Home
Mobile

ഇത് പതിവില്ലാത്ത ഡിസ്കൗണ്ട്! വൺപ്ലസ് നോർഡ് CE5 5G ഇപ്പോൾ ഏറ്റവും വിലക്കുറവിൽ വാങ്ങാം

വൺപ്ലസ് തങ്ങളുടെ നോർഡ് സീരീസിലേക്ക് ഏറ്റവും ഒടുവിലായി പുറത്തിറക്കിയ സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് നോർഡ് സിഇ5 (OnePlus Nord CE5). ലോഞ്ച് സമയത്ത് സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ട് ലഭിക്കുക സാധാരണമാണ്. പിന്നെ മികച്ച ഡിസ്കൗണ്ട് ലഭ്യമാകുക ഏതെങ്കിലും ഓഫർ സെയിലുകളിലാണ്. അ‌തല്ലാതെ ഡിസ്കൗണ്ട് ലഭ്യമാകുമെങ്കിലും അ‌ത് ഓഫർ സെയിലുകളിലും മറ്റും ലഭിച്ചതിനെക്കാൾ അ‌ൽപ്പം കുറഞ്ഞ നിലയിലാകും ഉണ്ടാകുക. എന്നാൽ ചിലപ്പോഴൊക്കെ ഈ പതിവിൽ മാറ്റം വരാറുണ്ട്. അ‌ത്തരത്തിൽ പതിവ് ഡിസ്കൗണ്ട് ഓഫറുകളിൽ നിന്ന് വ്യത്യസ്തമായി വൺപ്ലസ് നോർഡ് സിഇ5 5ജി ഇപ്പോൾ മികച്ച ഡിസ്കൗണ്ടിൽ ആമസോണിലും വൺപ്ലസിന്റെ ഔദ്യോഗിക വെബ്​സൈറ്റിലും വാങ്ങാൻ ലഭ്യമായിരിക്കുന്നു.

യഥാർഥ വില

വൺപ്ലസ് നോർഡ് CE5 5ജിയുടെ 8GB + 128GB വേരിയന്റിന് 24,999 രൂപയും 8GB + 256GB വേരിയന്റിന് 26,999 രൂപയും 12GB + 256GB വേരിയന്റിന് 28,999 രൂപയുമാണ് യഥാർഥ വില. ഇതേ വിലയിൽ തന്നെയാണ് ആമസോൺ, വൺപ്ലസിന്റെ ഔദ്യോഗിക വെബ്​സൈറ്റ് എന്നിവയിൽ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇത് പതിവില്ലാത്ത ഡിസ്കൗണ്ട്! വൺപ്ലസ് നോർഡ് CE5 5G ഏറ്റവും വിലക്കുറവിൽ

ബാങ്ക് ഡിസ്കൗണ്ട്

ഇപ്പോൾ വൺപ്ലസ് നോർഡ് സിഇ5 5ജിക്ക് ആമസോണിലും വൺപ്ലസിന്റെ വെബ്​സൈറ്റിലും 2250 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ലോഞ്ച് ഓഫറായി നേരത്തെ ഈ വൺപ്ലസ് 5ജി ഫോണിന് 2000 രൂപയുടെ മാത്രം ഡിസ്കൗണ്ടാണ് ലഭ്യമായിരുന്നത്. അ‌ടുത്തിടെ നടന്ന ആമസോൺ ​ഓഫർ സെയിലുകളിലും ഇതേ ഡിസ്കൗണ്ട് തന്നെയാണ് ലഭ്യമായിരുന്നത്.

എന്നാലിപ്പോൾ 2250 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വിലയിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ അ‌വസരം ഒരുങ്ങിയിരിക്കുന്നു. 2250 രൂപ ബാങ്ക് ഡിസ്കൗണ്ടിന് ശേഷം 22,749 രൂപ വിലയിൽ ഇതിന്റെ അ‌ടിസ്ഥാന മോഡൽ വാങ്ങാൻ സാധിക്കുന്നു. എല്ലാ വേരിയന്റുകൾക്കും ഈ ബാങ്ക് ഡിസ്കൗണ്ട് ബാധകമാണ്.

ഇത് പതിവില്ലാത്ത ഡിസ്കൗണ്ട്! വൺപ്ലസ് നോർഡ് CE5 5G ഏറ്റവും വിലക്കുറവിൽ

പ്രധാന ഫീച്ചറുകൾ

3.35Ghz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 8350 അപെക്സ് 4nm പ്രോസസർ ആണ് വൺപ്ലസ് നോർഡ് സിഇ5 5ജിയുടെ കരുത്ത്. ഗ്രാഫീൻ അടിസ്ഥാനമാക്കിയുള്ള കോമ്പോസിറ്റ് വേപ്പർ ചേമ്പർ കൂളിംഗ് ഉൾപ്പെടുന്ന അഡ്വാൻസ്ഡ് ക്രയോവെലോസിറ്റി വിസി കൂളിംഗ് സിസ്റ്റം ഇതിലുണ്ട്. ഗ്രാഫിക്സിനായി ആം മാലി-G615 MC6 ജിപിയുവും ഉണ്ട്.

120Hz റിഫ്രഷ് റേറ്റുള്ള 6.77-ഇഞ്ച് FHD+ AMOLED ഡിസ്പ്ലേ, 1300 nits വരെ (HBM) / 1430 nits പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 8GB / 12GB LPDDR5X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ്, ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഓക്സിജൻ OS 15 (4 ഒഎസ് അ‌പ്ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും) എന്നിവയും ഇതിലുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അ‌തിൽ 1/1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ, 8MP 112° അൾട്രാ-വൈഡ് ക്യാമറ, LED ഫ്ലാഷ്, 4K വരെ 60fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്.

ഇത് പതിവില്ലാത്ത ഡിസ്കൗണ്ട്! വൺപ്ലസ് നോർഡ് CE5 5G ഏറ്റവും വിലക്കുറവിൽ

80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7100mAh ബാറ്ററി, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA (n1/n3/n5/n8/n28B/n38/n40/n41/n77/n78), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 2.0 എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ബ്ലാക്ക് ഇൻഫിനിറ്റി, മാർബിൾ മിസ്റ്റ്, നെക്സസ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാം.

More from GizBot

Best Mobiles in India

English summary
OnePlus Nord CE5 5G is now available with a bank discount of Rs 2250. If you take advantage of this, you can get this 5G phone at the best price. The original price of OnePlus Nord CE5 5G is Rs 24,999 for the 8GB + 128GB variant, Rs 26,999 for the 8GB + 256GB variant, and Rs 28,999 for the 12GB + 256GB variant. With the bank discount, it can now be purchased at a price of Rs 22749.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X