മികച്ച സവിശേഷതകളുമായി വൺപ്ലസ് നോർഡ് എൻ 200 5 ജി സ്മാർട്ഫോൺ അവതരിപ്പിച്ചു

|

വൺപ്ലസ് എൻ100 ൻറെ പിൻഗാമിയായ നോർഡ് എൻ200 സ്മാർഫോൺ അവതരിപ്പിച്ചു. 5 ജി കണക്റ്റിവിറ്റിയാണ് നോർഡ് എൻ200 നെ സപ്പോർട്ട് ചെയ്യുന്നത്, കൂടാതെ 90 ഹെർട്സ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 480 ചിപ്പ് എന്നിവയും ഈ ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുന്നു. മുൻഗാമിയെപ്പോലെ വൺപ്ലസ് നോർഡ് എൻ200 5 ജിയിലും കൂടുതൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാനും മൈക്രോ എസ്ഡി സ്ലോട്ട് കാർഡ് സപ്പോർട്ടും 3.5 എംഎം ഹെഡ്ഫോൺ ജാക്കും ഉണ്ട്. യുഎസ് ഇ-കൊമേഴ്‌സ് വെബ്സൈറ്റായ ബി & എച്ച് ഫോട്ടോ വീഡിയോയിൽ വിൽപ്പനയ്ക്കായി ഈ സ്മാർട്ട്ഫോൺ ഇപ്പോൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.

 

വൺപ്ലസ് നോർഡ് എൻ200 5 ജി സ്മാർട്ഫോണിൻറെ സവിശേഷതകൾ

വൺപ്ലസ് നോർഡ് എൻ200 5 ജി സ്മാർട്ഫോണിൻറെ സവിശേഷതകൾ

1080 x 2400 പിക്‌സൽ ഫുൾ എച്ച്ഡി + റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റും, വൺപ്ലസ് നോർഡ് എൻ 200 5 ജിയിയുടെ 6.80 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയിൽ നൽകിയിട്ടുണ്ട്. 4 ജിബി എൽപിഡിഡിആർ 4 എക്‌സ് റാമും 64 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 480 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് നോർഡ് എൻ 200 പ്രവർത്തിപ്പിക്കുന്നത്.

 ട്രൻഡിങ് സ്മാർട്ട്ഫോണുകളിൽ വൺപ്ലസ് ഒന്നാം സ്ഥാനത്ത്, പിടി വിടാതെ റെഡ്മിയും പോക്കോയും ട്രൻഡിങ് സ്മാർട്ട്ഫോണുകളിൽ വൺപ്ലസ് ഒന്നാം സ്ഥാനത്ത്, പിടി വിടാതെ റെഡ്മിയും പോക്കോയും

വൺപ്ലസ് നോർഡ് എൻ200 5 ജി സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ
 

വൺപ്ലസ് നോർഡ് എൻ200 5 ജി സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

18W ചാർജിംഗ് സാങ്കേതികവിദ്യയെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. 13 എംപി പ്രധാന ക്യാമറ, 2 എംപി മാക്രോ ക്യാമറ, 2 എംപി മോണോക്രോം സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് എൻ 200 5 ജിയിൽ നൽകിയിട്ടുള്ളത്. മുൻവശത്ത്, 16 എംപി ക്യാമറയുണ്ട്. എച്ച്ഡിആർ, മാക്രോ, പോർട്രെയിറ്റ് മോഡ്, എഐ സീൻ ഡിറ്റക്ഷൻ, നൈറ്റ്സ്കേപ്പ്, ടൈംലാപ്സ്, സ്ലോ മോഷൻ എന്നിവയും ക്യാമറ സവിശേഷതകളിൽ ഉൾപ്പെടുന്നു. ഡ്യുവൽ സിം സപ്പോർട്ട്, 5 ജി, ഡ്യുവൽ-ബാൻഡ് ജിപിഎസ്, എൻ‌എഫ്‌സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ സുരക്ഷയ്ക്കും, കണക്റ്റിവിറ്റി ഓപ്ഷനുകൾക്കുമായി സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനറും ഈ സ്മാർട്ട്ഫോണിൻറെ സവിശേഷതകളാണ്.

വൺപ്ലസ് നോർഡ് എൻ200 5 ജിയുടെ വിലയും ലഭ്യതയും

വൺപ്ലസ് നോർഡ് എൻ200 5 ജിയുടെ വിലയും ലഭ്യതയും

വൺപ്ലസ് നോർഡ് എൻ 200 5 ജിക്ക് 4 ജിബി റാം, 64 ജിബി സ്റ്റോറേജ് മോഡലിന് 239.99 ഡോളർ (ഏകദേശം 17,595 രൂപ) വില വരുന്നു. ഓഫർ ചെയ്യുന്നതിന് മറ്റൊരു സ്റ്റോറേജ് മോഡലും ഇതിന് ഉണ്ടാവാം. കൂടാതെ, പ്രീ-ഓർഡറിനായി ജൂൺ 25 മുതൽ രാത്രി 09:30 മണി വരെ ലഭ്യമാണ്. അതിനാൽ, വൺപ്ലസ് എൻ 10 5 ജിക്ക് ശേഷം വൺപ്ലസിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന 5 ജി സ്മാർട്ഫോണാണ് വൺപ്ലസ് നോർഡ് എൻ200.

വൺപ്ലസ് നോർഡ് എൻ200 5 ജിയുടെ വിലയും ലഭ്യതയുംവൺപ്ലസ് നോർഡ് എൻ200 5 ജിയുടെ വിലയും ലഭ്യതയും

വൺപ്ലസ് നോർഡ് എൻ200 5 ജി സ്മാർട്ഫോൺ ഇന്ത്യയിൽ

വൺപ്ലസ് നോർഡ് എൻ200 5 ജി സ്മാർട്ഫോൺ ഇന്ത്യയിൽ

വൺപ്ലസ് നോർഡ് എൻ 200 ൻറെ മുൻഗാമിയായ നോർഡ് എൻ 100 പോലെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കില്ലെന്ന് വൺപ്ലസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും ഈ ബ്രാൻഡിൽ നിന്ന് ഏറ്റവും താങ്ങാനാവുന്ന സ്മാർട്ട്‌ഫോണാണ് വൺപ്ലസ് നോർഡ് സിഇ 5 ജി. ഇന്ന് ഈ വൺപ്ലസ് നോർഡ് സിഇ 5 ജി സ്മാർട്ഫോണിൻറെ ആദ്യ വിൽപ്പന നടക്കും. എന്നാൽ, ബ്രാൻഡിന് നോർഡ് 2 രാജ്യത്ത് അവതരിപ്പിക്കാൻ കഴിയും, ഇത് റിയൽ‌മി എക്‌സ് 9 പ്രോയുടെ റീബ്രാൻഡഡ്‌ എഡിഷനാണെന്ന് പറയപ്പെടുന്നു.

Most Read Articles
Best Mobiles in India

English summary
The Nord N200 has 5G connectivity and a 90Hz display, as well as a Snapdragon 480 processor and other features. The OnePlus Nord N200 5G includes a 3.5mm headphone jack and a microSD slot card for additional storage expansion, just like its predecessor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X