ഇന്നത്തെ ഡിസ്കൗണ്ട് താരം ഇവനാണ് കേട്ടോ! പുത്തൻ വൺപ്ലസ് നോർഡ് സിഇ4ന് പുത്തൻ ഡിസ്കൗണ്ട്
സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ദിവസവും പുതിയ പുതിയ ഡിസ്കൗണ്ട് ഓഫറുകൾ തുറന്നുകൊടുക്കപ്പെടുന്നുണ്ട്. അതിന് ചുക്കാൻ പിടിക്കുന്നത് ആമസോണും ഫ്ലിപ്പ്കാർട്ടുമാണ്. സ്മാർട്ട്ഫോൺ ബ്രാൻഡുകൾ തങ്ങളുടെ സ്വന്തം നിലയ്ക്കും ഡിസ്കൗണ്ട് ഓഫറുകൾ നൽകുന്നുണ്ട്. അതിനാൽ ഇഷ്ടപ്പെട്ട, അനുയോജ്യമായ ഫോൺ എത് എന്ന് ആലോചിച്ച് ഉറപ്പിക്കുന്ന പണി മാത്രമേ ഉപയോക്താവ് ചെയ്യേണ്ടതുള്ളൂ. ഡിസ്കൗണ്ട് അടക്കമുള്ള കാര്യങ്ങൾ റെഡിയാണ്. ഇപ്പോൾ ലഭ്യമായിരിക്കുന്ന സ്മാർട്ട്ഫോൺ ഡിസ്കൗണ്ടുകളിൽ ഏറ്റവും ശ്രദ്ധേയം വൺപ്ലസ് നോർഡ് സിഇ4ന്റെ ഡിസ്കൗണ്ട് ആണ്. ഈ വർഷം ഏപ്രിലിൽ ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് നോർഡ് സിഇ4 (OnePlus Nord CE4).
വൺപ്ലസ് എപ്പോഴും തങ്ങളുടെ ഉപയോക്താക്കളെ പരിഗണിക്കുന്ന കമ്പനിയാണ്. ജൂൺ 6ന് വൺപ്ലസ് തങ്ങളുടെ കമ്യൂണിറ്റി സെയിൽ ആരംഭിച്ചിരുന്നു. വൺപ്ലസ് 12 സീരീസ്, വൺപ്ലസ് ഓപ്പൺ, വൺപ്ലസ് നോർഡ് സിഇ4, വൺപ്ലസ് പാഡ്, വൺപ്ലസ് വാച്ച് തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് നിരവധി ഓഫറുകളും ഡീലുകളും ഈ ഓഫർ സെയിലിലൂടെ വൺപ്ലസ് മുന്നോട്ട് വച്ചു.

അതിൽ നോർഡ് സീരീസിൽ ഏറ്റവും ഒടുവിലായി ലോഞ്ച് ചെയ്യപ്പെട്ട വൺപ്ലസ് നോർഡ് സിഇ4 മോഡലിനും മികച്ച ഡിസ്കൗണ്ട് ആണ് വൺപ്ലസ് ലഭ്യമാക്കിയത്. ഇപ്പോഴും ആമസോണിൽ വൺപ്ലസ് നോർഡ് സിഇ4 ഡിസ്കൗണ്ട് സഹിതം വാങ്ങാൻ സാധിക്കും. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് വൺപ്ലസ് നോർഡ് സിഇ 4 ന്റെ 8GB+128GB സ്റ്റോറേജ് വേരിയൻ്റിന് 24,999 രൂപയും 8GB+256GB വേരിയൻ്റിന് 26,999 രൂപയുമായിരുന്നു വില.
ഇപ്പോൾ ആമസോണിൽ വൺപ്ലസ് നോർഡ് സിഇ4ന്റെ അടിസ്ഥാന വേരിയന്റ് ലിസ്റ്റ് ചെയ്തിരിക്കുന്നതും 24,999 രൂപ വിലയിൽ തന്നെയാണ്. എന്നാൽ 2000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ 22999 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. മിഡ്റേഞ്ച് സ്മാർട്ട്ഫോണുകൾക്കിടയിലെ സ്റ്റാർ ആകാനുള്ള എല്ലാ തയാറെടുപ്പോടെയും അവതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോണാണ് നോർഡ് സിഇ4.

വൺപ്ലസ് നോർഡ് സിഇ 4 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 93.4 ശതമാനം സ്‌ക്രീൻ-ടു-ബോഡി ആസ്പക്ട് റേഷ്യോ എന്നിവ ഇതിലുണ്ട്. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റാണ് ഈ വൺപ്ലസ് ഫോണിന്റെ കരുത്ത്.
8GB LPDDR4x റാമിനൊപ്പം വെർച്വൽ റാം ഫീച്ചറും ഇതിലുണ്ട്. ഇതോടൊപ്പം 256GB വരെ UFS 3.1 സ്റ്റോറേജും വൺപ്ലസ് നോർഡ് സിഇ 4 വാഗ്ദാനം ചെയ്യുന്നു. 128, 256 എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസിൽ ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വൺപ്ലസ് നോർഡ് സിഇ4ൽ ഉള്ളത്. അതിൽ OIS ഉള്ള 50MP സോണി LYT600 പ്രൈമറി സെൻസറും 8MP സോണി IMX355 അൾട്രാ വൈഡ് ക്യാമറയും അടങ്ങുന്നു. സെൽഫികൾക്കായി 16MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. സൂപ്പർ സ്ലോ-മോഷനും ടൈം-ലാപ്‌സ് റെക്കോർഡിംഗും പിന്തുണയ്‌ക്കും, 4K-യിൽ 30fps-ലും 1080P-ൽ 60/30fps-ലും വീഡിയോ റെക്കോർഡുചെയ്യാം.

ഡ്യുവൽ സിം പിന്തുണ, 5G കണക്റ്റിവിറ്റി, Wi-Fi 2-2 MIMO, ബ്ലൂടൂത്ത് 5.4 കണക്ടിവിറ്റി ഫീച്ചറുകൾ, IP54 റേറ്റിങ്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, വയർഡ്, വയർലെസ് ഹെഡ്‌ഫോണുകൾക്കുള്ള ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷൻ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 100W SUPERVOOC ചാർജിങ് പിന്തുണയുള്ള 5,500mAh ബാറ്ററി എന്നിവയും ഈ ഫോണിലുണ്ട്.


Click it and Unblock the Notifications