എന്തുകൊണ്ടും ഇതൊരു നല്ല ആലോചനയാണ്, ധൈര്യമായി ഉറപ്പിക്കാം! മൊഞ്ചനായി വൺപ്ലസ് ഓപ്പൺ അപെക്‌സ് എഡിഷൻ
ഫോൾഡബിൾ ഫോണുകൾ വിപണിയിൽ കൂടി വരികയാണ്. സ്ഥിരം കാണുന്ന് സ്മാർട്ട്ഫോണുകളിൽ നിന്ന് വ്യത്യസ്തമായി ഒരു ഫോൾഡബിൾ ഫോൺ ഇറക്കിയാൽ കൂട്ടുകാർക്കിടയിലൊക്കെ ഒന്ന് ഷൈൻ ചെയ്യാം. ഇത്തരമൊരു ആലോചന ഉള്ളവർ ഒട്ടും വൈകിക്കേണ്ട, കാരണം വൺപ്ലസ് തങ്ങളുടെ വൺപ്ലസ് ഓപ്പൺ എന്ന ഫോൾഡബിൾ ഫോണിന്റെ മെച്ചപ്പെടുത്തിയ മോഡലായി ഇപ്പോൾ വൺപ്ലസ് ഓപ്പൺ അപെക്‌സ് എഡിഷൻ (OnePlus Open Apex Edition) എന്ന പേരിൽ ഇന്ത്യക്കായി ഒരു സ്പെഷൽ ഫോൺ അവതരിപ്പിച്ചിരിക്കുന്നു. മുൻ മോഡലിൽ നിന്ന് വ്യത്യസ്തമായി കാലോചിതമായി ഒട്ടനവധി കൂട്ടിച്ചേർക്കലുകളോടെയാണ് ഈ സ്പെഷൽ എഡിഷൻ ഇന്ത്യയിൽ എത്തിയിരിക്കുന്നത്.
ക്രിംസൺ ഷാഡോ നിറത്തിൽ ആണ് പുതിയ വൺപ്ലസ് ഓപ്പൺ അപെക്‌സ് എഡിഷൻ എത്തുന്നത്. മുൻപ് വൺപ്ലസ് ഓപ്പൺ എമറാൾഡ് ഡസ്ക്, വോയേജർ ബ്ലാക്ക് വേരിയന്റുകളിൽ ആണ് ലഭ്യമായിരുന്നത്. കളർ മാത്രമല്ല, റാം+ സ്റ്റോറേജ് ശേഷി, പുതിയ ഫീച്ചറുകൾ എന്നിവയാലും പുതിയ സ്പെഷൽ എഡിഷൻ ഫോൺ കരുത്തുകാട്ടുന്നുണ്ട്.

അണ്ടർസ്റ്റേറ്റ് ചെയ്യാത്തതും എന്നാൽ പ്രീമിയം വീഗൻ ലെതർ ബാക്ക് കവർ കൊണ്ട് അലങ്കരിച്ചതുമായ പുതിയ വൺപ്ലസ് സ്പെഷൽ എഡിഷൻ ഫോണിന്, അലേർട്ട് സ്ലൈഡറിൽ ഡയമണ്ട് പോലെയുള്ള പാറ്റേണും ഓറഞ്ചു നിറത്തിലുള്ള ആക്സൻ്റും ഉണ്ട്, ഒപ്പം അതിശയകരമായ ആഡംബര ഗ്ലാസ് ഡോമിൽ പൊതിഞ്ഞ ക്യാമറ ഡയലിൽ തിളങ്ങുന്ന, പ്രകാശ പ്രതിഫലന സിഡി പാറ്റേണും ഉണ്ട്.
ഒരു ഡെഡിക്കേറ്റഡ് സുരക്ഷാ ചിപ്പ്, പുതിയ വിഐപി പ്രൈവസി മോഡ്, 1TB സ്റ്റോറേജ് ഓപ്ഷൻ, AI ഇമേജ് എഡിറ്റിംഗ് ഫീച്ചറുകൾ എന്നിവയൊക്കെയാണ് പുതിയ വൺപ്ലസ് ഓപ്പൺ അപെക്സ് എഡിഷന്റെ പ്രധാന പ്രത്യേകതകൾ. ഈ ഫോൾഡബിൾ ഫോണിന്റെ 16ജിബി റാമും 1ടിബി സ്റ്റോറേജുമുള്ള സിംഗിൾ വേരിയന്റിന് 1,49,999 രൂപയാണ് വില.
മുൻപ് പുറത്തിറങ്ങിയ വൺപ്ലസ് ഓപ്പൺ ഫോണിന്റെ അടിസ്ഥാന മോഡലിന്റെ വില 1,39,999 രൂപയായിരുന്നു. ഓഗസ്റ്റ് 10ന് രാവിലെ 10 മുതൽ ഈ ഫോണിന്റെ വിൽപ്പന ഇന്ത്യയിലാരംഭിക്കും. വൺപ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ, എന്നിവിടങ്ങൾക്ക് പുറമേ റിലയൻസ് ഡിജിറ്റൽ, ബജാജ്, ക്രോമ, വിജയ് സെയിൽസ് തുടങ്ങിയ ഓഫ്‌ലൈൻ പാർട്നർ സ്റ്റോറുകളിലും ഇത് കിട്ടും.
നിരവധി ലോഞ്ച് ഓഫറുകൾ വൺപ്ലസ് ഓപ്പൺ അപെക്‌സ് എഡിഷന് ലഭ്യമാക്കിയിട്ടുണ്ട്. അതിൽ ഐസിഐസിഐ ബാങ്ക് കാർഡുകൾക്ക് ഒപ്പം 20000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഉൾപ്പെടുന്നു. ഇത് കൂടാതെ 12 മാസം വരെയുള്ള നോകോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. ഓഫ്‌ലൈനായി പേപ്പർ ഫിനാൻസ് മുഖേന അപെക്‌സ് എഡിഷൻ വാങ്ങുമ്പോൾ 24 മാസം വരെ നോ കോസ്റ്റ് ഇഎംഐ കിട്ടും.
കൂടാതെ രൂപ 8000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. RCC ഉപഭോക്താക്കൾക്കായി പ്രത്യേകം ഓഫറുണ്ട്. നിലവിലുള്ളതും പുതിയതുമായ ജിയോ പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് ഈ ഫോൺ വാങ്ങുമ്പോൾ റീചാർജിൽ 2,250 രൂപയുടെ ആനുകൂല്യം ലഭിക്കും. ഓഫ്‌ലൈൻ പർച്ചേസ് നടത്തുന്ന ഐസിഐസിഐ ഉപഭോക്താക്കൾക്ക് ഈസി അപ്‌ഗ്രേഡ് പ്രോഗ്രാമിൽ നിന്നുള്ള ആനുകൂല്യങ്ങളും 24 മാസത്തെ നോ-കോസ്റ്റ് ഇഎംഐയും ആസ്വദിക്കാം.

