ആമസോണിൽ ഇന്ന് വൺപ്ലസ് നോർഡ് വിൽപ്പന: വില, കിഴിവ്, മറ്റ് വിശദാംശങ്ങൾ
വൺപ്ലസ് നോർഡ് ഇന്ന് ഇന്ത്യയിൽ വീണ്ടും വിൽപ്പനയ്‌ക്കെത്തും. വൺപ്ലസ് നോർഡിന്റെ ഈ ഫ്ലാഷ് വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 2:00 മണിക്ക് ആമസോൺ വഴി നടക്കും. വൺപ്ലസ് നോർഡ് ഇന്ത്യയിൽ വിൽപനയ്ക്ക് കൊണ്ടുവന്നത് 24,999 രൂപയ്ക്കാണ്. വൺപ്ലസിന്റെ കുറഞ്ഞ വിലയുള്ള 5ജി സ്മാർട്ട്ഫോണായ വൺപ്ലസ് നോർഡ് 90Hz റിഫ്രെഷ് റേറ്റ് ഉള്ള അമോലെഡ് ഡിസ്പ്ലേ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി 5ജി SoC ചിപ്പ്സെറ്റ്, ഡ്യൂവൽ സെൽഫി ക്യാമറ എന്നിങ്ങനെയുള്ള അനവധി സവിശേഷതകളോടെയാണ് ഈ വൺപ്ലസ് നോർഡ് പുറത്തിറക്കിയിരിക്കുന്നത്.

വൺപ്ലസ് നോർഡ്: വിലയും ലഭ്യതയും
ഇന്ത്യയിലെ വൺപ്ലസ് നോർഡിന് 24,999 രൂപയാണ് വില വരുന്നത്. അതേ വിലയ്ക്ക് നിങ്ങൾക്ക് ബേസിക് 6 ജിബി റാം വേരിയന്റ് ലഭിക്കും. ഈ ഡിവൈസിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 27,999 രൂപയാണ് വില വരുന്നത്. 12 ജിബി റാം 256 ജിബി സ്റ്റോറേജ് മോഡലിന് 29,999 രൂപയും വില വരുന്നു. ബ്ലൂ, ബ്ലാക്ക് എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഷേഡുകളിൽ ഈ ഡിവൈസ് വില്പനവേളയിൽ ലഭ്യമാകും.

വൺപ്ലസ് നോർഡ്: സവിശേഷതകൾ
6.44 ഇഞ്ച് അമോലെഡ് എഫ്‌എച്ച്‌ഡി+ റെസല്യൂഷനുള്ള 90Hz ഡിസ്പ്ലേയാണ് വൺപ്ലസ് നോർഡ് സ്മാർട്ഫോണിന് ലഭിച്ചിരിക്കുന്നത്. ഈ ഡിസ്‌പ്ലേയിൽ കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും വരുന്നുണ്ട്. ഈ ഡിവൈസിന്റെ പുറകിലത്തെ പാനലും ഗ്ലാസ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ഹാൻഡ്‌സെറ്റിന്റെ ഫ്രെയിം മുഴുവൻ നിർമിക്കാൻ പ്ലാസ്റ്റിക്കാണ് ഉപയോഗിച്ചിരിക്കുന്നത്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി 5ജി SoC പ്രോസസറാണ് ഈ സ്മാർട്ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ക്വാൽകോമിന്റെ 700 സീരീസ് പ്രോസസറുകളിൽ ഏറ്റവും കൂടുതൽ കരുത്തുറ്റ പ്രോസസറാണ് ഇത്. 12 ജിബി വരെ റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഈ പ്രോസസറിനൊപ്പം വൺപ്ലസ് നൽകിയിരിക്കുന്നു. സ്റ്റോറേജ് വിപുലീകരിക്കുന്നതിനായി ഈ സ്മാർട്ട്ഫോണിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ലഭ്യമല്ല. ഇയർഫോണിനുള്ള 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഈ ഡിവൈസിൽ ഇല്ല.

വൺപ്ലസ് നോർഡ്: ക്യാമറ
വൺപ്ലസ് നോർഡിന്റെ ഒരു പ്രധാന സവിശേഷത ഡ്യൂവൽ സെൽഫി ക്യാമറകളാണ്. 32 എംപി പ്രൈമറി സെൻസറും 8 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഉൾപ്പെടുന്നതാണ് മുൻവശത്തെ ക്യമറ സെറ്റപ്പ്. വൺപ്ലസിന്റെ ഡ്യൂവൽ സെൽഫി ക്യാമറ ലഭ്യമാകുന്ന ആദ്യത്തെ സ്മാർട്ട്ഫോണാണ് ഇത്. വൺപ്ലസ് നോർഡിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് വരുന്നത്. ഇതിൽ 48 എംപി സോണി ഐഎംഎക്സ് 586 പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ ലെൻസ്, 5 എംപി ഡെപ്ത് സെൻസർ എന്നീ ക്യാമറകളാണ് വരുന്നത്.

വാർപ്പ് ചാർജ് 30ടി സവിശേഷത വരുന്ന 4,115 mAh ബാറ്ററിയാണ് വൺപ്ലസ് നോർഡിൽ ലഭ്യമാക്കിയിട്ടുള്ളത്. റീട്ടെയിൽ ബോക്സിൽ കമ്പനി ഫാസ്റ്റ് ചാർജറും വരുന്നു. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴിയാണ് ചാർജ് ഈ ഹാൻഡ്‌സെറ്റിന് നൽകുന്നത്. ആൻഡ്രോയിഡ് 10 ഒഎസ് ബേസ്ഡ് കസ്റ്റം ഓക്‌സിജൻ ഓപ്പറേറ്റിംഗ് സിസ്റ്റം 10.5 ആണ് വൺപ്ലസ് നോർഡിന്റെ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോം.

സോഫ്റ്റ്വെയർ അപ്‌ഡേറ്റുകൾ രണ്ട് വർഷത്തേക്കും സെക്യൂരിറ്റി അപ്‌ഡേറ്റുകൾ മൂന്ന് വർഷത്തേക്കും കമ്പനി ഉപയോക്താക്കൾക്കായി ലഭ്യമാക്കുന്നു. നിർഭാഗ്യവശാൽ, നോർഡിൽ വയർലെസ് ചാർജിംഗ് ലഭ്യമല്ല. ബയോമെട്രിക് ഓതെന്റിക്കേഷനായി ഫിംഗർപ്രിന്റ് സെൻസറും ഈ ഹാൻഡ്സെറ്റിൻറെ ഡിസ്‌പ്ലേയിൽ നൽകിയിരിക്കുന്നു.


Click it and Unblock the Notifications