വൺപ്ലസ് നോർഡ് പുറത്തിറങ്ങുക 105 ഡിഗ്രി അൾട്രാ വൈഡ് ക്യാമറയുമായി
കമ്പനിയുടെ അടുത്ത സ്മാർട്ട്‌ഫോണായ വൺപ്ലസ് നോർഡ് ജൂലൈ 21 ന് ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. ലോഞ്ചിന് മുന്നോടിയായി കമ്പനി ഇതിനകം തന്നെ ഈ സ്മാർട്ട്‌ഫോണിന്റെ ചില പ്രധാന സവിശേഷതകൾ വെളിപ്പെടുത്തി തുടങ്ങി. ഈ സ്മാർട്ഫോണിന്റെ പുതിയ ഡിസൈൻ എന്നത് അൾട്രാവൈഡ് സെൽഫി ക്യാമറ ഉൾക്കൊള്ളുന്ന ഒരു സ്മാർട്ട്‌ഫോണായാണ് വരുന്നത്. ഇതിനർത്ഥം ഒരു ഒരു സെൽഫി സ്റ്റിക്കിൻറെ ആവശ്യം ഈ ഫോൺ ഉപയോഗിക്കുമ്പോൾ വരുന്നില്ല എന്നാണ്.

വൺപ്ലസ് നോർഡ്: പ്രധാന സവിശേഷതകൾ
ഇൻസ്റ്റാഗ്രാമിൽ നോർഡ് ഡ്യൂവൽ സെൽഫി ക്യാമറ ഉൾപ്പെടുത്തുമെന്ന് വൺപ്ലസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രധാന ഷൂട്ടർ 32 മെഗാപിക്സൽ ക്യാമറയായിരിക്കുമെന്ന അഭ്യൂഹമുണ്ടെങ്കിലും രണ്ടാമത്തെ യൂണിറ്റ് 105 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ് ഉപയോഗിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. കമ്പനി പോസ്റ്റ് ചെയ്ത ടീസർ സെൽഫി ക്യാമറ സ്റ്റിക്കിനെ ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്. 8 മെഗാപിക്സൽ സെൻസറാണ് ഈ അൾട്രാ-വൈഡ് ആംഗിൾ സെൽഫി ക്യാമറയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

വൺപ്ലസ് പുതുതായി പുറത്തിറക്കിയ വൺപ്ലസ് 8 സ്മാർട്ട് ഫോണിനുപോലും ഡ്യുവൽ സെൽഫി കാമറ സംവിധാനമില്ല. ചിത്രം കൂടുതൽ സൂം ചെയ്താൽ ഡ്യുവൽ ലെൻസുള്ള പഞ്ച് ഹോൾ സെൽഫി ക്യാമറയാണ് വൺപ്ലസ് നോർഡിന് എന്ന് വ്യക്തമാവും. 32 മെഗാപിക്സൽ + 8 മെഗാപിക്സൽ ക്യാമറയുള്ള ഗുളിക ആകൃതിയിലുള്ള ഡ്യൂവൽ സെൽഫി ക്യാമറ സജ്ജീകരണമാണ് വൺപ്ലസ് നോർഡിൽ വരുന്നത്. പിന്നിൽ, ഒരു ക്വാഡ് ക്യാമറ സജ്ജീകരണം ഉണ്ടാകും.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 48 മെഗാപിക്സൽ പ്രധാന ക്യാമറ ഇതിൽ അവതരിപ്പിക്കും. 8 മെഗാപിക്സൽ അൾട്രാവൈഡ്, 2 മെഗാപിക്സൽ മാക്രോ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുമായി ഇത് ജോടിയാക്കും. മാത്രമല്ല ഏറ്റവും കൃത്യതയുള്ള ഫോട്ടോകൾക്കും വിഡിയോകൾക്കുമായി ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സവിശേഷതയുള്ള പിൻ ക്യാമറയാകും പ്രവർത്തിക്കുക. എല്ലാ വിവരങ്ങളും ജൂലൈ 21 ന് ഔദ്യോഗികമായി സ്ഥിരീകരിക്കും, എന്നാൽ ഇപ്പോൾ, വൺപ്ലസ് ഏതാനും പ്രധാന സവിശേഷതകൾ വെളിപ്പെടുത്തി.

പോസ്റ്റ് ചെയ്ത വീഡിയോ ടീസർ വൺപ്ലസ് നോർഡുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ നൽകുന്നുണ്ട്. മുൻ റിപോർട്ടുകൾ ശരിവയ്ക്കും വിധം 6.55-ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ ആയിരിക്കും വൺപ്ലസ് നോർഡിന് എന്ന് ടീസർ വീഡിയോ വ്യക്തമാക്കുന്നു. 2015 ൽ വൺപ്ലസ് എക്സ് ആരംഭിച്ചതിനുശേഷം പ്രീമിയം വില വിഭാഗത്തിൽ നിന്ന് മാറാൻ വൺപ്ലസ് തീരുമാനിച്ചു. ഈ വിഭാഗത്തിലേക്കുള്ള ബ്രാൻഡിന്റെ കടന്നുവരവാണ് വൺപ്ലസ് നോർഡ് സൂചിപ്പിക്കുന്നത്.

സ്‌നാപ്ഡ്രാഗൺ 765 ജി SoC ചിപ്‌സെറ്റാണ് ഈ വൺപ്ലസ് സ്മാർട്ഫോണിൽ വരുന്നത്. ഇത് പ്രീമിയം മിഡ് റേഞ്ച് വില വിഭാഗത്തിൽ മികച്ച ഗെയിമിംഗ് അനുഭവവും 5 ജി പിന്തുണയും പ്രാപ്തമാക്കുന്നു. വൺപ്ലസ് 8 41,999 രൂപയിൽ ആരംഭിക്കുമ്പോൾ, വൺപ്ലസ് നോർഡ് 30,000 രൂപയിലും 40,000 രൂപ വിലയിലായിരിക്കും വിപണിയിൽ എത്തുവാൻ പോകുന്നത്. മറ്റൊരു ചിത്രം വൺപ്ലസ് നോർഡ് കുറഞ്ഞത് കൂൾ ഗ്രേയ്, ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലഭ്യമാവും എന്നുള്ളത് വ്യക്തമാക്കുന്നു. 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,300mAh ബാറ്ററി ആയിരിക്കും വൺപ്ലസ് നോർഡിന്.


Click it and Unblock the Notifications