വൺപ്ലസ് ഓപ്പൺ അപെക്സ് എഡിഷന്റെ പ്രധാന ഫീച്ചറുകൾ: ഡെഡിക്കേറ്റഡ് സുരക്ഷാ ചിപ്പ്, പുതിയ വിഐപി പ്രൈവസി മോഡ്, 1TB സ്റ്റോറേജ് ഓപ്ഷൻ, AI ഇമേജ് എഡിറ്റിംഗ് ഫീച്ചറുകൾ എന്നിവയൊക്കെയാണ് പുതിയ വൺപ്ലസ് ഓപ്പൺ അപെക്സ് എഡിഷന്റെ പ്രധാന പ്രത്യേകതകൾ. മറ്റ് ഫീച്ചറുകളെല്ലാം വൺപ്ലസ് ഓപ്പണിന്റേതിന് സമാനമാണ്.
ഇതിന്റെ കവർ സ്‌ക്രീൻ 6.31-ഇഞ്ച് (1,116x2,484 പിക്‌സൽ) 2K LTPO 3.0 സൂപ്പർ ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ്, 10-120Hz ഡൈനാമിക് റിഫ്രഷ് റേറ്റ്, 240Hz ടച്ച് റെസ്‌പോൺസ് റേറ്റ്, 2,800 വരെ പീക്ക് ബ്രൈറ്റ്‌നെസ്, സെറാമിക് ഗാർഡ് പ്രൊട്ടക്റ്റീവ് മെറ്റീരിയൽ എന്നിവ ഇതിലുണ്ട്.
ഇതിന്റെ പ്രൈമറി സ്ക്രീൻ 7.82 ഇഞ്ച് 2K AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2,800 nits പീക്ക് ബ്രൈറ്റ്നസ്, അൾട്രാ തിൻ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയോടെയും ആണ് ഈ ഫോൺ എത്തുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്പ്, അഡ്രിനോ 740 ജിപിയു, 16ജിബി എൽപിഡിഡിആർ5x റാം സഖ്യവുമായാണ് ഈ വൺപ്ലസ് ഓപ്പൺ എത്തിയത്.

67W ചാർജിംഗിനുള്ള പിന്തുണയുള്ള 4,805mAh ബാറ്ററിയാണ് ഇതിലുള്ളത്. ബോക്സിൽ ഒരു 80W SuperVOOC പവർ അഡാപ്റ്റർ ലഭിക്കും. വൺപ്ലസ് ഓപ്പൺ അപെക്‌സ് എഡിഷനിൽ 48MP പ്രൈമറി ക്യാമറ, 3X ഒപ്റ്റിക്കൽ സൂം ഉള്ള 64MP ടെലിഫോട്ടോ ഷൂട്ടർ, 48MP അൾട്രാ വൈഡ് ആംഗിൾ ലെൻസ് എന്നിവയുണ്ട്. സെൽഫിക്കായി 20MP പ്രൈമറി സ്‌നാപ്പറും 32MP സെക്കൻഡറി ഷൂട്ടറും ഫ്രണ്ടിലുണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കി ഓക്‌സിജൻ ഒഎസ് 14.0-ൽ ആണ് ഈ വൺപ്ലസ് ഫോൾഡബിൾ ഫോൺ പ്രവർത്തിക്കുന്നത്. മൂന്ന് പ്രധാന ആൻഡ്രോയിഡ് ഒഎസ് റിലീസുകളും നാല് വർഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സൈഡ്-മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ, ഫേസ് അൺലോക്ക് ഫീച്ചർ പിന്തുണ എന്നിവ ഈ ഫോണിലുണ്ട്.
5G, 4G LTE, Wi-Fi 7, ബ്ലൂടൂത്ത് 5.3, GPS/ A-GPS, NFC, GPS, GLONASS, QZSS എന്നിവയും USB 3.1 കണക്റ്റിവിറ്റിയുള്ള USB ടൈപ്പ്-സി പോർട്ടും ഇതിലുണ്ട്. അതിനാൽ മികച്ചൊരു ഫോൾഡബിൾ ഫോൺ വാങ്ങാൻ ആലോചിക്കുന്നവരെ സംബന്ധിച്ചിടത്തോളം എന്തുകൊണ്ടും അനുയോജ്യമായ ഒരു ഓപ്ഷനായി ഈ വൺപ്ലസ് ഓപ്പൺ അപെക്‌സ് എഡിഷൻ മാറുന്നുണ്ട്.


Click it and Unblock the Notifications