ഇത് എപ്പടി! എതിരാളികൾക്ക് പണികൊടുത്ത് വൺപ്ലസ്, നോർഡ് സിഇ 4 വാങ്ങാൻ ഇപ്പോൾ 22999 രൂപ മതി
സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ട് നൽകുന്നതിൽ പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോണും ഫ്ലിപ്പ്കാർട്ടും തമ്മിൽ പരോക്ഷമായ ഒരു മത്സരം തന്നെ നടക്കുന്നുണ്ട്. ഇതിന്റെ ഗുണം ലഭിക്കുന്നത് കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കാണ്. വിവിധ ബ്രാൻഡുകളുടെ പഴയതും പുതിയതുമായ സ്മാർട്ട്ഫോണുകൾ ഈ ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഡിസ്കൗണ്ടിൽ ലഭ്യമാക്കുന്നു. ചിലതിന് ഡയറക്ട് ഡിസ്കൗണ്ടും ബാങ്ക് ഓഫറുകളും കിട്ടുമ്പോൾ താരതമ്യേന പുതിയ മോഡലുകൾക്ക് കൂടുതലും ബാങ്ക് ഡിസ്കൗണ്ടുകൾ വഴിയാണ് വില കുറയുന്നത്. ഡിസ്കൗണ്ടിലാണെങ്കിലും വാങ്ങുമ്പോൾ ഏറ്റവും പുതിയ ഫീച്ചറുകളുമായി എത്തുന്ന പുതിയ മോഡലുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.
പുതിയ ഫീച്ചറുകൾ ഉണ്ടായാൽ മാത്രം പോര, വാങ്ങുന്നത് ഒരു മികച്ച സ്മാർട്ട്ഫോൺ ആണ് എന്ന് ഉറപ്പാക്കുകകൂടി വേണം. ഓൾറൗണ്ട് മികവ് പുലർത്തുന്ന സ്മാർട്ട്ഫോണുകൾ പലതും പുതിയതായി ഇറങ്ങിയിട്ടുണ്ട്. അങ്ങനെ ഓൾറൗണ്ട് മികവിൽ എത്തിയ ഒരു കിടിലൻ സ്മാർട്ട്ഫോൺ ഇപ്പോൾ ആമസോണിൽ നല്ല ഡിസ്കൗണ്ട് വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുമുണ്ട്.

ഈ വർഷം ഏപ്രിലിൽ വൺപ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ച വൺപ്ലസ് നോർഡ് സിഇ4 (Oneplus Nord CE4) ആണ് ആമസോണിൽ ഇപ്പോൾ ഡിസ്കൗണ്ട് വിലയിൽ വാങ്ങാനാകുന്ന ആ ഓൾറൗണ്ടർ. വൺപ്ലസ് നോർഡ് സിഇ4 ന്റെ 8GB+ 128GB അടിസ്ഥാന വേരിയന്റിന്റെ യഥാർഥ വില 24,999 രൂപയും 256GB സ്റ്റോറേജ് വേരിയന്റിൻ്റെ വില 26,999 രൂപയുമാണ്.
ആമസോൺ വഴിയും വൺപ്ലസ് ഇന്ത്യയുടെ ഓൺലൈൻ സ്റ്റോർ വഴിയും ആണ് വൺപ്ലസ് നോർഡ് സിഇ4 വിൽപ്പനയ്ക്ക് എത്തിയത്. ഇതിൽ ആമസോൺ ഇപ്പോൾ ഈ മികച്ച സ്മാർട്ട്ഫോണിന് സ്മാർട്ടായിട്ടുള്ള ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു. വൺപ്ലസ് നോർഡ് സിഇ4 ആമസോണിൽ ഇപ്പോൾ 24,999 രൂപ എന്ന യഥാർഥ വിലയിൽ തന്നയാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.

എന്നാൽ ഇതുവരെയില്ലാത്തത്ര വിലക്കുറവിൽ ഈ ഫോൺ വാങ്ങാൻ അവസരം ഒരുക്കിക്കൊണ്ട് 2000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ആമസോണിൽ ഈ ഫോണിന് ലഭ്യമാക്കിയിരിക്കുന്നു. ഇത് പ്രയോജനപ്പെടുത്തിയാൽ 22999 രൂപ വിലയിൽ ഈ വൺപ്ലസ് 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. ലോഞ്ച് ഓഫറുകൾ ഉണ്ടായിരുന്നപ്പോൾ പോലും ഇത്രയും വിലക്കുറവ് ഉണ്ടായിരുന്നില്ല എന്നകാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്.
വൺപ്ലസ് നോർഡ് സിഇ4ന്റെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 93.4 ശതമാനം സ്‌ക്രീൻ-ടു-ബോഡി ആസ്പക്ട് റേഷ്യോ, ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റ്, 8GB LPDDR4x റാം+ വെർച്വൽ റാം, 256GB വരെ UFS 3.1 സ്റ്റോറേജ് എന്നിവ ഇതിലുണ്ട്.
ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ, OIS ഉള്ള 50MP സോണി LYT600 പ്രൈമറി സെൻസറും 8MP സോണി IMX355 അൾട്രാ വൈഡ് ക്യാമറയും ഇതിൽ ഉൾപ്പെടുന്ന ഡ്യുവൽ റിയർക്യാമറ സജ്ജീകരണമാണ് വൺപ്ലസ് നോർഡ് സിഇ4 വാഗ്ദാനം ചെയ്യുന്നത്. ഇതിലെ ഫ്രണ്ട് ക്യാമറ 16MP ആണ്. സൂപ്പർ സ്ലോ-മോഷനും ടൈം-ലാപ്‌സ് റെക്കോർഡിംഗും ഫോൺ പിന്തുണയ്‌ക്കും.

വിരൽ നനഞ്ഞിരിക്കുമ്പോൾ പോലും ഡിസ്പ്ലേയിൽ ടച്ച് ചെയ്തുകൊണ്ട് ടാസ്കുകൾ നിർവഹിക്കാൻ സഹായിക്കുന്ന അക്വാ ടച്ച് ഫീച്ചർ, ആൻഡ്രോയിഡ് 14 ഒഎസ്, ഡ്യുവൽ സിം പിന്തുണ, 5G കണക്റ്റിവിറ്റി, Wi-Fi 2-2 MIMO, ബ്ലൂടൂത്ത് 5.4 കണക്ടിവിറ്റി, IP54 റേറ്റിങ്, 100W SUPERVOOC ചാർജിങ് പിന്തുണയുള്ള 5,500mAh ബാറ്ററി എന്നിവയും വൺപ്ലസ് നോർഡ് സിഇ4-ൽ ഉണ്ട്.


Click it and Unblock the Notifications