Home
Mobile

ഓഫർ സെയിൽ ഇല്ലെങ്കിലെന്താ ഡിസ്കൗണ്ട് ഇല്ലേ! വൺപ്ലസ് നോർഡ് CE5 വാങ്ങാൻ റെഡിയാണോ...

ഫെസ്റ്റിവൽ സെയിൽ കഴിഞ്ഞെങ്കിലും സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഡിസ്കൗണ്ടുകൾ പലതും ഇപ്പോഴും ലഭ്യമാണ്. എന്നാൽ ഫെസ്റ്റിവൽ സെയിൽ സമയത്ത് ലഭിച്ച അ‌ത്ര വലിയ ഡിസ്കൗണ്ട് ചിലപ്പോൾ ലഭ്യമാകില്ല എന്നുമാത്രം. വൺപ്ലസ് ആരാധകരെയും 20000 രൂപയോടടുത്ത വിലയിൽ ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെയും സംബന്ധിച്ചിടത്തോളം വൺപ്ലസ് നോർഡ് സിഇ5 ഇപ്പോൾ ആ​മസോണിൽ 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമാണ്. അ‌ടുത്തിടെ നടന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫർ സെയിലിൽ ലഭ്യമായ അ‌ത്രയും ഡിസ്കൗണ്ട് ഇല്ല എങ്കിൽപ്പോലും ഇപ്പോൾ ലഭ്യമായിരിക്കുന്നതും മികച്ച ഡീൽ തന്നെയാണ്.

ഇന്ത്യയിൽ ഈ വർഷം ജൂ​ലൈയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് വൺപ്ലസ് നോർഡ് CE5 5ജിയുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 24,999 രൂപയും 8GB + 256GB വേരിയന്റിന് 26,999 രൂപയും 12GB + 256GB വേരിയന്റിന് 28,999 രൂപയുമായിരുന്നു വില.

വൺപ്ലസ് നോർഡ് CE5 വാങ്ങാൻ റെഡിയാണോ...

നിലവിൽ യഥാർഥ വിലയിൽ തന്നെയാണ് ഈ സ്മാർട്ട്ഫോൺ ആമസോണിലും വൺപ്ലസ് ഔദ്യോഗിക വെബ്​സൈറ്റിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തിനാൽ 22999 രൂപ പ്രാരംഭ വിലയിലാണ് വൺപ്ലസ് നോർഡ് CE സീരീസിലെ ഈ പുതിയ സ്മാർട്ട്ഫോൺ ഇപ്പോൾ വാങ്ങാൻ ലഭ്യമായിട്ടുള്ളത്.

പ്രധാന ഫീച്ചറുകൾ

വൺപ്ലസ് നോർഡ് സിഇ5 5ജി 6.77-ഇഞ്ച് (2392×1080 പിക്സലുകൾ) FHD+ AMOLED ഡിസ്പ്ലേ സഹിതമാണ് അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 1300 nits വരെ (HBM) / 1430 nits പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട് എന്നിവ ഇതിലുണ്ട്.

വൺപ്ലസ് നോർഡ് CE5 വാങ്ങാൻ റെഡിയാണോ...

3.35Ghz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 8350 അപെക്സ് 4nm പ്രോസസർ ആണ് നോർഡ് CE5 5ജിയുടെ കരുത്ത്. ആം മാലി-G615 MC6 GPU, 8GB / 12GB LPDDR5X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ഗ്രാഫീൻ അടിസ്ഥാനമാക്കിയുള്ള കോമ്പോസിറ്റ് വേപ്പർ ചേമ്പർ കൂളിംഗ് ഉൾപ്പെടുന്ന അഡ്വാൻസ്ഡ് ക്രയോവെലോസിറ്റി വിസി കൂളിംഗ് സിസ്റ്റം ഈ ഫോണിലുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ, 1/1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP 112° അൾട്രാ-വൈഡ് ക്യാമറ ( f/2.2 അപ്പേർച്ചർ), LED ഫ്ലാഷ്, 4K വരെ 60fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി f/2.4 അപ്പേർച്ചറുള്ള 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും 1080p വരെ 60fps വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്.

ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA (n1/n3/n5/n8/n28B/n38/n40/n41/n77/n78), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 2.0 എന്നീ ഫീച്ചറുകളും വൺപ്ലസ് നോർഡ് സിഇ5 വാഗ്ദാനം ചെയ്യുന്നു.

വൺപ്ലസ് നോർഡ് CE5 വാങ്ങാൻ റെഡിയാണോ...

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഓക്സിജൻ OS 15ൽ ആണ് പ്രവർത്തനം. നാല് ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും. 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7100mAh ബാറ്ററിയും വൺപ്ലസ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ബ്ലാക്ക് ഇൻഫിനിറ്റി, മാർബിൾ മിസ്റ്റ്, നെക്സസ് ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
The OnePlus Nord CE5 5G with a 7100mAh battery can be purchased at a discounted price on Amazon. Its starting variant is priced at Rs 24,999. There is a bank discount of Rs 2,000 available. Therefore, this OnePlus phone is now available on Amazon at a price of Rs 22,999. It will be available in Black Infinity, Marble Mist, and Nexus Blue color options.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X