വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണുകൾ ഒക്ടോബർ 26 ന് അവതരിപ്പിച്ചേക്കും
ഒക്‌ടോബർ മാസത്തിൽ വൺപ്ലസ് ഒരു കൂട്ടം സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിക്കുമെന്ന് പറയുന്നു. ഒക്ടോബർ 14 ന് കമ്പനി പുതിയ വൺപ്ലസ് 8 ടി സ്മാർട്ട്ഫോൺ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഈ ഡിവൈസ് ഇന്ത്യയിലും അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. ഒക്‌ടോബർ 26 ന് പുതിയ വൺപ്ലസ് നോർഡ് എൻ 10 5 ജി, നോർഡ് എൻ 100 ഫോണുകൾ ഔദ്യോഗികമായി വിപണിയിലെത്തുമെന്ന് ഒരു പ്രമുഖ ടിപ്‌സ്റ്റർ അവകാശപ്പെടുന്നു. വരാനിരിക്കുന്ന വൺപ്ലസ് നോർഡ് ഫോണുകളും അടുത്തിടെ വൺപ്ലസ് വെബ്‌സൈറ്റിൽ കണ്ടെത്തിയിരുന്നു.
അതിനാൽ ഈ സ്മാർട്ഫോണുകളുടെ ലോഞ്ച് ഉടനെത്തന്നെ നടക്കുമെന്ന് വ്യക്തമാകുന്നു. വൺപ്ലസ് നോർഡ് എൻ 10 5 ജി ലോഞ്ച് ഇവന്റ് ഉച്ചയ്ക്ക് 12:00 മണിക്ക് ജിഎംടിയിൽ നടക്കും. ഇന്ത്യയിൽ ഇത് വൈകുന്നേരം 5.30 മണിക്കാണ് നടക്കുന്നത്. ഇനി നമുക്ക് ഇവിടെ വരാനിരിക്കുന്ന പുതിയ വൺപ്ലസ് സ്മാർട്ട്‌ഫോണുകളുടെ സവിശേഷതകളെക്കുറിച്ച് പരിശോധിക്കാം. 8 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസും രണ്ട് മെഗാപിക്സൽ ഓക്‌സിലറി സെൻസറുകളും ഇത് ജോടിയാക്കുമെന്ന് റിപ്പോർട്ട് പറയുന്നു.

മുകളിൽ സൂചിപ്പിച്ചതുപോലെ, വൺപ്ലസ് ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 690 ചിപ്‌സെറ്റ് ആയിരിക്കും പുതിയ ഹാൻഡ്സെറ്റിലും നൽകുന്നത്. 8nm പ്രോസസ്സ് അടിസ്ഥാനമാക്കിയുള്ള ചിപ്‌സെറ്റ് ഏറ്റവും പുതിയ കോർടെക്സ് A77 കോറുകൾ അവതരിപ്പിക്കുന്നു. ഈ ചിപ്പ് സ്നാപ്ഡ്രാഗൺ 675 നെ അപേക്ഷിച്ച് 25 ശതമാനം പ്രകടനം വർദ്ധിപ്പിക്കുമെന്ന് ക്വാൽകോം പറയുന്നു. സ്നാപ്ഡ്രാഗൺ 690 സ്നാപ്ഡ്രാഗൺ എക്സ് 51 5 ജിയിൽ 2.5 ജിബിപിഎസ് ഡൗൺലിങ്കിനൊപ്പം വരുന്നു.

ഈ വൺപ്ലസ് നോർഡ് എൻ 10 ഫോണിന്റെ വില ഏകദേശം 400 ഡോളർ വരും, ഇത് ഇന്ത്യയിൽ ഏകദേശം 29,500 രൂപയാണ്. വൺപ്ലസ് നോർഡ് എൻ 100 നെ സംബന്ധിച്ചിടത്തോളം, ഈ ഡിവൈസിൻറെ സവിശേഷതകൾ നിലവിൽ അവ്യക്തമാണ്. രണ്ട് ഹാൻഡ്‌സെറ്റുകളും യുഎസ് വിപണിയിൽ വിപണിയിലെത്തും. പുതിയ വൺപ്ലസ് നോർഡ് ഫോണുകളും ഇന്ത്യയിൽ വിപണിയിലെത്തുമോയെന്ന് ഇപ്പോൾ അറിയില്ല. എന്ന, ഈ വർഷാവസാനം കമ്പനി ഇന്ത്യൻ വിപണിയിലെത്തിക്കാൻ സാധ്യതയുണ്ടെന്നും അഭ്യുഹങ്ങളുണ്ട്.


Click it and Unblock the Notifications








