സാൻഡ്‌സ്റ്റോൺ നിറത്തിൽ വൺപ്ലസ് നോർഡ് സ്പെഷ്യൽ എഡിഷൻ ഒക്ടോബർ 14 ന് അവതരിപ്പിക്കും
ഈ ആഴ്ച്ച അവസാനം, വൺപ്ലസ് ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും വൺപ്ലസ് 8 ടി സ്മാർട്ഫോൺ പ്രഖ്യപിക്കും. പുതിയ ഡിസൈൻ ഉൾപ്പെടെ 8 ടിയിൽ നിരവധി അപ്‌ഗ്രേഡുകൾ വൺപ്ലസ് വാഗ്ദാനം ചെയ്യുന്നു. 8 ടിക്ക് പുറമെ, കമ്പനി ബഡ്സ് ഇസഡ് എന്ന് വിളിക്കുന്ന ഒരു പുതിയ ജോഡി വയർലെസ് ഇയർബഡുകളും ഇതോടപ്പം കാണിക്കുന്നു. ഔദ്യോഗിക ടീസറുകളെ അടിസ്ഥാനമാക്കി ഒക്ടോബർ 14 ന് നടക്കുന്ന ലോഞ്ചിൽ നോർഡിന് ഒരു ക്ലാസിക് "വൺപ്ലസ് അപ്‌ഡേറ്റ്" ലഭിക്കുന്നു.

വൺപ്ലസ് നോർഡിന്റെയും ആമസോണിന്റെയും ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഫോണിന്റെ പുതിയ കളർ വേരിയന്റ് സ്ഥിരീകരിച്ചു. വൺപ്ലസ് ഇതിനെ നോർഡിന്റെ 'സ്പെഷ്യൽ എഡിഷൻ' എന്ന് വിളിക്കുകയും ഒരു സാൻഡ്‌സ്റ്റോൺ ഫിനിഷ് സൂചിപ്പിക്കുകയും ചെയ്യുന്നു. ഈ പുതിയ സ്പെഷ്യൽ എഡിഷന്റെ നിറം ചാർക്കോൾ ഗ്രെയ് നിറത്തിന് സമാനമായിരിക്കും, കൂടാതെ, വൺപ്ലസ് 5 ടി സ്റ്റാർ വാർസ് പതിപ്പിന്റെ അതേ ഫിനിഷ് നിലനിർത്താനും കഴിയും.

വൺപ്ലസിന് 256 ജിബി മോഡൽ വേരിയന്റിന്റെ വില ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പുതിയ നിറവും ഫിനിഷും കൂടാതെ, നോർഡിനായുള്ള മറ്റ് മാറ്റങ്ങളെക്കുറിച്ച് വൺപ്ലസ് ഒന്നും വ്യക്തമാക്കിയിട്ടില്ല. ഈ ലോഞ്ച് ഇവന്റിൽ പുതിയ വൺപ്ലസ് മോഡലുകൾ പുറത്തിറക്കുന്നതിനെക്കുറിച്ച് കമ്പനി സൂചന നൽകിയിട്ടില്ല. നോർഡ് എൻ 10, എൻ 100 എന്നിവ ഈ മാസം അവസാനം കുറഞ്ഞ നിരക്കിൽ വിപണയിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

വൺപ്ലസ് നോർഡ് സ്പെഷ്യൽ എഡിഷൻ വൺപ്ലസ് 8 ടിയോടപ്പം അവതരിപ്പിക്കുന്നു
നോർഡിന്റെ സ്പെഷ്യൽ എഡിഷൻ ആരാധകർക്ക് ഒരു രസകരമായ വർത്തയാണെങ്കിലും, വൺപ്ലസ് 8 ടി ഉപയോഗിച്ച് അപ്‌ഗ്രേഡുകളുടെ ബക്കറ്റ് ലോഡുകൾ കാണിക്കുന്നു. ലീക്കുകളെ അടിസ്ഥാനമാക്കി, വൺപ്ലസ് ഫ്ലാഗ്‌ഷിപ്പിലേക്ക് ടി അപ്‌ഗ്രേഡുചെയ്യുന്നതിന് ഇത്തവണ ചിപ്‌സെറ്റ് അപ്‌ഗ്രേഡ് വരുന്നില്ല. എന്നാൽ, പ്രധാനപ്പെട്ട മേഖലകളിൽ കമ്പനി മെച്ചപ്പെടുത്തലുകൾ നടത്തുന്നുണ്ട്. വൺപ്ലസ് 8 ടിക്ക് പഞ്ച്-ഹോൾ കട്ട്ഔട്ടിൽ വരുന്ന 120Hz അമോലെഡ് ഡിസ്പ്ലേയ് ലഭിക്കുന്നു.
വേഗതയേറിയ 65W വാർപ്പ് ചാർജ് സംവിധാനത്തോടുകൂടിയ 4,500 എംഎഎച്ച് ബാറ്ററിയാണ് വൺപ്ലസ് 8 ടിക്ക് ലഭിക്കുന്നത്. വലിയ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളും ഫ്ലാറ്റ് ഡിസ്പ്ലേയും വരുന്ന ഫോണിന്റെ രൂപകൽപ്പനയും പുതിയതാണ്. ഫിംഗർപ്രിന്റ് സ്മഡ്ജുകൾ കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന അക്വാമറൈൻ ഗ്രീൻ കളർ വൺപ്ലസ് സൂചിപ്പിക്കുന്നു. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പനയ്ക്കിടെ വൺപ്ലസ് വൺപ്ലസ് 8 ന് വില കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. വൺപ്ലസ് 8 ൻറെ 6 ജിബി റാം ബേസിക് വേരിയന്റിന് 39,999 രൂപയിൽ നിന്നും വില ആരംഭിക്കുന്നു. വിൽപ്പന സമയത്ത് നോർഡിന് കിഴിവുകളൊന്നും ലഭ്യമല്ല.


Click it and Unblock the Notifications








