Home
Mobile

ബാറ്ററിയിൽ ​ചേട്ടനെ തോൽപ്പിച്ചു! 7100mAh ബാറ്ററിയുമായി വൺപ്ലസ് നോർഡ് CE5 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ആരാധകരുടെ കാത്തിരുപ്പുകൾക്ക് അ‌ന്ത്യം കുറിച്ചും ആഹ്ലാദം വിതറിയും പുതിയ വൺപ്ലസ് നോർഡ് 5 സീരീസ് ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നു. വൺപ്ലസ് നോർഡ് 5 (OnePlus Nord 5), വൺപ്ലസ് നോർഡ് CE5 (OnePlus Nord CE5) എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിൽ ഇന്ന് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ നോർഡ് 5 ആണ് കൂടിയ മോഡൽ. നോർഡ് 5ന്റെ അ‌ടിസ്ഥാന വേരിയന്റ് 31999 രൂപ വിലയിലാണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ 29999 രൂപയ്ക്ക് വാങ്ങാനാകും.

എന്നാൽ അ‌ത്രയും തുക മുടക്കി നോർഡ് 5 വാങ്ങാൻ കഴിയാത്ത വൺപ്ലസ് ആരാധകർ തീരേ നിരാശപ്പെടേണ്ടതില്ല, കാരണം കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായിത്തന്നെയാണ് വൺപ്ലസ് നോർഡ് സിഇ5 എത്തിയിരിക്കുന്നത്. 25000 രൂപയിൽ താഴെ വിലയിൽ ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് എന്തുകൊണ്ടും പരിഗണിക്കാൻ കഴിയുന്ന ശക്തനായ സ്മാർട്ട്ഫോൺ എന്ന നിലയിലാണ് വൺപ്ലസ് ഇത് അ‌വതരിപ്പിച്ചിരിക്കുന്നത്.

7100mAh ബാറ്ററിയുമായി വൺപ്ലസ് നോർഡ് CE5 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

മീഡിയടെക് ഡൈമെൻസിറ്റി 8350 അപെക്സ് ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. 12ജിബി വരെ റാമും വെർച്വൽ റാം ഫീച്ചറും ഇതിലുണ്ട്. മാത്രമല്ല കൂടിയ മോഡലായ വൺപ്ലസ് നോർഡ് 5ലെ ബാറ്ററി ശേഷിയെക്കാൾ മികച്ച ബാറ്ററി ശേഷി നോർഡ് സിഇ5ന് ഉണ്ട്, ഇതിൽ 7100mAh ബാറ്ററിയാണ് വൺപ്ലസ് നൽകിയിരിക്കുന്നത്. നോർഡ് 5ൽ 6800mAh ബാറ്ററി മാത്രമാണുള്ളത്.

വൺപ്ലസ് നോർഡ് സിഇ5 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.77-ഇഞ്ച് (2392×1080 പിക്സലുകൾ) FHD+ AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1300 nits വരെ (HBM) / 1430 nits പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട് എന്നിവ ഇതിലുണ്ട്. 3.35Ghz വരെ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 8350 അപെക്സ് 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

ആം മാലി-G615 MC6 GPU, 8GB / 12GB LPDDR5X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഓക്സിജൻ OS 15ൽ ആണ് പ്രവർത്തനം. നാല് ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും. ഗ്രാഫീൻ അടിസ്ഥാനമാക്കിയുള്ള കോമ്പോസിറ്റ് വേപ്പർ ചേമ്പർ കൂളിംഗ് ഉൾപ്പെടുന്ന അഡ്വാൻസ്ഡ് ക്രയോവെലോസിറ്റി വിസി കൂളിംഗ് സിസ്റ്റം ഈ ഫോണിലുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വൺപ്ലസ് നോർഡ് സിഇ5 5ജി വാഗ്ദാനം ചെയ്യുന്നത്. അ‌തിൽ 1/1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP 112° അൾട്രാ-വൈഡ് ക്യാമറ ( f/2.2 അപ്പേർച്ചർ), LED ഫ്ലാഷ്, 4K വരെ 60fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു.

സെൽഫിക്കും മറ്റുമായി f/2.4 അപ്പേർച്ചറുള്ള 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും 1080p വരെ 60fps വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്. ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA (n1/n3/n5/n8/n28B/n38/n40/n41/n77/n78), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 2.0 എന്നിവയും ഇതിലുണ്ട്.

7100mAh ബാറ്ററിയുമായി വൺപ്ലസ് നോർഡ് CE5 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

163.58×76.02×8.17mm (ബ്ലാക്ക് ഇൻഫിനിറ്റി, നെക്സസ് ബ്ലൂ) / 8.27mm (മാർബിൾ മിസ്റ്റ്) വലിപ്പവും 199 ഗ്രാം ഭാരവുമാണ് നോർഡ് സിഇ5 5ജിക്ക് ഉള്ളത്. 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7100mAh ബാറ്ററിയും വൺപ്ലസ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ബ്ലാക്ക് ഇൻഫിനിറ്റി, മാർബിൾ മിസ്റ്റ്, നെക്സസ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.

വൺപ്ലസ് നോർഡ് CE5 5ജിയുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 24,999 രൂപയും 8GB + 256GB വേരിയന്റിന് 26,999 രൂപയും 12GB + 256GB വേരിയന്റിന് 28,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ ഇവ യഥാക്രമം 22999 രൂപ, 24999 രൂപ, 26999 രൂപ വിലകളിൽ വാങ്ങാനാകും.

7100mAh ബാറ്ററിയുമായി വൺപ്ലസ് നോർഡ് CE5 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ലോഞ്ച് ഓഫറിന്റെ ഭാഗമായി തിരഞ്ഞെടുത്ത ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ 6 മാസം വരെ നോ കോസ്റ്റ് ഇഎംഐയും ഇൻ-സ്റ്റോർ കൺസ്യൂമർ ഫിനാൻസ് പ്രോഗ്രാമുകൾ വഴി 0 രൂപ ഡൗൺ പേയ്‌മെന്റോടെ 9 മാസം വരെ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും. 2025 ജൂലൈ 12 പുലർച്ചെ 12 മണി മുതൽ ഈ ഫോൺ വിൽപ്പനയ്ക്ക് എത്തും.

ആമസോൺ, വൺപ്ലസിന്റെ ഇന്ത്യയിലെ ഔ​ദ്യോഗിക വെബ്​സൈറ്റ് (OnePlus.in), വൺപ്ലസ് സ്റ്റോർ ആപ്പ് (OnePlus Store App), വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോർ പോലുള്ള പ്രധാന സ്റ്റോറുകൾ, റിലയൻസ് ഡിജിറ്റൽ, ക്രോമ, വിജയ് സെയിൽസ്, ബജാജ് ഇലക്ട്രോണിക്സ് തുടങ്ങിയ സ്റ്റോറുകൾ വഴി വൺപ്ലസ് നോർഡ് സിഇ5 5ജി വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
OnePlus Nord CE5 has been launched in India. Its 8GB + 128GB base variant is priced at Rs 24,999, the 8GB + 256GB variant is priced at Rs 26,999, and the 12GB + 256GB variant is priced at Rs 28,999. With an instant bank discount of Rs 2000 as part of the launch offer, these can be purchased at prices of Rs 22,999, Rs 24,999, and Rs 26,999 respectively. The phone will go on sale from 12 am on July 12.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X