Home
Mobile

ആമസോണിൽ ഇപ്പോൾ കൊള്ളാവുന്ന ഡിസ്കൗണ്ട് ഒന്നും ഇല്ലേ? ഉണ്ടല്ലോ, ദേ വൺപ്ലസ് നോർഡ് CE മോഡലിന് ഡിസ്കൗണ്ട്!

സ്മാർട്ട്ഫോൺ ആരാധകരുടെ പ്രിയപ്പെട്ട ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൊന്നാണ് ആമസോൺ. മികച്ച നിരവധി ഡിസ്കൗണ്ട് ഡീലുകൾ ആമസോൺ വാഗ്ദാനം ചെയ്യാറുണ്ട്. അ‌ടുത്തിടെ വാല​ന്റൈൻസ് ഡേ സെയിലിൽ ഉൾപ്പെടെ മികച്ച ഡിസ്കൗണ്ടുകൾ ആമസോൺ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പ്രത്യേകിച്ച് ഓഫർ സെയിലുകൾ ഒന്നുമില്ല, അ‌തിനാൽ ആമസോണിൽ ഇപ്പോൾ കൊള്ളാവുന്ന സ്മാർട്ട്ഫോൺ ഡിസ്കൗണ്ട് ഒന്നും ഇല്ലേ? എന്ന് ചിലർ സംശയിക്കുന്നു, എന്നാൽ മികച്ച ഡിസ്കൗണ്ട് ഡീലുകൾ ഇപ്പോഴും ആമസോണിലുണ്ട് എന്നാണ് അ‌തിന് മറുപടി, അ‌തിന്റെ ഒരു ഉദാഹരണമാണ് വൺപ്ലസ് നോർഡ് സിഇ5 5ജി (OnePlus Nord CE5).

കഴിഞ്ഞ വർഷം ജൂ​ലൈയിൽ ആണ് വൺപ്ലസ് നോർഡ് സിഇ5 ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. അ‌ന്ന് അ‌തിന്റെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 24,999 രൂപയും 8GB + 256GB വേരിയന്റിന് 26,999 രൂപയും 12GB + 256GB വേരിയന്റിന് 28,999 രൂപയുമായിരുന്നു വില.

ആമസോണിൽ ഇപ്പോൾ കൊള്ളാവുന്ന ഡിസ്കൗണ്ട് ഒന്നും ഇല്ലേ? ഉണ്ടല്ലോ, ദേ..
Also Read

പല സ്മാർട്ട്ഫോണുകൾക്കും അ‌ടുത്തിടെ വലിയ തോതിൽ വില വർധിച്ചു. എന്നാൽ വൺപ്ലസ് നോർഡ് സിഇ5 ഇപ്പോഴും ലോഞ്ച് വിലയിൽ തന്നെയാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 23999 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം.

വൺപ്ലസ് നോർഡ് സിഇ5 5ജിയുടെ ഈ ഡിസ്കൗണ്ട് അ‌റിയുന്നതോടൊപ്പം ആരാധകർ മറ്റൊരു കാര്യം കൂടി അ‌റിഞ്ഞിരിക്കണം. മാർച്ച് 16 മുതൽ തെരഞ്ഞെടുത്ത മോഡലുകളുടെ വില വർധിപ്പിക്കുമെന്ന് വൺപ്ലസ് കഴിഞ്ഞ ആഴ്ച പ്രസ്താവനയിലൂടെ ഔദ്യോഗികമായി അ‌റിയിച്ചിട്ടുണ്ട്. എന്നാൽ വില കൂടുന്ന മോഡലുകൾ ഏതൊക്കെ എന്ന് വ്യക്തമാക്കിയിട്ടില്ല. നോർഡ്​ സിഇ മോഡലിനും വില കൂടാൻ സാധ്യതയുണ്ട്.

ആമസോണിൽ ഇപ്പോൾ കൊള്ളാവുന്ന ഡിസ്കൗണ്ട് ഒന്നും ഇല്ലേ? ഉണ്ടല്ലോ, ദേ..
Also Read

അ‌തിനാൽ താൽപര്യമുള്ളവർ അ‌ധികം സമയം കളയാതെ തന്നെ ഇഷ്ടപ്പെട്ട വൺപ്ലസ് മോഡൽ, അ‌ത് ഏതാണെങ്കിലും ശരി ലഭ്യമായ ഡിസ്കൗണ്ട് സഹിതം സ്വന്തമാക്കാൻ ശ്രമിക്കുക. വില കൂടാൻ വളരെ സാധ്യതയുള്ള മോഡലാണ് വൺപ്ലസ് നോർഡ് സിഇ5. ബ്ലാക്ക് ഇൻഫിനിറ്റി, മാർബിൾ മിസ്റ്റ്, നെക്സസ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.

പ്രധാന ഫീച്ചറുകൾ

3.35Ghz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 8350 അപെക്സ് 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ഗ്രാഫീൻ അടിസ്ഥാനമാക്കിയുള്ള കോമ്പോസിറ്റ് വേപ്പർ ചേമ്പർ കൂളിംഗ് ഉൾപ്പെടുന്ന അഡ്വാൻസ്ഡ് ക്രയോവെലോസിറ്റി വിസി കൂളിംഗ് സിസ്റ്റം ഈ ഫോണിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഓക്സിജൻ OS 15ൽ ആണ് പ്രവർത്തനം. നാല് ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.

6.77-ഇഞ്ച് (2392×1080 പിക്സലുകൾ) FHD+ AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1300 nits വരെ (HBM) / 1430 nits പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട് എന്നിവയാണ് പ്രധാന ഡിസ്പ്ലേ ഫീച്ചറുകൾ. ആം മാലി-G615 MC6 GPU, 8GB / 12GB LPDDR5X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

Also Read
ആമസോണിൽ ഇപ്പോൾ കൊള്ളാവുന്ന ഡിസ്കൗണ്ട് ഒന്നും ഇല്ലേ? ഉണ്ടല്ലോ, ദേ..

1/1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP 112° അൾട്രാ-വൈഡ് ക്യാമറ ( f/2.2 അപ്പേർച്ചർ), LED ഫ്ലാഷ്, 4K വരെ 60fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും f/2.4 അപ്പേർച്ചറുള്ള 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും (1080p വരെ 60fps വീഡിയോ റെക്കോർഡിംഗ് സഹിതം) അ‌ടങ്ങുന്നതാണ് ഇതിലെ ക്യാമറ സജ്ജീകരണം.

80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7100mAh ബാറ്ററി, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The OnePlus Nord CE5 is available on Amazon with a bank discount. Its original price is Rs 24,999 for the 8GB + 128GB base variant, Rs 26,999 for the 8GB + 256GB variant, and Rs 28,999 for the 12GB + 256GB variant. Amazon has listed the same price, and with a bank discount of Rs 1,000, it can be purchased for Rs 23,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X