റിൻ്റെ ഡിസൈൻ ബ്രാൻഡ് ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് നോർഡ് സിഇ3 ലൈറ്റിനോട് സാമ്യമുള്ളതാണ്. പക്ഷേ ഷാർപ്പ് ആയ പരന്ന അരികുകളോട് കൂടിയതാണ് ഇറങ്ങാനിരിക്കുന്ന ഫോൺ.

ഇതിന് ഒരു പഞ്ച്-ഹോൾ ഡിസ്‌പ്ലേയും ബാക്ക് ക്യാമറകളും വെർട്ടിക്കൽ ആയി പിന്നിൽ സ്ഥാപിച്ചിരിക്കുന്നു. മൊത്തത്തിൽ,നോർഡ് സിഇ4ലൈറ്റിന് വൃത്തിയുള്ളതും ആകർഷകവുമായ രൂപകൽപ്പനയുണ്ട്. ഈ വൺപ്ലസ്സ് സ്മാർട്ഫോൺ ബ്രൈറ്റ് നീല നിറത്തിലും കാണുവാൻ സാധിക്കും. ഇത് മറ്റൊരു സിൽവർ കളർ ഓപ്ഷനിലും ലോഞ്ച് ചെയ്തേക്കാം.

ലാവാ ബ്ലേയ്‌സ് കേർവ് 5ജി, ഐക്യൂ Z9, റിയൽമി നർസോ 70 പ്രോ, വിവോ T3 എന്നിവ ആയിരിക്കും പുതിയ വൺപ്ലസ് ഫോണിന്റെ എതിരാളികൾ. 20,000 രൂപയിൽ താഴെ വിലയുള്ള ഈ ഫോണുകൾ മിക്ക മേഖലകളിലും മികച്ചതാണ്. വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ് ലോഞ്ച് ആയി കൂടുതൽ കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതാണ്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

Best Mobiles in India

English summary
OnePlus Nord CE4 Lite will be launched in India today. As the name suggests, the upcoming smartphone is a lite version of OnePlus Nord CE4, which was launched in India earlier this year in April. This article details the specifications of the OnePlus Nord CE4 Lite that will be launched today, information on where to watch the live launch, what time it will start, and details of the phone based on what other reports have already revealed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X