Home
Mobile

'റെഡ് റഷ് ഡേയ്‌സ്' മിക്കവാറും റഷ് ആവും ! വൺപ്ലസ് 13 സീരീസിന് വരെ വിലക്കുറവ്

ഏറ്റവും മികച്ച ഓഫർ സമയത്ത് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നവർ ബുദ്ധിശാലികളാണ്. പോക്കറ്റ് കീറാതെ പ്രീമിയം ഫോണുകൾ വരെ വാങ്ങിക്കുന്നവർ ധാരാളമുണ്ട്. ഇപ്പോഴിതാ വൺപ്ലസ് ആരാധകർക്കായി ഒരു സന്തോഷവാർത്ത. 'റെഡ് റഷ് ഡേയ്‌സ്' വിൽപ്പനയുടെ ഭാഗമായി ഏറ്റവും പുതിയ വൺപ്ലസ് 13 സീരീസ് സ്മാർട്ട്‌ഫോണുകൾ ഉൾപ്പെടെ നിരവധി ഉപകരണങ്ങളിലാണ് വൺപ്ലസ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. വൺപ്ലസ് 13 സീരീസിന് പുറമേ വൺപ്ലസ് 12 സീരീസ്, വൺപ്ലസ് നോർഡ് സ്മാർട്ട്‌ഫോണുകൾ, വൺപ്ലസ് പാഡ് ടാബ്ലെറ്റുകൾ, വൺപ്ലസ് വാച്ച് 2 സീരീസ്, വൺപ്ലസ് ബഡ്‌സ് പ്രോ 3 പോലുള്ള ഡിവൈസുകളിലും ഓഫറുകൾ ലഭിക്കുന്നതാണ്. നോർഡ് സീരീസ്, ടാബ്ലെറ്റുകൾ, ഐഒടി ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ളവയും കിഴിവിൽ ലഭിക്കും.

മാർച്ച് നാല് മുതലാണ് റെഡ് റെഷ് ഡേ സെയിൽ ആരംഭിച്ചത്. മാർച്ച് ഒമ്പത് വരെ വൺപ്ലസ് ഫോണുകൾക്കായി വിൽപ്പന ഉണ്ടായിരിക്കും. ഞായറാഴ്ച വരെയാണ് ഓഫർ ലഭിക്കുക. കമ്പനിയുടെ പോർട്ടൽ, ആപ്പ്, എക്സ്പീരിയൻസ് സ്റ്റോറുകളിലൂടെ പർച്ചേസ് നടത്താം. ആമസോൺ, റിലയൻസ് ഡിജിറ്റൽ, ക്രോമ, വിജയ് സെയിൽസ് എന്നിവിടങ്ങളിലും സെയിലുണ്ടാകും.

 'റെഡ് റഷ് ഡേയ്‌സ്' മിക്കവാറും റഷ് ആവും !

വൺപ്ലസ് 13R 42,999 രൂപ വിലയിലാണ് 'റെഡ് റഷ് ഡേയ്‌സ്' വിൽപ്പനയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 3000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഇത് 39,999 രൂപ വിലയിൽ വാങ്ങാം. നിലവിലെ 7,000 രൂപ വരെ നിങ്ങൾക്ക് എക്‌സ്‌ചേഞ്ച് ഓഫറും വൺപ്ലസ് 13 ഫോണുകൾക്ക് ലഭിക്കുന്നതാണ്. 24 മാസം വരെയുള്ള പലിശരഹിത പ്രതിമാസ ഇൻസ്റ്റാൾമെന്റ് (EMI) പ്ലാനുകളും ലഭ്യമാണ്.

 'റെഡ് റഷ് ഡേയ്‌സ്' മിക്കവാറും റഷ് ആവും !

വൺപ്ലസ് നോർഡ് 4 5ജി 28,999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. 4000 രൂപ ബാങ്ക് ഡിസ്‌കൗണ്ടിന് ശേഷം ഇത് 24,999 രൂപ വിലയിൽ വാങ്ങാനാകും. ഇനി വൺപ്ലസ് നോർഡ് സിഇ 4 മോഡൽ ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അത് ലിസ്റ്റ് ചെയ്തിരിക്കുന്നത് 21,999 രൂപ വിലയിലാണ്. 2000 രൂപ ബാങ്ക് ഡിസ്‌കൗണ്ടിന് ശേഷം 19,999 രൂപ വിലയിലാണ് ഈ വൺപ്ലസ് നോർഡ് സിഇ4 മോഡൽ ലഭ്യമാവുക.

വൺപ്ലസിന്റെ വാച്ച് ആണ് നോക്കുന്നതെങ്കിൽ വാച്ച് 2 ലിസ്റ്റ് ചെയ്തിരിക്കുന്നത് 24,999 രൂപ വിലയിലാണ്. 3000 രൂപ ബാങ്ക് ഡിസ്‌കൗണ്ടിന് ശേഷം 21999 രൂപയ്ക്ക് വാങ്ങിക്കാം. ഈ ഓഫറുകൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ വൺപ്ലസ് ഫോണുകളും ഫ്ലാഗ്ഷിപ്പുകളുമെല്ലാം ആദായ വിൽപ്പനയിൽ വാങ്ങാനുള്ള മികച്ച അവസരമാണിത്. റെഡ് റഷ് ഡേയ്‌സിൽ സ്മാർട്ട് ഫോൺ അടക്കമുള്ളവ വാങ്ങിയാൽ ഒരുപാട് പണം ലാഭിക്കാൻ കഴിയും.

More from GizBot

Best Mobiles in India

English summary
OnePlus has launched the 'Red Rush Days' sale offering discounts, bank offers, and deals on a wide range of products, including the OnePlus 13 series, OnePlus 12 series, OnePlus Nord smartphones, OnePlus Pad, and OnePlus accessories. The sale runs from March 4 to March 9 across OnePlus's official website, app, and Experience Stores, as well as on Amazon India and various retail partners. This promotion offers great savings on OnePlus devices and accessories, making it a good time to upgrade.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X