വൺപ്ലസിന്റെ പുത്രൻ ഇന്നുമുതൽ ആമസോണിന്റെ മാനസപുത്രൻ! നോർഡ് CE4 പ്രൈം ഡേ സെയിലിൽ വിൽപ്പന തുടങ്ങി
വൺപ്ലസ് ഈയാഴ്ച അവതരിപ്പിച്ച ഏറ്റവും പുതിയ നോർഡ് സീരീസ് 5 സ്മാർട്ട്ഫോണുകളിൽ ഉൾപ്പെടുന്ന വൺപ്ലസ് നോർഡ് സിഇ5 (OnePlus Nord CE5) ഇന്നുമുതൽ ആമസോണിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു. ഇന്ന് മുതലാണ് (ജൂലൈ 12) ആമസോണിൽ പ്രൈം ഡേ സെയിൽ തുടങ്ങിയത്. ഈ ഓഫർ സെയിലിനോട് അനുബന്ധിച്ച് ഈ മോഡലിന്റെ ഇന്ത്യയിലെ വിൽപ്പന നിശ്ചയിക്കുകയായിരുന്നു. ജൂലൈ 14 വരെയാണ് പ്രൈം ഡേ സെയിൽ നടക്കുക. പ്രൈം അംഗങ്ങൾക്ക് പ്രത്യേക ഡിസ്കൗണ്ടിൽ പ്രോഡക്ടുകൾ വാങ്ങാൻ പ്രൈം ഡേ സെയിൽ സഹായിക്കുന്നു.
ൺപ്ലസ് നോർഡ് സീരീസിന്റെ കോർ എഡിഷൻ ഫോണുകളുടെ ഏറ്റവും പുതിയ പതിപ്പായ നോർഡ് സിഇ5 ആമസോണിന് പുറമേ, വൺപ്ലസിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്, വൺപ്ലസ് സ്റ്റോർ ആപ്പ്, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോർ പോലുള്ള പ്രധാന സ്റ്റോറുകൾ, റിലയൻസ് ഡിജിറ്റൽ, ക്രോമ, വിജയ് സെയിൽസ്, ബജാജ് ഇലക്ട്രോണിക്സ് തുടങ്ങിയ സ്റ്റോറുകൾ എന്നിവ വഴി ഇന്ന് മുതൽ വാങ്ങാനാകും.

ഇന്ത്യയിൽ വൺപ്ലസ് നോർഡ് CE5 5ജിയുടെ 8GB + 128GB വേരിയന്റിന് 24,999 രൂപയും 8GB + 256GB വേരിയന്റിന് 26,999 രൂപയും 12GB + 256GB വേരിയന്റിന് 28,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ യഥാക്രമം 22999 രൂപ, 24999 രൂപ, 26999 രൂപ വിലകളിൽ ഇവ വാങ്ങാനാകും.
ഗ്രാഫീൻ അടിസ്ഥാനമാക്കിയുള്ള കോമ്പോസിറ്റ് വേപ്പർ ചേമ്പർ കൂളിംഗ് ഉൾപ്പെടുന്ന അഡ്വാൻസ്ഡ് ക്രയോവെലോസിറ്റി വിസി കൂളിംഗ് സിസ്റ്റം സഹിതമാണ് വൺപ്ലസ് നോർഡ് സിഇ5 എത്തിയിരിക്കുന്നത്. ഇപ്പോൾ വാങ്ങാൻ തയാറാണെങ്കിൽ 20000 രൂപയോട് അടുത്ത വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഈ ഫോൺ പരിഗണിക്കാനാകും. എന്നാൽ ലോഞ്ച് ഓഫർ അവസാനിച്ചാൽ 25000 രൂപയ്ക്കടുത്ത് വരുന്ന യഥാർഥ വിലയിലാകും ഇത് ലഭ്യമാകുക.

വൺപ്ലസ് നോർഡ് സിഇ5 5ജിയുടെ പ്രധാന ഫീച്ചറുകൾ: 3.35Ghz വരെ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 8350 അപെക്സ് 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.77-ഇഞ്ച് FHD+ AMOLED ഡിസ്പ്ലേ, 1300 nits വരെ (HBM) / 1430 nits പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട് എന്നിവ ഇതിലുണ്ട്.
ആം മാലി-G615 MC6 GPU, 8GB / 12GB LPDDR5X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ്, ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ OS 15 (4 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും), ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്.
1/1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP 112° അൾട്രാ-വൈഡ് ക്യാമറ ( f/2.2 അപ്പേർച്ചർ), LED ഫ്ലാഷ്, 4K വരെ 60fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും f/2.4 അപ്പേർച്ചറുള്ള 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും (1080p വരെ 60fps വീഡിയോ റെക്കോർഡിംഗ് സഹിതം) വൺപ്ലസ് നോർഡ് സിഇ5 5ജി വാഗ്ദാനം ചെയ്യുന്നു.

80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7100mAh ബാറ്ററിയാണ് വൺപ്ലസ് നോർഡ് സിഇ5ന്റെ എടുത്തുപറയേണ്ട ഫീച്ചറുകളിലൊന്ന്. ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA (n1/n3/n5/n8/n28B/n38/n40/n41/n77/n78), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 2.0 എന്നീ ഫീച്ചറുകളും ഇതിലുണ്ട്. ബ്ലാക്ക് ഇൻഫിനിറ്റി, മാർബിൾ മിസ്റ്റ്, നെക്സസ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.


Click it and Unblock the Notifications








