വൺപ്ലസ് നോർഡ് ഗ്രേ ആഷ് കളർ സ്പെഷ്യൽ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

വൺപ്ലസ് നോർഡിന് വൺപ്ലസ് 8 ടി യ്ക്കൊപ്പം 'ഗ്രേ ആഷ്' എന്ന പുതിയ ഫിനിഷ് കൂട്ടി ഇപ്പോൾ ലഭിക്കുന്നു. ഈ വർഷം ജൂലൈയിലാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. ആ സമയത്ത് ഇത് ബ്ലൂ മാർബിൾ, ഗ്രേ ഫീനിക്സ് കളർ ഓപ്ഷനുകളിൽ ലഭ്യമാക്കിയിരുന്നു. ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ കൂടുതൽ ഓപ്ഷനുകൾ നൽകുന്നതിന് ഫെസ്റ്റിവൽ സീസണിന് മുന്നോടിയായി പുതിയ കളർ ഫിനിഷും അവതരിപ്പിച്ചു. ഗ്രേ ഓനിക്സ് ഓപ്ഷനേക്കാൾ അല്പം ഭാരം കുറഞ്ഞതാണ് വൺപ്ലസ് നോർഡ് ഗ്രേ ആഷ് കളർ വേരിയൻറ്.

 

ഇന്ത്യയിൽ വൺപ്ലസ് നോർഡ് വില, വിൽപ്പന

ഇന്ത്യയിൽ വൺപ്ലസ് നോർഡ് വില, വിൽപ്പന

പുതിയ വൺപ്ലസ് നോർഡ് ഗ്രേ ആഷ് മോഡൽ ഒരു പുതിയ ഫിനിഷിൽ വിപണിയിൽ വരുന്നു. മാത്രമല്ല 12 ജിബി + 256 ജിബി വേരിയന്റിന് ലോഞ്ചിൽ ഒരേ വിലയ്ക്ക് മാത്രമേ ലഭ്യമാകൂകയുള്ളു. വൺപ്ലസ് നോർഡ് 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് നിലവിൽ ഇന്ത്യയിൽ 24,999 രൂപയും, 8 ജിബി + 128 ജിബി ഓപ്ഷന് 27,999 രൂപയും, 12 ജിബി + 256 ജിബി സ്റ്റോറേജ് ഓപ്ഷന് 29,999 രൂപയുമാണ് വില വരുന്നത്. ലോഞ്ച് ചെയ്തതിനുശേഷം ഇതിനകം ലഭ്യമായ ബ്ലൂ മാർബിൾ, ഗ്രേ ഫീനിക്സ് കളർ ഓപ്ഷനുകൾക്കൊപ്പം ഈ പുതിയ മോഡലും വരുന്നു.

വൺപ്ലസ് നോർഡ്
 

ഗ്രേ ആഷിലെ പുതിയ വൺപ്ലസ് നോർഡ് ആമസോൺ.ഇൻ, വൺപ്ലസ്.ഇൻ, ഓഫ്‌ലൈൻ റീട്ടെയിൽ ചാനലുകൾ വഴി ഒക്ടോബർ 17 മുതൽ ലഭ്യമാകും. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പനയുടെ തുടക്കത്തിലാണ് ഇത് വിൽപ്പനയ്ക്ക് വരുന്നത്. യുകെ, യൂറോപ്പ് എന്നിവയുടെ വില യഥാക്രമം ജിബിപി 469 (ഏകദേശം 44,800 രൂപ), യൂറോ 499 (ഏകദേശം 43,000 രൂപ) എന്നിങ്ങനെയാണ് വില വരുന്നത്. ഒക്ടോബർ 14 വ്യാഴാഴ്ച മുതൽ ഈ ഹാൻഡ്‌സെറ്റ് വിൽപ്പനയ്‌ക്കെത്തും.

ഷവോമി എംഐ 10ടി സീരീസ് ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുംഷവോമി എംഐ 10ടി സീരീസ് ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

വൺപ്ലസ് നോർഡ് ഗ്രേ ആഷ് കളർ: സവിശേഷതകൾ

വൺപ്ലസ് നോർഡ് ഗ്രേ ആഷ് കളർ: സവിശേഷതകൾ

സൂചിപ്പിച്ചതുപോലെ, വൺപ്ലസ് നോർഡ് ഗ്രേ ആഷ് എഡിഷൻ മറ്റ് കളർ വേരിയന്റുകളുടെ അതേ സവിശേഷതകളോടെയാണ് വരുന്നത്. 90Hz റിഫ്രഷ് റേറ്റുള്ള 6.44-ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്സൽ) ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണ് വൺപ്ലസ് നോർഡിന്റെ മറ്റൊരു സവിശേഷത. 2 നാനോ സിമ്മുകൾ വരുന്ന വൺപ്ലസ് നോർഡ് ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ ഓക്‌സിജൻ ഒഎസ് 10.5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്. 12 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. സ്റ്റോറേജ് ഗ്രൗണ്ടിൽ, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി സ്റ്റോറേജ് എക്സ്പാൻഡ്‌ ചെയ്യുവാൻ സാധിക്കാത്ത 256 ജിബി വരെ യുഎഫ്എസ് 2.1 സ്റ്റോറേജ് വൺപ്ലസ് നോർഡിൽ ഉണ്ട്.

വൺപ്ലസ് നോർഡ് ഗ്രേ ആഷ് കളർ: ക്യാമറ സവിശേഷതകൾ

വൺപ്ലസ് നോർഡ് ഗ്രേ ആഷ് കളർ: ക്യാമറ സവിശേഷതകൾ

സോണി IMX586 പ്രൈമറി സെൻസർ എഫ്/1.75 ലെൻസ് വരുന്ന 48 മെഗാപിക്സൽ ക്യാമറ, 8 മെഗാപിക്സൽ സെക്കന്ററി സെൻസർ (അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്), 5 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ എഫ്/2.4 മാക്രോ ലെൻസ് എന്നിവ ചേർന്ന ക്വാഡ് പിൻ കാമറ സെറ്റപ്പാണ് നോർഡിന് ലഭിക്കുന്നത്. 30W വാർപ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,115mAh ബാറ്ററിയാണ് വൺപ്ലസ് നോർഡിൻറെ ഈ പുതിയ വേരിയന്റിൽ വരുന്നത്. 5ജി , 4ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് v5.1, ജിപിഎസ്/ എ-ജിപിഎസ്/ NavIC, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നത്. ഇൻ-ഡിസ്‌പ്ലേയ് ഫിംഗർപ്രിന്റ് സെൻസറുമായാണ് ഈ ഡിവൈസ് വരുന്നത്.

Best Mobiles in India

English summary
In addition to the OnePlus 8T, OnePlus Nord gets a new finish called 'Gray Ash'. The phone was launched in July this year and was made available in colour options of Blue Marble and Gray Onyx at that time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X